Saturday, May 19, 2018 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 19 Aug 2017 05.22 PM

ലിംഗം കൊണ്ട് ചിന്തിക്കുന്ന മുഴുവന്‍ പുരുഷന്മാരുടേയും ഉദ്ധാരണം സംഭവിച്ച കണ്ണുകള്‍ കൊണ്ട് തുറിച്ചു നോക്കുമ്പോള്‍: സണ്ണി ലിയോണെ കാണാനെത്തിയ ജനക്കൂട്ടത്തെ കുറിച്ച് രശ്മി ആര്‍ നായര്‍ പറയുന്നു

uploads/news/2017/08/138355/suny.jpg

ലിംഗം കൊണ്ടു ചിന്തിക്കുന്ന മുഴുവന്‍ പുരുഷന്മാരുടേയും ഉദ്ധാരണം സംഭവിച്ച കണ്ണുകള്‍ കൊണ്ടു തുറിച്ചു നോക്കുമ്പോള്‍: ഞാന്‍ അകപ്പെട്ടു പോയതാണ് എന്നു നിലവിളിക്കാതെ തല ഉയര്‍ത്തി അതേടാ ഞാന്‍ പോണ്‍ സ്റ്റാറായിരുന്നു എന്നു വിളിച്ചു പറഞ്ഞ് നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആത്മധൈര്യമാണ് സണ്ണി. സണ്ണി ലിയോണെ കാണാന്‍ കൊച്ചിയില്‍ എത്തിയ ജനകൂട്ടത്തെക്കുറിച്ചു രശ്മി ആര്‍ നായര്‍ പറയുന്നത് ഇങ്ങനെ.

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

നാട്ടിൻപുറങ്ങളിൽ ഉത്സവപ്പറമ്പിൽ ഗാനമേളകൾക്കു പാട്ട് പാടാൻ വരുന്ന പെൺകുട്ടികളെ ഉച്ചത്തിൽ അശ്ലീല കമന്റ് ഒക്കെ പറഞ്ഞു കയ്യടിച്ചു ആർമാദിക്കുന്ന ഒരു വിഭാഗം ഉണ്ട് മുഖം മറച്ചിട്ടൊന്നും അല്ല പരിചയക്കാരായ ആൾക്കാരുടെ മുന്നിൽ തന്നെ, ആൾക്കൂട്ടത്തിന്റെ ഭാഗമാണ് എന്ന കടുത്ത ബോധ്യത്തിൽ ചെയ്യുന്നതാണ്. അതിന്റെ ന്യൂ ജനറേഷൻ വിഭാഗമായ ഓൺലൈൻ തുണ്ട്കാണി കൂട്ടം വെട്ടിക്കിളികളെ പോലെ റോഡിലിറങ്ങി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത് മലയാളിയുടെ സദാചാര ബോധത്തിന് കിട്ടിയ അടിയാണ് എന്നൊക്കെ പറഞ്ഞാൽ ചിരിക്കുകയെ നിവർത്തിയുള്ളൂ.
സണ്ണിലിയോൺ എന്ന സ്ത്രീയോടുള്ള ബഹുമാനമോ ആരാധനയോ ഒന്നുമല്ല അവിടെ കൂടിയ ആൾക്കൂട്ടത്തെ ഉണ്ടാക്കിയത് ലൈംഗീകതയുമായി ചേർത്ത് കേട്ടതോ കണ്ടതോ ആയ സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആൾക്കൂട്ടത്തിൽ ആളാവാനുള്ള മാസ്സ് ഹിസ്റ്റിരിയയും, ഇതൊക്കെയാണ് ആ ആൾക്കൂട്ടമെന്നു ആ സ്ത്രീയ്ക്കും അറിയാം അവരെ ഇങ്ങോട്ട് ക്ഷണിച്ചവർക്കും അറിയാം.
പക്ഷെ അതിനു ഈ ഉണ്ണാക്കന്മാർ നിരത്തുന്ന ന്യായങ്ങൾ ഉണ്ടല്ലോ അതാണ്‌ സഹിക്കാൻ പറ്റാത്തത് അവരുടെ ചാരിറ്റി അവരുടെ ദത്തെടുക്കൽ തുടങ്ങി സാമൂഹിക പ്രതിബദ്ധത ഒലക്കേടെ മൂട്. ഇതൊന്നുമല്ല അവരെ അവരാകുന്നത്. സാധാരണ ഇത്തരം സദാചാര ബോധത്തിന് പുറത്തുനിന്നു വന്നു പൊതുബോധ അംഗീകാരം നേടുന്നവർ ചെയ്യുന്നതുപോലെ തന്റെ പാസ്റ്റിനെ അവർ തള്ളി പറയുന്നില്ല തള്ളി പറയുന്നില്ല എന്ന് മാത്രമല്ല അഭിമാനത്തോടെ ചേർത്ത് നിര്‍ത്തുന്നുണ്ട്
ലിംഗം കൊണ്ട് ചിന്തിക്കുന്ന മുഴുവൻ പുരുഷന്മാരും ഉദ്ധാരണം സംഭവിച്ച ഒരുജോഡി കണ്ണുകളുമായി തന്നെ തുറിച്ചു നോക്കുമ്പോഴും ആത്മവിശ്വാസത്തോടെ അവന്റെയൊക്കെ തലച്ചോറിലെ ലിംഗങ്ങളിൽ ഹൈഹീൽഡ് ചെരിപ്പിട്ടു ചവിട്ടി നടന്നുവരുന്നൊരു വരവുണ്ടല്ലോ, ലോകത്തിന്റെ സ്ത്രീ "പരിശുദ്ധി" എന്ന വൃത്തികേടിനെ ജീവിതം കൊണ്ട് പൊളിച്ചടുക്കി "അയ്യോ ഞാൻ അകപ്പെട്ടു പോയതാണെ" എന്ന് നിലവിളിക്കാതെ തലയുയർത്തി അതേടാ ഞാൻ ഒരു പോൺ സ്റ്റാർ ആയിരുന്നു എന്ന് വിളിച്ചു പറഞ്ഞു നെഞ്ചുവിരിച്ചു നിൽക്കുന്ന ആ ആത്മധൈര്യം ഉണ്ടല്ലോ അതാണ്‌ സണ്ണി ❤️,
അതുതന്നെയാണ് സണ്ണിയുടെ മൂല്യവും.

Ads by Google
Saturday 19 Aug 2017 05.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW