Friday, June 08, 2018 Last Updated 20 Min 39 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Saturday 19 Aug 2017 02.00 PM

അമ്മയായാല്‍ സൗന്ദര്യം നഷ്ടപ്പെടും; ഉദരത്തില്‍ വളര്‍ന്ന കുഞ്ഞിനെ അവള്‍ ഇല്ലായ്മ ചെയ്തു, ഇവള്‍ ഒരു സ്ത്രീയോ?

''സൗന്ദര്യം പോകുമെന്ന സങ്കല്പമായിരുന്നു അവളുടേത്. ഒരമ്മയാകുമ്പോഴേ സ്ത്രീജന്മം പുര്‍ത്തിയാകൂ എന്ന് പലരും പറഞ്ഞുകൊടുത്തെങ്കിലും ചിഞ്ചു കാര്യമാക്കിയില്ല. ''
uploads/news/2017/08/138314/weeklyfmlycourt190817.jpg

ആനന്ദ് എന്ന യുവാവ് എന്നെക്കാണാനായി ഓഫീസിലെത്തി. ഒരു കുറ്റവാളിയെ പോലെ തലകുനിച്ചാണ് അയാള്‍ ഇരുന്നത്.
''എന്തിനാണ് താങ്കള്‍ വന്നത്? ''
ഞാന്‍ അന്വേഷിച്ചു. ജീവിതം നഷ്ടപ്പെട്ട വേദനയോടെ ആനന്ദ് പറഞ്ഞ് തുടങ്ങി.

''അച്ഛനും അമ്മയും രണ്ടു സഹോദരികളും അടങ്ങുന്ന കുടുംബമായിരുന്നു എന്റേത്. അച്ഛന്‍ കൂലിപ്പണിക്ക് പോയാണ് ഞങ്ങളെ മൂന്നുപേരെയും വളര്‍ത്തിയത്. പ്ലസ്ടുവിനു ശേഷം ഡിഗ്രിയ്ക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടില്‍ അതിനുളള സാഹചര്യമായിരുന്നില്ല.

പ്രായമായി വരുന്ന അച്ഛനും അമ്മയും, രണ്ട് സഹോദരിമാര്‍ അവരുടെ വിവാഹം. അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്ലസ്ടുവിനുശേഷം ഹോട്ടല്‍മാനേജ്‌മെന്റ് പഠിച്ചു.

പഠനശേഷം ജോലിയും ലഭിച്ചു. ആറുമാസത്തിനുളളില്‍ എന്റെയൊരു സുഹൃത്ത്‌വഴി വിദേശത്ത് ജോലി കിട്ടി. തുടക്കത്തില്‍ തന്നെ എഴുപത്തയ്യായിരം രൂപ ശമ്പളം ലഭിച്ചു. രണ്ടുവര്‍ഷം കൊണ്ട് വീട്ടിലെ കടങ്ങള്‍ എല്ലാം തീര്‍ത്ത് പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചയച്ചു, വീട് വച്ചു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അത്യാവശ്യം സമ്പാദ്യമായി.

അമ്മയും സഹോദരിമാരും എനിക്കുവേണ്ടി പെണ്ണ് അന്വേഷിക്കാന്‍ തുടങ്ങി. നാട്ടിലെത്തുന്നതിനു മുന്‍പെ അവര്‍ ചിഞ്ചുവിനെ കണ്ടെത്തി. ഫോട്ടോ അയച്ചു തന്നു. എനിക്കും ഇഷ്ടമായി. നേരില്‍ കണ്ടിട്ട് സമ്മതിച്ചാല്‍ മതിയെന്ന് വീട്ടുകാര്‍ പറഞ്ഞു.

ചിഞ്ചു ഒറ്റമോളാണ്. ആ സമയം എം.എ യ്ക്ക് പഠിച്ച് കൊണ്ടിരിക്കുന്നു. നാട്ടിലെത്തിയപ്പോള്‍ അവളെ പോയി കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടമായി. അമ്മയുടെയും സഹോദരങ്ങളുടേയും സെലക്ഷന്‍ മോശമായില്ലെന്ന് തോന്നി. ആറുമാസത്തിനുളളില്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് എറണാകുളത്ത് ജോലിക്ക് കയറി.

ഒറ്റമോളായി വളര്‍ന്നതുകൊണ്ട് ചിഞ്ചുവിന് വാശിയും ദേഷ്യവും കൂടുതലായിരുന്നു. ഞാനും അമ്മയും അതൊന്നും കാര്യമാക്കിയില്ല. ഞങ്ങള്‍ക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു. വിവാഹശേഷവും എന്റെ ഭാര്യ പഠനം തുടര്‍ന്നു. പഠനം കഴിഞ്ഞിട്ട് ഒരു കുഞ്ഞ് മതിയെന്നായിരുന്നു അവളുടെ തീരുമാനം.

എല്ലാം അവളുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു. സ്വന്തം മകളെപ്പോലെ കണ്ട് അമ്മ അവള്‍ക്ക് കോളേജില്‍ പോകുമ്പോള്‍ ആഹാരങ്ങള്‍ ഉണ്ടാക്കി കൊടുക്കും. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാലും അവളെ കൊണ്ട് ജോലി ഒന്നും ചെയ്യിപ്പിക്കില്ലായിരുന്നു.

പക്ഷേ തിരിച്ച് അമ്മയോട് അവള്‍ക്ക് ആ സ്‌നേഹം ഉണ്ടായിരുന്നില്ല. അമ്മ പനിപിടിച്ച് കിടന്നപ്പോള്‍ അവള്‍ തിരിഞ്ഞ് നോക്കിയില്ല. വയ്യാഞ്ഞിട്ടും അമ്മ തന്നെ എല്ലാം ചെയ്തു. അക്കാര്യം ഞാന്‍ ചിഞ്ചുവിനോട് സംസാരിച്ചപ്പോള്‍ കേട്ട ഭാവം നടിച്ചില്ല. അവള്‍ ആരെയും അനുസരിക്കില്ല.

പഠനശേഷം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ചിഞ്ചു ഗര്‍ഭിണിയായി. അതറിഞ്ഞ് വീട്ടില്‍ എല്ലാവര്‍ക്കും സന്തോഷമായി. അവള്‍ക്ക് മാത്രം അത് ഇഷ്ടമായിരുന്നില്ല. കുഞ്ഞ് ജനിച്ചാല്‍ സൗന്ദര്യം പോകുമെന്ന സങ്കല്പമായിരുന്നു അവളുടേത്.

ഒരമ്മയാകുമ്പോഴേ സ്ത്രീജന്മം പുര്‍ത്തിയാകൂ എന്ന് പലരും പറഞ്ഞുകൊടുത്തെങ്കിലും ചിഞ്ചു കാര്യമാക്കിയില്ല. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഉദരത്തില്‍ വളരുന്ന കുഞ്ഞിനോട് അവള്‍ക്ക് ദേഷ്യമായിരുന്നു.

അതുവരെ ജോലി ഒന്നും ചെയ്യാത്ത അവള്‍ എല്ലാവരും വിലക്കിയിട്ടും ഓരോരോ ജോലികള്‍ ഏറ്റെടുത്ത് ചെയ്ത് തുടങ്ങി. ഗര്‍ഭകാലത്ത് കഴിക്കരുതെന്ന് പറഞ്ഞ ആഹാരങ്ങള്‍ കഴിച്ച് അവള്‍ എന്റെ കുഞ്ഞിനെ ഇല്ലാതാക്കി. എന്റെയും വീട്ടിലുളളവരുടെയും കുഞ്ഞ് എന്ന സ്വപ്നം അതോടെ ഇല്ലാതായി.

അങ്ങനൊരു ഭാഗ്യം ദൈവം തന്നിട്ടും അവളത് നിഷേധിച്ചു. ഇനി ഗര്‍ഭിണിയായാലും അവള്‍ അങ്ങനെ തന്നെ ചെയ്യും. അവള്‍ക്ക് അവളുടെ സൗന്ദര്യം നിലനിര്‍ത്തിയാല്‍ മതി. എന്റെ കുഞ്ഞിനെ കൊന്ന അവളെ എനിക്കിനി വേണ്ട.

കുഞ്ഞിനെ നഷ്ടമായ നിമിഷം മുതല്‍ അവളും ഞാനുമായുളള ബന്ധം അവസാനിച്ചു. ചിഞ്ചുവിനെ ഞാന്‍ അവളുടെ വീട്ടുകാരെ തിരിച്ച് ഏല്പിച്ചു. എനിക്കൊരു കുഞ്ഞിനെ തരാത്ത അവളെപ്പോലൊരു പെണ്ണിനെ എനിക്ക് വേണ്ട. മന:പ്പൂര്‍വ്വം സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയവള്‍. അവളൊരു സ്ത്രീയല്ല''

എത്രയും പെട്ടെന്ന് നിയമപരമായി ബന്ധം വേര്‍പെടുത്തി തരണമെന്ന് ആനന്ദ് ആവശ്യപ്പെട്ടു. കുറച്ച് നാള്‍ നീണ്ട് നിന്ന നിയമയുദ്ധത്തിനൊടുവില്‍ ആനന്ദിന് നീതി ലഭി
ച്ചു.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Saturday 19 Aug 2017 02.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW