Tuesday, September 05, 2017 Last Updated 0 Min 33 Sec ago English Edition
Todays E paper
Friday 18 Aug 2017 04.25 PM

Healthy Bites & Snacks

uploads/news/2017/08/138000/madmckry180817a.jpg

ആരോഗ്യത്തോടെയിരിക്കാന്‍ ഭക്ഷണവും ഒരു പ്രധാന ഘടകമാണ്. ആരോഗ്യദായകമായ വിഭവങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ത്തന്നെ തയാറാക്കി നോക്കൂ...

കുക്കുംബര്‍ ട്യൂണമെല്‍റ്റ്


ആവശ്യമുള്ള സാധനങ്ങള്‍
വീറ്റ് ബ്രഡ്ഡ് - 4 സ്ളയിസ്
ക്യാന്‍ഡ് ട്യൂണാ ഫിഷ് - 1 ക്യാന്‍
സാലഡ് കുക്കുംബര്‍ - 1 എണ്ണത്തിന്റെ പകുതി തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തത്
ഉപ്പ് - 1 നുള്ള്
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
തക്കാളി വട്ടത്തില്‍ അരിഞ്ഞത് - 1 എണ്ണം
ലറ്റിയൂസ് ലീഫ് - 4 എണ്ണം
ഹവാര്‍ത്തി ചീസ്- 4 സ്ളയിസ്
ബട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ ട്യൂണാ ഫിഷ്, കുക്കുംബര്‍, ഉപ്പ്, കുരുമുളകുപൊടി, എന്നിവയെടുത്ത് ഒരു ഫോര്‍ക്കുകൊണ്ട് ഇളക്കിയോജിപ്പിക്കുക.
ഒരു കഷണം ബ്രഡിനുമുകളില്‍ ഒരു ചീസ് സ്ളയിസ് വച്ച് അതിനുമുകളില്‍ തയാറാക്കിയ കൂട്ട് നിരത്തി മീതെ രണ്ട് കഷണം തക്കാളിയും ലറ്റിയൂസ് ലീഫും വയ്ക്കുക. വീണ്ടും ഒരു കഷണം ബ്രഡുകൊണ്ട് മൂടാം. ഒരു ഫ്രയിംഗ് പാനില്‍ ബട്ടര്‍ ചൂടാക്കി ബ്രഡിന്റെ ഇരുവശവും ബ്രൗണ്‍ നിറമാകുന്നതുവരെ മൊരിച്ചെടുക്കാം.

ഹണി ബേക്ക്ഡ് ഷ്രിംബ്


ആവശ്യമുള്ള സാധനങ്ങള്‍
തേന്‍ - 1/3 കപ്പ്
സോയാ സോസ് - 1/4 കപ്പ്
വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
തൊലി കളഞ്ഞ് വൃത്തിയാക്കിയ വലിയ ചെമ്മീന്‍ - 1 കപ്പ്
ഒലിവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ചെമ്മീനില്‍ തേന്‍, സോയാ സോസ്, വെളുത്തുള്ളിഇഞ്ചി പേസ്റ്റ്, ഉപ്പ് ഇവ പുരട്ടി ഒരു ദിവസം ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ഒലിവോയില്‍ ചൂടാക്കി ചെമ്മീന്‍ വറുത്തെടുക്കാം. ബ്രൗണ്‍ റൈസിനൊപ്പം വിളമ്പാം.

മാഷ്ഡ് കോളിഫ്‌ളവര്‍


ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്ളവര്‍ - 1 എണ്ണത്തിന്റെ പകുതി
ഒലിവ് ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി വട്ടത്തില്‍ അരിഞ്ഞത് - 1 തുടം
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
പാല്‍ - 1/4 കപ്പ്
ഉപ്പ് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


കോളിഫ്ളവര്‍ കഷണങ്ങളാക്കി ഏഴ് മിനിറ്റ് വെള്ളത്തിലിട്ട് വേവിച്ചെടുക്കുക. ഒരു ഫ്രയിംഗ് പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. കോളിഫ്ളവറും പാലും ഉപ്പും മിക്സിയുടെ ജാറിലിട്ട് ക്രീം പരുവത്തിലാകുന്നതുവരെ അരച്ചെടുക്കാം. ശേഷം കുരുമുളകുപൊടി വിതറി വിളമ്പാം. ചീസോ, കട്ടത്തൈരോ ഉപയോഗിച്ചും മാഷ്ഡ് കോളിഫ്ളവര്‍ തയാറാക്കാം.
TRENDING NOW