Friday, June 01, 2018 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 18 Aug 2017 03.51 PM

ഒരേ പേര്, ഒരേ മനസ്

uploads/news/2017/08/137990/weeklyfrndship180817.jpg

ധാരാളം സുഹൃത്ബന്ധങ്ങളുടെ നടുവിലും ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കൂട്ടുകാരിയുണ്ട്. അവളുടെ പേരും രഞ്ജിനിയെന്നാണ്. ചെന്നൈയിലാണ് താമസം. പഠിക്കുന്ന കാലം മുതലുള്ള എന്റെ ബെസ്റ്റ് ഫ്രണ്ട്.

തമാശകള്‍ പങ്കുവെച്ചും ഒരുമിച്ച് യാത്രകള്‍ ചെയ്തും ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോയി. ആഴ്ചയില്‍ 7 ദിവസമുണ്ടെങ്കില്‍ 5 ദിവസവും ഞങ്ങള്‍ അടിയും വഴക്കുമാണ്.

കൂട്ടിയിടിച്ചാല്‍ പോലും പിന്നെ മിണ്ടില്ല.ഞാന്‍ പൊതുവെ വാശിക്കാരിയാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയിലെ പിണക്കം മാറ്റാന്‍ മുന്‍കൈയെടുക്കുന്നത് രഞ്ജിനിയായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ചങ്ങാത്തം ക്രമേണ ഇരുവീട്ടുകാരെയും സ്‌നേഹത്തിലാക്കി.

ഇതിനിടയില്‍ അവളുടെ വീട്ടുകാര്‍ രഞ്ജിനിയുടെ വിവാഹം ഉറപ്പിച്ചു. വിവാഹദിവസം രഞ്ജിനിയ്ക്ക് ഇടേണ്ട ഡ്രസ്സ് സ്‌പോണ്‍സര്‍ ചെയ്തത് എന്റെ അമ്മയാണ്. കൊച്ചിയിലെ ഒരു ഫാഷന്‍ ഡിസൈനറായിരുന്നു അവള്‍ക്കായി ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

വിവാഹത്തിന് ഒരാഴ്ച മുമ്പ് ചെന്നൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. കല്യാണത്തിന് തൊട്ടുമുമ്പ് ഗൗണ്‍ ചെന്നൈയില്‍ എത്തിക്കാനുള്ള ചുമതല ഒരു കസിനെ ഏല്പിച്ചാണ് ഞാനും അമ്മയും എന്റെ സഹോദരനും ചെന്നൈയിലേക്ക് പറന്നത്.

ഫ്‌ളൈറ്റിലിരുന്നപ്പോള്‍ എന്‍െയുള്ളില്‍ നിറയെ സങ്കടമായിരുന്നു. കാരണം, ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹദിവസം എനിക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ചാനല്‍ പ്രോഗ്രാമുണ്ടായിരുന്നു. അതുകൊണ്ട് വിവാഹത്തലേന്ന് അവളുടെ വീട്ടില്‍ നിന്ന് തിരിക്കണം.

അവളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാന്‍. വിവാഹത്തിന് ഞാനുണ്ടാകില്ല എന്ന വിവരം നേരത്തെ തന്നെ അവളെ അറിയിച്ചിരുന്നു. ആദ്യമൊക്കെ അവള്‍ വഴക്കുണ്ടാക്കിയെങ്കിലും എന്റെ അവസ്ഥ മനസ്സിലാക്കി.

വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും, അവളോടൊപ്പമുള്ള കുറച്ച് ദിവസങ്ങള്‍ ശരിക്കും ആസ്വദിക്കാമല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സിലെ സങ്കടമൊക്കെ മാഞ്ഞുപോയി. ചെന്നൈ എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാനായി രഞ്ജിനിയും കുടുംബവും എത്തിയിരുന്നു. എന്നെ കണ്ടപാടെ അവള്‍ ഓടി വന്ന് കെട്ടിപ്പിടിച്ചു.

പിന്നെ ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് പോയി. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് അവരോടൊപ്പം ഞങ്ങളുമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഹോംഗോങിലേക്ക് പോയിക്കഴിഞ്ഞാല്‍ അവളെ എപ്പോഴും കാണാന്‍ സാധിക്കില്ല എന്നോര്‍ത്തപ്പോള്‍ രണ്ട് ദിവസം ചെന്നൈ പട്ടണം മുഴുവന്‍ ഞങ്ങള്‍ കറങ്ങി.

വിവാഹം അടുത്തുവരുമ്പോള്‍ എത്ര ധൈര്യവതികളായ പെണ്‍കുട്ടികള്‍ക്കും ഉള്ളില്‍ ഒരു ടെന്‍ഷനുണ്ടാകും. ചിലര്‍ അത് മുഖത്ത് പ്രകടിപ്പിക്കും, ചിലര്‍ ഉള്ളിലൊതുക്കും.
ആദ്യം പറഞ്ഞ കൂട്ടത്തില്‍ പെടുന്നു രഞ്ജിനി. എന്ത് കേട്ടാലും പറഞ്ഞാലും അവള്‍ക്ക് ദേഷ്യമായിരുന്നു.

ഒരു ദിവസം വൈകിട്ട് മുറിയില്‍ ഞാനും രഞ്ജിനിയും ചെന്നൈയിലെ അവളുടെ മറ്റു സുഹൃത്തുക്കളും ഇരിക്കുകയാണ്. വിവാഹം സംബന്ധിച്ച് ഒരുപാട് കമന്റുകള്‍ ഓരോരുത്തരും പറഞ്ഞു, അപ്പോഴൊക്കെ ചിരിക്കുന്നതിന് പകരം അവള്‍ മൗനമായി ഇരുന്നു. പെട്ടെന്ന് കൂട്ടത്തില്‍ ആരോ ഉച്ചത്തില്‍ ഒരു കമന്റ് പറഞ്ഞതും ഞാനുറക്കെ ചിരിച്ചു. അതവള്‍ക്ക് ഇഷ്ടമായില്ല.

uploads/news/2017/08/137990/weeklyfrndship180817a.jpg

കട്ടിലില്‍ നിന്നും ചാടിയെണീറ്റ് അവള്‍ എന്റെ നേരെ ദേഷ്യപ്പെട്ടു. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അവളോടി മുറിയില്‍ പോയി വാതിലുകള്‍ കൊട്ടിയടച്ചു.

പിറ്റേന്ന് രാവിലെ ആറുമണിയായപ്പോള്‍ ഞാന്‍ അവളുടെ ഡോറില്‍ തട്ടിവിളിച്ചു. അവള്‍ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ ചോദിച്ചു'അതേ, ഇന്നലെ എന്നോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞിരുന്നു. എങ്ങ നാ, ഞാന്‍ നിക്കണോ അതോ പോണോ? ഉടന്‍ തന്നെ 'പൊക്കോ' എന്നൊരു മറുപടി തന്നു.

അപ്പോള്‍ തന്നെ എന്റെ ഡ്രസ്സെല്ലാം പായ്ക്ക് ചെയ്ത് ഞാനിറങ്ങി. വിളിച്ചാലും ഞാന്‍ തിരിച്ചുവരില്ല എന്നറിയാവുന്നതുകൊണ്ട് അമ്മയെന്നെ തടഞ്ഞില്ല. വിവാഹസമ്മാനമായി അവള്‍ക്ക് കൊടുക്കാന്‍ ഞാന്‍ വാങ്ങിയ ഡയമണ്ട് റിംഗും എടുത്തുകൊണ്ടാണ് മടങ്ങിയത്. ഒരു പക്ഷേ ആ റിംഗിടാനുള്ള യോഗം അവള്‍ക്കില്ലായിരിക്കാം.

ഞാന്‍ തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് രസം. രഞ്ജിനിക്ക് വിവാഹദിവസം ഇടേണ്ട ഗൗണ്‍ ചെന്നൈയില്‍ എത്തിക്കേണ്ടിയിരുന്ന കസിന് ചില കാരണങ്ങളാല്‍ അവിടേക്ക് പോകാന്‍ സാധിച്ചില്ല. വിവാഹത്തിന് ആകെ 3 ദിവസം മാത്രം. വേണമെങ്കില്‍ എനിക്ക് ആ ഗൗണ്‍ കൊടുക്കാതിരിക്കാം.

പക്ഷേ ഞാന്‍ ഉടന്‍ തന്നെ ഗൗണ്‍ പായ്ക്ക് ചെയ്ത് കൊറിയര്‍ അയച്ചു. എന്നിട്ട് അനിയനെ വിളിച്ച് ഡെലിവര്‍ ചെയ്യണമെന്ന് പറഞ്ഞു. വിവാഹദിവസം പള്ളിയിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ ശേഷിക്കെ അവന്‍ കൊറിയര്‍ ഓഫീസില്‍ നിന്നും ഡ്രസ്സുമായി രഞ്ജിനിയുടെ അടുത്തെത്തി.

