Tuesday, September 05, 2017 Last Updated 17 Min 43 Sec ago English Edition
Todays E paper
Saturday 19 Aug 2017 04.41 PM

ദന്തസംരക്ഷണം കുട്ടിക്കളിയല്ല

കുഞ്ഞുങ്ങളിലുണ്ടാകുന്ന ദന്തരോഗങ്ങളെ തിരിച്ചറിയേണ്ടതെങ്ങനെയെന്നും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളെന്തെല്ലാമെന്നും മനസ്സിലാക്കാം.
uploads/news/2017/08/138348/praniting190817.jpg

വാവയ്‌ക്കെന്നും പല്ലുവേദനയാണ്. എത്ര ശ്രദ്ധിച്ചിട്ടും അവന്റെ പല്ലുവേദനക്ക് കുറവൊന്നുമില്ല. ഇനി ഞാന്‍ എന്തു ചെയ്യും? അമ്മ വിഷമത്തോടെ അമ്മുവിനെ നോക്കിപ്പറഞ്ഞു. ഇത് അമ്മുവിന്റെ അമ്മയുടെ മാത്രം പ്രശ്നമല്ല, എല്ലാ അമ്മമാരും അഭിമുഖീകരിക്കുന്നതാണ്.

കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന എല്ലാ അമ്മമാരും അറിഞ്ഞിരിക്കേണ്ടതാണ് കുട്ടികളുടെ പല്ലുകളുടെ സംരക്ഷണവും. കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്.

കുഞ്ഞല്ലേ, അവന്റെ പാല്‍പ്പല്ല് പൊഴിഞ്ഞ് പുതിയത് വരേണ്ടതല്ലേ എന്നൊന്നും ചിന്തിച്ച് മടിച്ച് നില്‍ക്കുകയുമരുത്.

ഭക്ഷണം നല്‍കുമ്പോള്‍


കുഞ്ഞിന് പല്ല് മുളയ്ക്കുമ്പോള്‍ മുതല്‍ അവനെ ശ്രദ്ധിക്കണം. കുഞ്ഞ് കുടിച്ച മുലപ്പാലിന്റെ അംശം വായില്‍ കെട്ടി നില്‍ക്കാം, കുറുക്ക് കഴിച്ചതിന്റെ അംശം വായിലുണ്ടാവാം.

ഇതെല്ലാം വായില്‍ അണുക്കളുണ്ടാകാന്‍ ഇടയാക്കും. കുഞ്ഞിന് ഭക്ഷണം നല്‍കിയതിന് ശേഷം വായ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് കുറുക്കോ, പാലോ കൊടുത്തതിന് ശേഷം തിളപ്പിച്ചാറ്റിയ വെള്ളം വായില്‍ ഒഴിച്ച് കൊടുക്കുകയും ശേഷം മൃദുവായ തുണി വെള്ളത്തില്‍ മുക്കി വായ തുടച്ചെടുക്കുക.യോ ചെയ്യണം.

കഴിവതും കുഞ്ഞിന് വായില്‍ ഒട്ടിപ്പിടിക്കുന്നതരം ഭക്ഷണങ്ങള്‍ നല്‍കാതിരിക്കുക. തനിയെ വായ കഴുകാനുള്ള പ്രായത്തിലെത്തുമ്പോള്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍

നല്‍കുന്നതില്‍ പ്രശ്നമില്ല. കുട്ടികള്‍ മുതിരുമ്പോള്‍ ഭക്ഷണം കഴിച്ചാലുടന്‍ വായ കഴുകാനും ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാനും മാതാപിതാക്കള്‍ പഠിപ്പിക്കണം.

പുഴുപ്പല്ല് പ്രശ്‌നമാകുമ്പോള്‍


മിഠായിയും മധുരപലഹാരങ്ങളും കഴിച്ച് പുഴുപ്പല്ലുണ്ടാവുന്ന കുട്ടികളെ കാണുമ്പോള്‍ തമാശക്കാണെങ്കിലും കളിയാക്കാത്തവര്‍ കുറവല്ല. എന്നാല്‍ കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ മാതാപിതാക്കള്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഈ പുഴുപ്പല്ല്.

പല്ലുകളില്‍ കറുത്ത നിറത്തിലുള്ള കുത്തുകളായാണ് പുഴുപ്പല്ല് കണ്ടുതുടങ്ങുക. ഈ കറുത്തകുത്ത് ഒരു മുന്നറിയിപ്പാണ്. പുഴുപ്പല്ലിന്റെ ആദ്യഘട്ടമാണിത്. അതിനാല്‍ ഈ ഘട്ടത്തില്‍ തന്നെ ഒരു ദന്തരോഗവിദഗ്ദനെ കണ്ട് പല്ലിന്റെ പോട് അടയ്ക്കാവുന്നതാണ്. എന്നാല്‍ വൈകിയാല്‍ പല്ലിലെ കേട് താഴോട്ടിറങ്ങുകയും ഇത് കുഞ്ഞില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.

മുന്‍കരുതലെടുക്കാം


കുഞ്ഞുങ്ങളെ ആറുമാസം കൂടുമ്പോള്‍ ഒരു ദന്തരോഗവിദഗ്ധനെ കാണിക്കുന്നതാണ് ഉത്തമം. കുഞ്ഞ് ഏത് തരം ഭക്ഷണം കഴിച്ചാലും കൃത്യമായി വായ കഴുകിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, പാല്‍കുപ്പി വായില്‍ വച്ചുറങ്ങുന്ന കുട്ടികളുണ്ട്. ഈ ശീലത്തിനൊരു നിയന്ത്രണം വരുത്തണം. കൂടാതെ ഉറങ്ങുമ്പോള്‍ വായില്‍ വിരല്‍ വയ്ക്കുന്ന കുട്ടികളുണ്ട്. ഇത് പല്ലിന്റെ സ്വാഭാവികമായ ക്രമീകരണത്തേയും വായയുടെ ശരിയായ വളര്‍ച്ചയേയും ബാധിക്കും.

പല്ല് ശുചിയാക്കേണ്ടതെങ്ങനെ?


കുഞ്ഞിന്റെ വായില്‍ പല്ല് മുളച്ച് തുടങ്ങുമ്പോഴേ കുഞ്ഞിനായി തയാറാക്കിയ ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് കുഞ്ഞിന്റെ വായ് വൃത്തിയാക്കണം. ആദ്യത്തെ പല്ല് മുളച്ചു തുടങ്ങുമ്പോള്‍ തന്നെ കുഞ്ഞിനെ ബ്രഷ് ചെയ്യാന്‍ പഠിപ്പിക്കാം.

രണ്ടര വയസ്സ് വരെ കുഞ്ഞിനെ അച്ഛനമ്മമാര്‍ വേണം പല്ല് തേപ്പിക്കാന്‍. ഇക്കാലയളവില്‍ കുഞ്ഞിന് ടൂത്ത്പേസ്റ്റ് കുറഞ്ഞ അളവില്‍ നല്കിയാല്‍ മതിയാകും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന കുട്ടിയാണെങ്കില്‍ ഓരോ തവണയും വായ് കുലുക്കുഴിയുന്നതിനും ദിവസേന രണ്ടുനേരം പല്ലുതേക്കാനും ശീലിപ്പിക്കണം.

TRENDING NOW