Saturday, May 19, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 19 Aug 2017 04.30 PM

കണ്ണും കാതും തുറന്നുവയ്ക്കുക

uploads/news/2017/08/138345/lifemagic190817.jpg

കണ്ടും കേട്ടും രുചിച്ചും അനുഭവിച്ചും മണത്തും നാം കാര്യങ്ങള്‍ ഗ്രഹിക്കുന്നു. പക്ഷേ, നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ ശക്തിയെ നാം പരമാവധി പ്രയോജനപ്പെടുത്താറുണ്ടോ?

എന്‍.എല്‍.പിയുടെ അടിസ്ഥാന തത്വങ്ങള്‍ അറിഞ്ഞിരിക്കുക പ്രധാനം തന്നെ. ഓരോ അടിസ്ഥാന തത്വങ്ങളും അതില്‍ തന്നെ വ്യക്തിയേയും വ്യക്തികളെയും മാറ്റി മറിക്കുവാന്‍ പര്യാപ്തം തന്നെ.

1. പഞ്ചേന്ദ്രിയങ്ങളെ ബലവത്താക്കുക


മനുഷ്യന്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കുന്നു. പഞ്ചേന്ദ്രിയങ്ങളെ ബലവത്താക്കിയാല്‍ നാം ഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സാധിക്കും. പഞ്ചേന്ദ്രിയങ്ങള്‍ സ്വീകരിക്കുന്ന വസ്തുതകള്‍ തലച്ചോറ് വസ്തുനിഷ്ഠാപരമായി വിലയിരുത്തി വ്യക്തിയുടെ ഭാഗമാക്കി മാറ്റുന്നു.

കണ്ടും കേട്ടും രുചിച്ചും അനുഭവിച്ചും മണത്തും നാം കാര്യങ്ങള്‍ ഗ്രഹിക്കുന്നു. പക്ഷേ, നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ ശക്തിയെ നാം പരമാവധി പ്രയോജനപ്പെടുത്താറുണ്ടോ? കണ്ണടച്ച് സ്വസ്ഥമായി നമ്മുടെ കാതുകളെ സജ്ജമാക്കിയാല്‍ നാം ഇതുവരെ കേള്‍ക്കാത്ത എത്രയോ ശബ്ദങ്ങള്‍ നമ്മുടെ കര്‍ണപുടങ്ങളില്‍ പ്രതിധ്വനിക്കും.

മനോഹരമായ റോസാപ്പൂവിലേക്ക് ശ്രദ്ധയോടെ കണ്ണുകളുറപ്പിച്ചാല്‍ കാണാത്ത എത്രയോ കാര്യങ്ങള്‍ കാണാനാവും. ഈ പ്രപഞ്ചത്തില്‍ എവിടെയും ഒളിഞ്ഞ് കിടക്കുന്ന അനേകം വസ്തുതകളുടെ കാര്യത്തിലും സത്യം ഇതുതന്നെ.

2. ഭൂപടം ഒരു ഭൂപ്രദേശമല്ല


ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ച് വിവരം നല്‍കുന്ന മെനുകാര്‍ഡ് ഭക്ഷണമല്ല. ആഗ്ര എന്ന സ്ഥലത്തിന്റെ ഭൂപടം കണ്ടു എന്നു കരുതി നാം ആഗ്രയെക്കുറിച്ച് പൂര്‍ണമായി അറിയണമെന്നില്ല. അതു സംഭവിക്കണമെങ്കില്‍ ആഗ്രഹയില്‍ നാം എത്തണം.

ഭക്ഷണത്തിന്റെ രുചി അറിയണമെങ്കില്‍ വിശപ്പ് അടങ്ങണമെങ്കില്‍ നാം അത് ഭക്ഷിക്കണം. മനുഷ്യര്‍ പലപ്പോഴും പ്രതികരിക്കുന്നത് ഇത്തരത്തിലാണ്. അത് വസ്തുതയോടല്ല. അതിനാല്‍ തന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങളെ നാം ബഹുമാനിക്കണം.

കാരണം അത് അവരുടെ ഭൂപടമാണ്. അല്ലെങ്കില്‍ വസ്തുതയാണ്. വ്യക്തിയെമാറ്റുന്നതിനപ്പുറത്ത് വ്യക്തി കാണുന്ന രീതിയെ മാറ്റിയാല്‍ ഈ ലോകത്തിന്റെ അവസ്ഥ കൂടുതല്‍ ശോഭനമാകും.

3. തെരഞ്ഞടുക്കാനുള്ള സാധ്യത


എനിക്ക് 'ചോയ്‌സ്' ഇല്ലായിരുന്നു എന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. ഇത് തികച്ചും തെറ്റാണ്. തെരഞ്ഞെടുപ്പ് എല്ലായ്‌പ്പോഴും സാധ്യമാണ്. ശരിയായതിനെ തെരഞ്ഞെടുക്കുന്നതിലൂടെ മനുഷ്യര്‍ വിജയം നേടുന്നു.

മനുഷ്യന്‍ സാധാരണരീതിയില്‍ ലഭ്യമായവയില്‍ നിന്നും തെരഞ്ഞെടുക്കുന്നു. എന്നാല്‍ ചിലര്‍ സാധ്യതകളെ സൃഷ്ടിക്കുകകൂടി ചെയ്യുന്നു. ഇത് ഉന്നത വിജയത്തിന് അനിവാര്യമാണ്.

4. ഒരാള്‍ക്ക് സാധ്യമായത് ആര്‍ക്കും സാധ്യം


ഒരു വ്യക്തി നേടുന്ന നേട്ടം കാണുകയും ആ നേട്ടം തനിക്കും നേടണമെന്ന് ആഗ്രഹിക്കുകയും ആ വ്യക്തി എങ്ങനെയാണോ അത് നേടിയത് അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആര്‍ക്കും ആ നേട്ടത്തിന് സാധിക്കും.

ചില യുക്തിസഹജമായ കാര്യങ്ങള്‍ ഇവിടെ വിസ്മരിക്കരുത്. 40 വയസായ ഒരു ഇന്ത്യന്‍ പൗരന് സാധാരണ രീതിയില്‍ സിവില്‍ സര്‍വീസില്‍ കയറിപ്പറ്റുവാന്‍ കഴിയില്ല.

സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച വ്യക്തി എന്നു മുതല്‍ അതിന് പരിശ്രമിച്ചു എന്നതും വിജയിച്ചു എന്നതും നാം മനസിലാക്കണം. ആ പ്രായമാണ് നമുക്കെങ്കില്‍ വിജയിച്ച വ്യക്തിയെ കണ്ട് മനസിലാക്കി പഠിക്കുകയും അതിലൂടെ നമുക്ക് അത് നേടുവാന്‍ കഴിയും.

uploads/news/2017/08/138345/lifemagic190817a.jpg

5. പരാജയം എന്നൊന്നില്ല നേടുന്നത് അനുഭവസമ്പത്ത്


ജീവിതത്തില്‍ നാം ഒരിക്കലും ഒരിടത്തും പരാജയപ്പെടുന്നില്ല. അനുഭവസമ്പത്തോടെ കൂടുതല്‍ ധൈര്യത്തോടെ നമുക്കത് വീണ്ടും നേടുവാന്‍ അല്ലെങ്കില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ഇതാണ് വിജയികളുടെ ഏറ്റവും സുപ്രധാന സമീപന രീതി. ഏതു പ്രവൃത്തിക്കും അതിന്റേതായ ഫലം ലഭിക്കുന്നു. അതിനെ നാം മെച്ചപ്പെടുത്തണം എന്നുമാത്രം.

6. വ്യത്യസ്ത ഫലം


ഇപ്പോള്‍ ചെയ്യുന്ന കാര്യം നാളെയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന ഫലം നാളെയും ലഭിക്കും. വ്യത്യസ്ത ഫലം ആഗ്രഹിക്കുന്നു എങ്കില്‍ വ്യത്യസ്ഥമായ പ്രവൃത്തി ചെയ്യുക.

വിജയത്തിന്റെ സുപ്രധാന തത്വങ്ങളില്‍ ഒന്നാണിത്. ഇത് വസ്തുതയാണ്. വ്യത്യസ്ത ഫലം ആഗ്രഹിക്കുന്നുവര്‍ പ്രവര്‍ത്തിയില്‍ മാറ്റം വരുത്തുന്നു. അത് അനിവാര്യമാണ്.

7. സദുദ്ദേശത്തോടെ പെരുമാറ്റം


ഓരോ പെരുമാറ്റത്തിനു പിന്നിലും ഒരു സദുദ്ദേശമുണ്ട്. ഒരു വ്യക്തി ഒരു കാര്യം ചെയ്യുമ്പോള്‍ ആ സമയത്ത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് ശരിയാണ്.

പക്ഷേ, മറ്റുള്ളവര്‍ക്ക് ചെയ്യുന്ന വ്യക്തിയുടെ മാനസിവസ്ഥയും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തി എന്ന് പറയുന്നത് പ്രവൃത്തിയല്ല. വ്യക്തിയുടെ കാഴ്ചപ്പാടില്‍ മാറ്റം വന്നാല്‍ പ്രവൃത്തിയിലും മാറ്റം വരും.

8. ആശയവിനിമയത്തിന്റെ അര്‍ഥം


ആശയനിവിനിമയത്തിന്റെ അര്‍ഥം നാം അറിയേണ്ടത് നമുക്ക് ലഭിക്കുന്ന പ്രത്യുത്തരത്തില്‍ നിന്നുമാണ്. നമ്മുടെ ആശയവിനിമയം, ശരീരഭാഷ, സംസാരഭാഷ, ശബ്ദവ്യതിയാനങ്ങള്‍, ടോണ്‍ എന്നിവയുടെ എല്ലാം ആകെ തുകയാണ്.

ഇക്കാരണങ്ങളാല്‍ തന്നെ നാം ആഗ്രഹിക്കുന്ന പ്രത്യുത്തരമാകണമെന്നില്ല നമുക്ക് ലഭിക്കുന്നത്. അതിനാല്‍ നാം നമ്മളില്‍ തന്നെ ചിലമാറ്റങ്ങള്‍ വരുത്തേണ്ടിവരാം.

9. മനസും ശരീരവും രണ്ട് വ്യത്യസ്ത ഭാഗങ്ങള്‍


മനസും ശരീരവും ഒരു സിസ്റ്റത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളാണ്. ഒരു വ്യക്തിയുടെ രണ്ട് ഭാഗങ്ങളാണ് മനസും ശരീരവും. ഇവ പരസ്പരം വേര്‍തിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. മനസ് ശരീരത്തിലും ശരീരം മനസിലും അപാരസ്വാധീനം ചെലുത്തുന്നു.

10. വിഭവങ്ങള്‍ കണ്ടെത്തുക.


മനുഷ്യരുടെ കൈവശം അവര്‍ക്ക് ആവശ്യമുള്ള എല്ലാ വിഭവങ്ങളും ഉണ്ട് ഇത് നാം കണ്ടെത്തണമെന്ന് മാത്രം. നാം എല്ലാവരും ആവശ്യമായ വിഭവങ്ങളാല്‍ സമ്പന്നരാണ്. ഇവയുടെ കണ്ടെത്തലും ശരിയായ ഉപയോഗവും വിജയത്തെ നിശ്ചയിക്കുന്നു.

മേല്‍ സൂചിപ്പിച്ച പത്ത് എന്‍.എല്‍.പിയുടെ അടിസ്ഥാന തത്വങ്ങളും മനുഷ്യ വിജയത്തിന് അനിവാര്യമായവതന്നെ. ഇത്തരം തത്വങ്ങളെക്കുറിച്ചുള്ള ചിന്തയും വിലയിരുത്തലും വ്യക്തികളുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

ജസ്റ്റിന്‍ തോമസ്
ട്രെയ്‌നര്‍ ആന്‍ഡ് കൗണ്‍സലര്‍,
എന്‍. എല്‍. പി മാസ്റ്റര്‍ പ്രാക്ടീഷണര്‍, പാലാ

Ads by Google
Ads by Google
Loading...
TRENDING NOW