ആ ഗൗണ്‍ ധരിച്ചാണ് അവള്‍ വിവാഹത്തിന് പോയത്. വിവാഹം കഴിഞ്ഞ് അവളും ഭര്‍ത്താവും ഹോങ്കോങിലേക്കും എന്റെ അമ്മയും അനിയനും നാട്ടിലേക്കും വന്നു. ഇ
തിനിടയില്‍ അവള്‍ക്ക് വേണ്ടി വാങ്ങിയ ആ ഡയമണ്ട് റിംഗ് എന്റെ കൈയില്‍ നിന്നും കളഞ്ഞുപോയി.

ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയതായിരുന്നു. രഞ്ജിനിയെ പോലെ ആ റിംഗ് ഇടാനുള്ള ഭാഗ്യം എനിക്കും ഉണ്ടായില്ല. കുറെ നാളുകള്‍ രഞ്ജിനിയെക്കുറിച്ച് യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല.

2 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഞായറാഴ്ച ദിവസം രാത്രി എട്ടുമണിക്ക് എന്റെ ഫോണിലേക്ക് ഒരു കോള്‍. നോക്കിയപ്പോള്‍ രഞ്ജിനിയാണ്. ഫോണെടുക്കാന്‍ ആദ്യമൊന്ന് മടിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം വിളിക്കുന്നതല്ലേയെന്നോര്‍ത്ത് അറ്റന്‍ഡ് ചെയ്തു.

' എന്തുപറ്റീ, ഇപ്പോള്‍ വിളിക്കാന്‍' എന്ന് തമാശരൂപത്തില്‍ ചോദിച്ച് തീരും മുമ്പ് മറുതലയ്ക്കല്‍ നിന്ന് അവള്‍ പറഞ്ഞുതുടങ്ങി. 'രഞ്ജിനീ, എനിക്ക് ഒരു കുഞ്ഞ് ജനിച്ചു. മോനാണ്. അവനൊരു ഗോഡ്മദര്‍ വേണം, ഞാനാേലാചിച്ചപ്പോള്‍ എന്റെ മനസ്സില്‍ തെൡഞ്ഞത് നിന്റെ മുഖമാണ്.

നിനക്ക് സമ്മതമല്ലേ? ആണെങ്കിലും അല്ലെങ്കിലും ഞാനുറപ്പിച്ചു കഴിഞ്ഞു. എന്റെ മോന്റെ ഗോഡ്മദറാകാന്‍ നിനക്ക് മാത്രമേ സാധിക്കൂ, പിന്നെ തിരക്കുകളൊക്കെ മാറ്റിവച്ച് നീ ഇവിടെ എത്തണം.

നിന്റെ വരവിനായി ഞാനും എന്റെ മോനും കാത്തിരിക്കുന്നുണ്ട്, ഇപ്പോള്‍ ഭര്‍ത്താവുമൊത്ത് ഞാന്‍ ദുബായിലാണ്'. ഇത്രയും പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു.സത്യം പറഞ്ഞാല്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

ഒരുപാട് തിരക്കുകള്‍ മാറ്റിവച്ച് ഞാന്‍ ദുബായിലേക്ക് പറന്നു. അഡ്രസ്സ് അവള്‍ നേരത്തെ എസ്.എം.എസ് അയച്ചിരുന്നു. അതുപ്രകാരം എയര്‍പോര്‍ട്ടിലിറങ്ങി ടാക്‌സി പിടിച്ച് അവളുടെ ഫ്‌ളാറ്റിലെത്തി. എന്നെ അന്ന് ഇറക്കിവിട്ടതിന് രണ്ട് ഡയലോഗുകളൊക്കെ പറയാമെന്ന കണക്കുക്കൂട്ടലിലാണ് പോയത്.

പക്ഷേ അവളുടെ കുഞ്ഞിെന്റ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്കൊന്നും പറയാന്‍ തോന്നിയില്ല. ഒരാഴ്ച ഞാനവരോടൊപ്പം താമസിച്ചു. പിന്നെപ്പിന്നെ അവള്‍ മോനുമായി എന്നെ കാണാന്‍ മാത്രമായി ദുബായില്‍ നിന്നും കൊച്ചിയിലെത്തും. അങ്ങനെ പാതിവഴിയില്‍ മുറിഞ്ഞുപോയ സൗഹൃദം കൂടുതല്‍ ദൃഢതരമായി.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW