Tuesday, September 12, 2017 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 19 Aug 2017 01.22 PM

'അവള്‍ക്കായി' കൈ-മെയ് മറന്ന്: ശരീരം ചുറ്റിവരിഞ്ഞ്, ആകാശത്തേക്ക് തലയുയര്‍ത്തി വിഷപ്പാമ്പുകളുടെ ഉശിരന്‍ പോരാട്ടം

Deadly snake, Battle, Over a female

ശരീരം ചുറ്റിവരിഞ്ഞ്, ആകാശത്തേക്ക് തലയുയര്‍ത്തി വിഷപ്പാമ്പുകളുടെ ഉശിരന്‍ പോരാട്ടം. അണലി വര്‍ഗ്ഗത്തില്‍ പെട്ട കോട്ടന്‍മൗത്ത് സ്‌നേക്ക് എന്നറിയപ്പെടുന്ന ഉഗ്രവിഷപ്പാമ്പുകളുടെ പോരാട്ടമാണ് കൗതുകമാകുന്നത്.

നോര്‍ത്ത് കാരെലിനയിലെ കനാലില്‍ നിന്ന് ബഡ്ഡി റോജറാണ് പെണ്‍ പാമ്പിനായുള്ള ഉശിരന്‍ പോരാട്ടം ക്യാമറയില്‍ പകര്‍ത്തിയത്. രണ്ടു ആണ്‍ പാമ്പുകള്‍ തമ്മിലാണ് ഉശിരന്‍ പോരാട്ടം നടന്നത്. സമീപത്തു തന്നെ വിജയിയെ കാത്ത് പെണ്‍പാമ്പ് കാത്തു നിന്നിരുന്നു എന്നത് കൗതുകം ഉണര്‍ത്തി. പോരാട്ടത്തില്‍ വിജയിക്കുന്ന ആണ്‍പാമ്പിനെ പെണ്‍പാമ്പിനു സ്വന്തമാകും. ശക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന പാമ്പ് വിജയിയാകും.

പോരാട്ടത്തില്‍ പരാജയപ്പെടുന്ന ആള്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കുകയാണ് പതിവ്. ആ പതിവ് ഇവിടെയും തെറ്റിച്ചിട്ടില്ല. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന്റെ അവസാന ഭാഗം മാത്രമാണ് ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതികരണമാണ് ഇവയുടെ ഉശിരന്‍ പോരാട്ടത്തിന് ലഭിക്കുന്നത്.

Ads by Google
Advertisement
Saturday 19 Aug 2017 01.22 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW