Tuesday, September 12, 2017 Last Updated 3 Min 40 Sec ago English Edition
Todays E paper
Saturday 19 Aug 2017 04.22 PM

ഗ്രഹബലം

uploads/news/2017/08/138341/joythi190817a.jpg

മറഞ്ഞ ബുധന് നിറഞ്ഞ ബുദ്ധി, ഉത്തരായനം, മൗഢ്യനല്ലാതെ ധനുരാശിയില്‍ സ്വന്തം രാശികളില്‍, സ്വവര്‍ണ്മസ്ഥിതി, പാപയോഗമില്ലാതെ തനിച്ചു നില്‍ക്കുന്ന ബുധന്‍ ബലവാന്‍.

സൂര്യന്‍: സ്വന്തം ഹോരയിലും സ്വദ്രേക്കാണത്തിലും ഞായറാഴ്ച ദിവസവും വര്‍ഗ്ഗോത്തമത്തിലും ഉച്ചക്ഷേത്രത്തിലും സ്വക്ഷേത്രത്തിലും ഉച്ച ക്ഷേത്രാംശകത്തിലും സ്വക്ഷേത്രാംശകത്തിലും പത്താംരാശിയിലും ഒരു രാശിയില്‍നിന്നും സംക്രമിക്കുന്ന സമയത്തും ഉത്തരായനത്തിലും മദ്ധ്യാഹ്നസമയത്തും സൂര്യന് പ്രത്യേക ബലമുണ്ട്.

ചന്ദ്രന്‍: വര്‍ഗോത്തമം, ഉച്ചക്ഷേത്രാംശകം, ശുഭയോഗദൃഷ്ടി രാത്രി, ദക്ഷിണായനം, കര്‍ക്കടകം, ഇടവം രാശി, വെളുത്തപക്ഷത്തില്‍ അഷ്ടമി മുതല്‍ വെളുത്ത വാവ് വരെ ചന്ദ്രന്‍ ബലവാനാണ്.

കുജന്‍: കുജന്‍ മാത്രം നീചരാശിയില്‍ നില്‍ക്കുമ്പോഴും രാജയോഗകാരകനായതിനാല്‍ ബലവാനാണ്. മേടം, വൃശ്ചികം, മകരം, മീനം ഈ രാശി സ്ഥിതി, ചൊവ്വാ ദിവസജനനം, സ്വന്തം ദ്രേക്കാണം, സ്വവര്‍ഗ്ഗസ്ഥിതി, വര്‍ഗ്ഗോത്തമം, ദക്ഷിണായനത്തിലും രാത്രിയിലും ആദിദ്രേക്കാണത്തിലും പത്താംഭാവസ്ഥിതിയിലും കുജന്‍ പ്രത്യേക ബലവാനാണ്.

ബുധന്‍: രാത്രിയിലും പകലും ബലവാന്‍. അനിഷ്ടസ്ഥാനമായ അഷ്ടമത്തിലും ബുധന്‍ ബലവാന്‍. മറഞ്ഞ ബുധന് നിറഞ്ഞ ബുദ്ധി. ഉത്തരായനം, മൗഢ്യനല്ലാതെ ധനുരാശിയില്‍ സ്വന്തം രാശികളില്‍, സ്വവര്‍ഗ്ഗസ്ഥിതി, പാപയോഗമില്ലാതെ തനിച്ചു നില്‍ക്കുന്ന ബുധന്‍ ബലവാന്‍.

വ്യാഴം: ഉത്തരായനം, ധനു, മീനം, വൃശ്ചികം, കര്‍ക്കടകം, കുംഭം രാശിസ്ഥിതി 1-4-7-10 എന്നീ ഭാവങ്ങളില്‍, വ്യാഴാഴ്ച ജനനം, മദ്ധ്യാഹ്നം, സ്വവര്‍ഗ്ഗസ്ഥിതി, 3-6 ഭാവാധിപത്യവും അഷ്ടമാധിപത്യം സംഭവിക്കുന്നതും, അഷ്ടമസ്ഥിതിയും വ്യാഴന്റെ വിശേഷയോഗ ലക്ഷണമാണ്.

ശുക്രന്‍: വക്രം, 3-4-6-12 ഭാവസ്ഥിതി, വെള്ളിയാഴ്ച ദിവസം, ചന്ദ്രയോഗം, സൂര്യന്റെ മുമ്പിലെസ്ഥിതി, മൗഢ്യം മൂലം ബലവാന്‍ ശുക്രന്‍ മാത്രം (ബുദ്ധിവര്‍ദ്ധന ഫലം) (പാപമദ്ധ്യസ്ഥിതിയില്‍ ശുക്രന്‍ ബലഹീനന്‍) വിവാഹപ്പൊരുത്തത്തില്‍ ബലവനായ ശുഭന്റെ വീക്ഷണം പാപത്വം ഇല്ലാതാക്കും. ശുക്രന്‍ രണ്ടാം ഭാവാധിപനായി 12-ല്‍ നില്‍ക്കുന്നത് ദോഷമാണ് (മേടലഗ്നജാതര്‍ ഒഴിച്ച്).

ശനി: ലഗ്നാല്‍ 7-ല്‍ ദക്ഷിണായനം, രാത്രി, രാശിസന്ധിയില്‍, ഗ്രഹയുദ്ധ സമയം, കറുത്തപക്ഷം, സ്വന്തം ദ്രേക്കാണം, വര്‍ഗ്ഗോത്തമം, സ്വവര്‍ഗ്ഗസ്ഥിതി, ശനിയാഴ്ച, മകരം, കുംഭം, തുലാം രാശിസ്ഥിതി.

Ads by Google
Advertisement
Saturday 19 Aug 2017 04.22 PM
YOU MAY BE INTERESTED
TRENDING NOW