Thursday, August 31, 2017 Last Updated 4 Min 18 Sec ago English Edition
Todays E paper
Friday 18 Aug 2017 03.56 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1193 ചിങ്ങം

2017 ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 16 വരെ
uploads/news/2017/08/137994/joythi180817.jpg

ഓഗസ്റ്റ് 17 (ചിങ്ങം 1, വ്യാഴം): രാത്രി 10.59 വരെ മകയിരം. ഒപ്പം കൃഷ്ണപക്ഷദശമി പകല്‍ 12:43 വരെ. തുടര്‍ന്ന് ഏകാദശി. മാസത്തിലെ മകയിരം, കൃഷ്ണപക്ഷ ഏകാദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ഏതുതരത്തിലുള്ള പുതിയ പ്രവര്‍ത്തനവും ആരംഭിക്കുന്നതിന് ദിവസം നല്ലതാണ്. യാത്രകള്‍ ആരംഭിക്കുക, പ്രധാന വ്യക്തികളെ കാണുക, കച്ചവടം ആരംഭിക്കുക, പുതിയ വാഹനത്തില്‍ ആദ്യമായി കയറുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ദിനം ചേര്‍ന്നതാണ്. മകയിരം, ചിത്തിര, അവിട്ടക്കാര്‍ക്ക് ദിനം പ്രതികൂലം.

ഓഗസ്റ്റ് 18 (ചിങ്ങം 2, വെള്ളി): രാത്രി 9:03 വരെ തിരുവാതിര. ഒപ്പം കൃഷ്ണപക്ഷ ഏകാദശി പകല്‍ 10:01 വരെ. തുടര്‍ന്ന് ദ്വാദശി. മാസത്തിലെ തിരുവാതിര, കൃഷ്ണപക്ഷ ദ്വാദശിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറഞ്ഞിരിക്കുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. യാത്രകള്‍ നടത്തുക, വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുക, പണമിടപാടുകള്‍ നടത്തുക എന്നിവയ്ക്ക് ദിനം അനുകൂലമല്ല. പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഓഗസ്റ്റ് 19 (ചിങ്ങം 3, ശനി): വൈകിട്ട് 7:08 വരെ പുണര്‍തം. തുടര്‍ന്ന് പൂയം. ഒപ്പം കൃഷ്ണപക്ഷദ്വാദശി കാലത്ത് 7:17 വരെ. തുടര്‍ന്ന് ത്രയോദശി. മാസത്തിലെ പുണര്‍തം, കൃഷ്ണപക്ഷ ത്രയോദശിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. യാത്രകള്‍ ആരംഭിക്കുക, ഗൃഹനിര്‍മ്മാണം ആരംഭിക്കുക, വാഹനം വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ദിനം ചേര്‍ന്നതല്ല. പണമിടപാടുകള്‍ നടത്തുന്നതിനും നിക്ഷേപങ്ങള്‍ക്കും ചേര്‍ന്ന ദിനമല്ല. ഉത്രാടം, മകയിരം, കാര്‍ത്തിക, അശ്വതി നാളുകാര്‍ക്ക് ദിനം പ്രതികൂലം. ദോഷശമനത്തിന് ശാസ്താഭജനം നടത്തുക.

ഓഗസ്റ്റ് 20: (ചിങ്ങം 4, ഞായര്‍): വൈകിട്ട് 5:22 വരെ പൂയം. തുടര്‍ന്ന് ആയില്യം. ഒപ്പം കൃഷ്ണപക്ഷ ചതുര്‍ദ്ദശി രാത്രി 2:09 വരെ. മാസത്തിലെ പൂയം, കൃഷ്ണപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ചതുര്‍ദ്ദശിബന്ധമുള്ളതിനാല്‍ ദിനം പുതിയ കാര്യങ്ങള്‍ ആരംഭിക്കുവാന്‍ ചേര്‍ന്നതല്ല. വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ തുടങ്ങല്‍, ഔഷധസേവാരംഭം, പ്രധാനികളെ കാണല്‍, വാക്കുറപ്പിക്കല്‍, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ ഇവയ്ക്കും ദിനം ചേര്‍ന്നതല്ല. ശിവക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക.

ഓഗസ്റ്റ് 21 (ചിങ്ങം 5, തിങ്കള്‍): പകല്‍ 3:50 വരെ ആയില്യം. തുടര്‍ന്ന് മകം. ഒപ്പം അമാവാസി രാത്രി 11:59 വരെ. മാസത്തിലെ ആയില്യം, മകം, അമാവാസി ശ്രാദ്ധം, ആയില്യം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 3:50 വരെ പിണ്ഡനൂല്‍ദോഷം. പകല്‍ 1:50 മുതല്‍ 5:50 വരെ ഗണ്ഡാന്തസന്തിദോഷം ഇവ നിലനില്‍ക്കുന്നു. ദിവസം ശുഭകാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. യാത്രകള്‍ നടത്തുക, ആഭരണങ്ങള്‍ വാങ്ങുക എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല. ഗുണവര്‍ദ്ധനവിനും ദോഷശമനത്തിനുമായി വിഷ്ണുവിങ്കല്‍ ദര്‍ശനം നടത്തുക.

ഓഗസ്റ്റ് 22 (ചിങ്ങം 6, ചൊവ്വ): പകല്‍ 2.42 വരെ മകം. തുടര്‍ന്ന് പൂരം. ഒപ്പം ശുക്ലപക്ഷ പ്രഥമ രാത്രി 10:15 വരെ. മാസത്തിലെ പൂരം, ശുക്ലപക്ഷപ്രഥമ ശ്രാദ്ധം, മകം പിറന്നാല്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. പകല്‍ 2.42 മുതല്‍ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ഗൃഹാവശ്യത്തിനുള്ള ആയുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ദിനം അനുകൂലമാണ്. ദോഷശമനത്തിന് സുബ്രഹ്മണ്യ ഭജനം നടത്തുക.

ഓഗസ്റ്റ് 23 (ചിങ്ങം 7, ബുധന്‍): പകല്‍ 2:03 വരെ പൂരം. ഒപ്പം ശുക്ലപക്ഷ ദ്വിതീയ രാത്രി 9:02 വരെ. മാസത്തിലെ ഉത്രം, ശുക്ലപക്ഷദ്വിതീയ ശ്രാദ്ധം, പൂരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 2:03 വരെ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മദ്ധ്യാഹ്നത്തിന് ശേഷം ദിവസത്തിന് ശുഭബന്ധമുണ്ട്. മുമ്പ് തുടങ്ങിവച്ച് മുടങ്ങിപ്പോയ കാര്യങ്ങള്‍ പുനരാരംഭിക്കുന്നതിന് മദ്ധ്യഹ്നത്തിനുശേഷം ഉത്തമം.

ഓഗസ്റ്റ് 24 (ചിങ്ങം 8, വ്യാഴം): പകല്‍ 2 മണിവരെ ഉത്രം. ഒപ്പം ശുക്ലപക്ഷ തൃതീയ രാത്രി 8:27 വരെ. മാസത്തിലെ അത്തം, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, വിവാഹം, വിവാഹനിശ്ചയം, യാത്രകള്‍, ബന്ധുജന സന്ദര്‍ശനം, പണമിടപാടുകള്‍, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍, ഭൂമി-വാഹനം എന്നിവയുടെ വാങ്ങല്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. ചികിത്സാരംഭത്തിനും ദിനം ഉത്തമം.

ഓഗസ്റ്റ് 25 (ചിങ്ങം 9, വെള്ളി): പകല്‍ 2:35 വരെ അത്തം. തുടര്‍ന്ന് ചിത്തിര. ഒപ്പം രാത്രി 8:31 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. വിനായക ചതുര്‍ത്ഥിയാണ്. മാസത്തിലെ ചിത്തിര, ശുക്ലപക്ഷ ചതുര്‍ത്ഥിശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. യാത്രകള്‍ നടത്തുന്നതിനും, ഔഷധസേവ ആരംഭിക്കുന്നതിനും ഉത്തമമല്ല. ഒത്തുതീര്‍പ്പു സംഭാഷണങ്ങള്‍ നടത്തുക, എഗ്രിമെന്റുകളിലൊപ്പിടുക തുടങ്ങിയ കാര്യങ്ങള്‍ക്കും ദിനം അനുകൂലമല്ല.

TRENDING NOW