Saturday, May 19, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 19 Aug 2017 12.52 PM

പ്രദീപ് ശര്‍മ്മ തിരിച്ചെത്തുന്നു ; അധോലോക രാജാക്കന്മാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍

മുംബൈ എന്‍കൗണ്ടര്‍ സ്‌ക്വാഡിലെ ''എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് '' എന്ന ഓമനപ്പേരിലാണ് പ്രദീപ് ശര്‍മ്മ അറിയപ്പെട്ടിരുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം സര്‍വ്വീസിലേക്ക് തിരിച്ചെത്തുന്നത്. മൂന്ന് ലഷ്‌കര്‍ ഭീകരരേയും വധിച്ച ശര്‍മ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് അബ് തക് ഛപ്പന്‍. ഇതുകൂടാതെ അധോലോകം പശ്ചാത്തലമായുള്ള മറ്റ് പല ബോളിവുഡ് ചിത്രങ്ങള്‍ക്കും പ്രചോദനമായിരുന്നു പ്രദീപ് ശര്‍മ്മ.
Pradeep Sharma

അധോലോക രാജാക്കന്മാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പ്രദീപ് ശര്‍മ്മ സര്‍വ്വീസിലേക്ക് തിരിച്ചെത്തുന്നു. 25 വര്‍ഷത്തെ തന്റെ സര്‍വ്വീസിനിടെ അധോലോക സംഘത്തിലെ 113പേരെയാണ് ഏറ്റുമുട്ടലില്‍ പ്രദീപ് ശര്‍മ്മ കൊന്നൊടുക്കിയത്. അധോലോകത്തിന്റെ പേടിസ്വപ്നമായിരുന്ന പ്രദീപ് ശര്‍മ്മയെ ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2008 ല്‍ പിരിച്ചുവിടുകയായിരുന്നു. മുംബൈ എന്‍കൗണ്ടര്‍ സ്‌ക്വാഡിലെ ''എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് '' എന്ന ഓമനപ്പേരിലാണ് പ്രദീപ് ശര്‍മ്മ അറിയപ്പെട്ടിരുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം സര്‍വ്വീസിലേക്ക് തിരിച്ചെത്തുന്നത്. മൂന്ന് ലഷ്‌കര്‍ ഭീകരരേയും വധിച്ച ശര്‍മ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് അബ് തക് ഛപ്പന്‍. ഇതുകൂടാതെ അധോലോകം പശ്ചാത്തലമായുള്ള മറ്റ് പല ബോളിവുഡ് ചിത്രങ്ങള്‍ക്കും പ്രചോദനമായിരുന്നു പ്രദീപ് ശര്‍മ്മ. താനെ അസി.കമ്മീഷറായാണ് ശര്‍മ്മ തിരിച്ച് സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. 2018ല്‍ അദ്ദേഹം റിട്ടയര്‍ ചെയ്യും.

Pradeep Sharma

1983ലാണ് ശര്‍മ്മ മുംബൈ പോലീസില്‍ എത്തുന്നത്. സര്‍വ്വീസില്‍ നിന്ന് പുറത്താക്കുന്നതിന് മുന്‍പ് അവസാനമായി ജോലി ചെയ്തിരുന്നത് 2008ല്‍ ധാരാവി പോലീസ് സ്‌റ്റേഷനില്‍ ആയിരുന്നു. ഛോട്ടാ രാജന്‍ സംഘത്തില്‍ പെട്ട ലഖന്‍ ഭയ്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 2010 ല്‍ മറ്റ് 21 പോലീസുകാര്‍ക്കൊപ്പം ശര്‍മ്മയും അറസ്റ്റിലായി. ജൂലായ് 2013 ല്‍ 13 പോലീസുകാരെ കുറ്റക്കാരായി കോടതി കണ്ടെത്തിയെങ്കിലും ശര്‍മ്മയെ കുറ്റവിമുക്തനാക്കി. ഡിജിപി മാഥൂരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തിരികെ സര്‍വീസിലേക്കുള്ള മടക്കം വൈകി. ബി രാജു പിള്ള, വിജയ് സലാസ്‌കര്‍, പ്രഫുല്‍ ഭോസ്ലെ, രവീന്ദ്ര ആംഗ്രെ, വിനായക് സൗദെ എന്നിവര്‍ക്കൊപ്പം പ്രദീപ് ശര്‍മ്മയും ചേര്‍ന്നാല്‍ 1983 ബാച്ചായി. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍, അരുണ്‍ ഗാവ്ലി, അമര്‍ നായിക്, അശ്വിന്‍ നായിക് എന്നിവര്‍ക്കെതിരായ പോരാട്ടത്തില്‍ പോലീസ് അധികാരികള്‍ 1983 ബാച്ചിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. അധോലോക സംഘത്തില്‍പെട്ട സുബാഷ് മകഡവാലയായിരുന്നു 1983 ബാച്ചിന്റെ ആദ്യ ഇര.

1983 ബാച്ച് അധോലോക സംഘാംഗങ്ങളെ കൊന്ന ശേഷം മാധ്യമങ്ങളോടുള്ള വിശദീകരണം ഇങ്ങനെയായിരുന്നു , 'അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തങ്ങള്‍ക്ക് നേരെ വെടിവെച്ചു, തങ്ങള്‍ തിരിച്ച് വെടിവെച്ചു അയാള്‍ കൊല്ലപ്പെട്ടു'. കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നതിനിടെ ഇവര്‍ നടത്തിയ ചില കൊലപാതകങ്ങള്‍ സംശയത്തിലായി. ഒന്നിന് പുറകെ ഒന്നായി 1983 ബാച്ചിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. പിന്നാലെ നടപടികളുമായി. ഈ ബാച്ചിലെ സലാസ്‌കര്‍ മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. പ്രദീപ് ശര്‍മ്മയെ കൂടാതെ ഏറ്റുമുട്ടല്‍ വിദഗ്ധനായ ദയാ നായിക്കിനെ 2016 ല്‍ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. 83 പേരെയാണ് ഏറ്റുമുട്ടലിലൂടെ ദയാ നായിക്ക് വധിച്ചത്. 'ടൈം മാഗസിനി'ല്‍ പ്രത്യക്ഷപ്പെടാന്‍ ഭാഗ്യമുണ്ടായ പൊലീസ് ഓഫിസര്‍മാരില്‍ ഒരാളാണു ശര്‍മ്മ. ഇരകളുടെ എണ്ണത്തില്‍ ശര്‍മ്മയ്ക്കു തൊട്ടുപിന്നാലെ 82 പേരെ വകവരുത്തിയ റെക്കോര്‍ഡുമായി എസ്ഐ ദയാ നായ്ക്കുണ്ട്. ഇന്‍സ്‌പെക്ടര്‍ പ്രഫുല്‍ ഭോസ്ലെ 77 പേരെയും രവീന്ദ്ര ആംഗ്രെ 51 പേരെയും വിജയ് സാലസ്‌കര്‍ 40 പേരെയും വകവരുത്തിയിട്ടുണ്ട്.

Ads by Google
Saturday 19 Aug 2017 12.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW