Friday, June 08, 2018 Last Updated 9 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 19 Aug 2017 03.29 PM

ആ വിജയം ആഘോഷിക്കാന്‍ രണ്ടു പെഗ്ഗ് കഴിക്കട്ടെ എന്ന് ഭര്‍ത്താവിനോട് ചോദിച്ചു, മറുപടിയായി അദേഹം പറഞ്ഞത്: വിദ്യാബാലന്റെ വെളിപ്പെടുത്തല്‍

uploads/news/2017/08/138331/CiniINWVidyabalan190817.jpg

ഹിന്ദി സിനിമാലോകത്ത് ഇപ്പോഴും താരങ്ങളുടെ താരമായി വിരാജിക്കുന്ന ഒരു നടിയാണ് വിദ്യാബാലന്‍. സിനിമയില്‍ വരുന്നതിനു മുമ്പ് അവര്‍ പിന്നിട്ട പാത ഒരുപാട് ദുര്‍ഘടങ്ങള്‍ നിറഞ്ഞതായിരുന്നു.

എല്ലാം തരണം ചെയ്യാന്‍ പ്രേരിപ്പിച്ചത് അവരുടെ മനോധൈര്യമായിരുന്നു. തന്റെ അനുഭവങ്ങള്‍ വിദ്യാബാലന്‍ വിവരിക്കുകയാണിവിടെ.

ഠ ഞാന്‍ എം.എ. പഠിച്ചുകൊണ്ടിരുന്ന കാലഘട്ടം. അപ്പോഴായിരുന്നു മോഡലിംഗ് രംഗം എന്നെ തേടി വന്നത്. പക്ഷേ എന്റെ മാതാപിതാക്കള്‍ പറഞ്ഞത്, പഠനം പൂര്‍ത്തിയാക്കിയ ശേഷം മോഡലിംഗ് മതിയെന്നായിരുന്നു.

ഞാനൊരു ബിരുദം നേടണമെന്നതായിരുന്നു അവരുടെ ഏക അഭിലാഷം. അതേസമയം രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍തന്നെ ഞാന്‍ മോഡലിംഗില്‍ ഏര്‍പ്പെടുകയുണ്ടായി. ഒരുപാട് കാശും സമ്പാദിച്ചു. അതുകൊണ്ട് ഈ രംഗത്ത് ഉറച്ചുനില്‍ക്കാന തന്നെ തീരുമാനിച്ചു.

? സിനിയില്‍ അഭിനയിക്കും മുമ്പ്. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം കലശലായി. ഇതോടൊപ്പം പഠനവും തുടര്‍ന്നു. പത്തൊമ്പതാമത്തെ വയസ് മുതലാണ് പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. എം.എ. ബിരുദം നേടിയ ശേഷം നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ 90 പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയുണ്ടായി.

? സിനിമയില്‍ സജീവമായത്...


ഠ 24-ാമത്തെ വയസില്‍ 'പരിണിത' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടി. 26-ാമത്തെ വയസില്‍ ആ പടം റിലീസാകുകയുണ്ടായി. ആ ഒരു സിനിമയിലൂടെ ഞാന്‍ പ്രശസ്തയായി.

? മാതാപിതാക്കള്‍ നല്‍കിയ ഉപദേശം.


ഠ നീ ഒരിക്കലും വിദ്യാഭ്യാസം ഉപേക്ഷിക്കരുതെന്ന് എന്റെ മാതാപിതാക്കള്‍ ഉപദേശിച്ചത്. പില്‍ക്കാലത്ത് എനിക്കത് വളരെയേറെ ഉപകരിക്കുകയുണ്ടായി. അവര്‍ മൂലം എനിക്ക് വിദ്യാഭ്യാസം സൗഹൃദം, സാമൂഹ്യ ബോധവല്‍ക്കരണം എല്ലാം തന്നെ കോളജില്‍നിന്നും ലഭിക്കുകയുണ്ടായി.

? പ്ലാസ്റ്റിക്കിനെതിരെ സമരം..


ഠ ഞങ്ങളുടെ കോളജില്‍ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ഏവരും പ്ലാസ്റ്റിക് കപ്പുകള്‍ ഉപേക്ഷിക്കണമെന്നതിനാല്‍ വീട്ടില്‍നിന്നും സില്‍വര്‍ കപ്പ് സംഘടിപ്പിച്ച് തരാറുണ്ടായിരുന്നു. അത് ഞങ്ങളുടെ ക്ലാസില്‍ കഴുകി സൂക്ഷിക്കാറ് പതിവായിരുന്നു. കാന്റീനില്‍ പോകുമ്പോള്‍ അവരവരുടെ കപ്പുകള്‍ എടുത്ത് പോകും.

? വിദ്യാബാലനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്ക...


ഠ എനിക്ക് സിനിമയിലേക്കുള്ള കാലവിളംബം അമ്മയ്ക്ക് വലിയ ദുഃഖമായിരുന്നു. അതേസമയം അച്ഛന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നെയും സഹോദരിയെയും വളരെ നിയന്ത്രണബുദ്ധിയോടെയാണ് അവര്‍ വളര്‍ത്തിയത്. സാമൂഹ്യ ചിന്താഗതികള്‍ എന്നിലേക്ക് അവര്‍ പകന്നു തരുകയുണ്ടായി.

അതുകൊണ്ട് ശരിയായ തീരുമാനങ്ങള്‍ നല്ലവണ്ണം നടപ്പാക്കാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ ബാലികയായിരുന്ന കാലത്ത് മാധുരി ദീക്ഷിതിന്റെ നൃത്ത വൈഭവം വളരെ ആവേശത്തോടെ ഞാന്‍ നോക്കിക്കാണുമായിരുന്നു.

പ്രത്യേകിച്ചും 'ഏക്... ദോ... തീന്‍.' എന്ന പാട്ട് എന്നെ എത്രമാത്രം സ്വാധീനിച്ചു എ്‌ന് പറയാന്‍ വാക്കുകള്‍ ഇല്ല. എപ്പോഴും ആ പാട്ടും പാടി വീട്ടില്‍ നൃത്തം ചെയ്യുകയായിരുന്നു പതിവ്.

? എഴുത്തുകാരി കൂടിയാണ് അല്ലെ.


ഠ അഭിനയം കൂടാത എഴുതാനുമുള്ള സിദ്ധി എനിക്കുണ്ട്. ധാരാളം കഥകളും മറ്റും എഴുതിയിട്ടുണ്ട്. പക്ഷേ ഒന്നും പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ല. രചന എന്റെ ഏറ്റവും വലിയ സുഹൃത്താണ്. പക്ഷേ ഇപ്പോള്‍ എഴുതാറില്ല. കാരണം അതിനായി വിനിയോഗിക്കാന്‍ സമയം കിട്ടുന്നില്ല.

? പ്രേക്ഷകര്‍ക്ക് നടിമാരെക്കുറിച്ച് മതിപ്പില്ലാതെ പോകുന്നു.


ഠ സിനി കണ്ടുരസിക്കുന്ന പ്രേക്ഷകര്‍ക്ക് അതില്‍ അഭിനയിക്കുന്ന നടിമാരെക്കുറിച്ച് മതിപ്പിലാതെ പോകുന്നു. നടിമാര്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാ പേരുടെയും മനസില്‍ അവജ്ഞാപൂര്‍വമായ ധാരണയാണുള്ളത്.

അതേസമയം അവരെ മനസ്സില്‍ സങ്കല്പിച്ച് താലോലിക്കാന്‍ ഒരു വിഭാഗം ശ്രമിക്കാറുണ്ട്. ഒരു നടിയുടെ ജീവിതം എത്രകണ്ടു പരിതാപകരമാണെന്ന യാഥാര്‍ത്ഥ്യം സില്‍ക്ക് സ്മിതയുടെ പടം കണ്ടവര്‍ക്ക് മാത്രമേ അറിയൂ.

? സില്‍ക്ക് സ്മിതയുടെ ഫാനാണോ...


ഠ അല്ല. ഞാന്‍ തെന്നിന്ത്യാക്കാരി എന്ന നിലയ്ക്ക് സില്‍ക്ക് സ്മിതയുടെ എല്ലാ പടങ്ങളും കാണുക പതിവാണ്. വളരെ വ്യത്യസ്തമാണ് അവരുടെ അഭിനയം. പടങ്ങളുടെ വിജയത്തിന് അവരുടെ അഭിനയമാണ് പ്രധാന കാരണം.

പക്ഷേ അവര്‍ ഏകാകിനിയായിരുന്നു. അവര്‍ക്ക് സംരക്ഷകരായി ആരുമില്ലായിരുന്നു. വെറുപ്പും ചതിയും നയവഞ്ചന എന്നിവകള്‍ക്ക് മധ്യേ അവര്‍ ജീവിച്ചുപോന്നു. വളരെ ശോചനീയമായ ജീവിതം. ഒടുവില്‍ ആത്മഹത്യയില്‍ അവസാനിക്കുകയാണ് ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ തക്കതായ ഒരു തെറ്റും അവര്‍ ചെയ്തിരുന്നില്ല.

? അതാണോ ആ സിനിമയില്‍ അഭിനയിക്കാന്‍ കാരണം.


ഠ അതെ. ആ ലക്ഷ്യങ്ങളാണ് എന്നെ സില്‍ക്ക് സ്മിതയുടെ ജീവിതം വിശദീകരിക്കപ്പെട്ട 'ഡര്‍ട്ടി പിക്ചര്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്. അതില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു.

ആത്മഹത്യ ചെയ്യുന്ന രംഗത്ത് ഞാനാകെ തളരുകയായിരുന്നു. എനിക്ക് പൊട്ടിക്കരയാന്‍ തോന്നി. അവിടെ ഞാന്‍ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു.

ആ നിമിഷങ്ങളില്‍ അവരുടെ മാനസിക നില എങ്ങനെയായിരിക്കും, അവര്‍ തന്റെ മുന്നിലുള്ള ഇരുണ്ട ലോകത്തെ എങ്ങനെ നേരിട്ടു. എന്നൊക്കെ ഞാന്‍ അപ്പോള്‍ ചിന്തിച്ചുപോയി.

ഞാന്‍ മാനസികമായി തളര്‍ന്നുപോയി. പിറ്റേന്നാള്‍ കടുത്ത പനി ബാധിച്ച് എട്ടുദിവസം വരെ ആശുപത്രിയില്‍ കഴിഞ്ഞു. ശ്വാസംമുട്ട് അനുഭവപ്പെട്ടു. ശ്ശെ എന്തൊരു ജീവിതം എന്ന് ചിന്തിക്കാന്‍ എനിക്കു തോന്നി.

? സ്ത്രീപക്ഷ വാദിയാണ്.


ഠ എന്നുപറയാം. നാം ധരിക്കുന്ന വസ്ത്രങ്ങളില്‍ നിറം മാറ്റം വന്നാല്‍ പോരാ. നമ്മുടെ ലക്ഷ്യങ്ങളില്‍ മാറ്റം വരണം. സമുഹത്തില്‍ ആണും പെണ്ണും തുല്യരാണെന്ന് പറയപ്പെടുന്നു. പക്ഷേ പെണ്ണിനെ വേര്‍പെടുത്തുകയാണ് സമൂഹം.

ഞാനും എന്റെ ഭര്‍ത്താവും രണ്ടു സംസ്ഥാനങ്ങളില്‍ ജനിച്ചവരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് രണ്ടു കുടുംബങ്ങളെ സംയോജിപ്പിക്കുന്ന ചടങ്ങ് മാത്രമേയുള്ളൂ.

ഒരുമിച്ചുതന്നെയാണ് ഞങ്ങള്‍ ദീപാവലിയും ക്രിസ്മസും ആഘോഷിക്കുക. ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്നു. വിവാഹം കഴിഞ്ഞ് നാലുവര്‍ഷമാകുന്നു. എങ്കിലും ഏറെ നേരം ഒരുമിച്ച് കഴിയുക വിരളമാണ്.

? മദ്യപിക്കാറുണ്ടല്ലേ.


ഠ കഹാനി പടത്തിന്റെ വിജയത്തെ തുടര്‍ന്ന് 'കഹാനി-2' റിലീസാവുകയുണ്ടായി. ആ വിജയം കൊണ്ടാടാന്‍ മദ്യം വിളമ്പുകയുണ്ടായി. ഭര്‍ത്താവിനോട് ഞാന്‍ രണ്ടു പെഗ്ഗ് കഴിക്കട്ടെ എന്ന് ചോദിച്ചു.

നിന്റെ ഇഷ്ടം പോലെ ആകട്ടെ എന്നദ്ദേഹം പറഞ്ഞു. ഓരോ പടത്തിന്റെ ചിത്രീകരണം കഴിയുമ്പോഴും ഈ ആഘോഷം ഉണ്ടാകും. സിനിമയില്‍ കിട്ടുന്ന അവസരങ്ങള്‍ ഞാന്‍ വാരിക്കൂട്ടാറില്ല. കഥ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ കാള്‍ഷീറ്റ് കൊടുക്കും.

- സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW