Saturday, June 02, 2018 Last Updated 19 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 18 Aug 2017 01.07 PM

ശാപം പേറിയ 'എല്ലു വിഴുങ്ങി' കള്‍ക്കായി ആ വളയണിഞ്ഞ കൈകള്‍ ഒന്നിച്ചു

Villagers learnt, Ugly bird  Extinction

ദാദ്ര: ശാപം പേറിയ എല്ലു വിഴുങ്ങി'കള്‍ക്കായി വളയണിഞ്ഞ കൈകള്‍ ഒരുമ്മിച്ചപ്പോള്‍ തിരിച്ചുവന്നത് ആ ചിറകടികളായിരുന്നു. കൊക്ക് വര്‍ഗ്ഗത്തില്‍പ്പെട്ട വംശനാശ ഭീക്ഷണി നേരിടുന്ന അഡ്ജുട്ടന്റ് സ്‌റ്റോര്‍ക് അഥവ വയല്‍ നായ്ക്കന്‍ എന്ന എല്ലുവിഴുങ്ങി പക്ഷികളെ രക്ഷിക്കാനാണ് 70 സ്ത്രീകള്‍ ഒരുമ്മിച്ചത്.

തവിട്ടും കറുപ്പും കലര്‍ന്ന നിറത്തില്‍ ചിറകു വിരിക്കുന്ന ചാര നിറത്തിലുള്ള കൊക്കുകളുള്ള മാലിന്യങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന പക്ഷികള്‍ക്കായാണ് അവര്‍ ഒന്നിച്ചത്. ചത്തടിഞ്ഞ ഭക്ഷണങ്ങളാണ് ഇവയ്ക്ക് പ്രിയം. സംസ്‌കൃതത്തില്‍ എല്ലുവിഴുങ്ങികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ പക്ഷികള്‍ വീട്ടിലെത്തിയാല്‍ ദൗര്‍ഭാഗ്യം കടന്നുവരും എന്നാണ് അസം ജനതയുടെ വിശ്വാസം.

Villagers learnt, Ugly bird  Extinction

അതിനാല്‍ തന്നെ ഇവയെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും അസം ജനത നടത്തിവന്നു. ഇവ ചേക്കേറുന്ന വന്‍ മരങ്ങള്‍ വെട്ടി, പക്ഷിയുടെ കൂട് കത്തിച്ച്, വെടിവെച്ച്, മുട്ടകള്‍ നശിപ്പിച്ച അവയെ വംശനാശ ഭീക്ഷണിയുടെ വക്കില്‍ എത്തിച്ചു.

ഇതു ശ്രദ്ധയില്‍പ്പെട്ട അസമിലെ ജന്തുശാസ്ത്രഞ്ജയായ പൂര്‍ണിമ ദേവിയാണ് ആദ്യം ഇവയ്ക്കായി രംഗത്തു വന്നത്. പൂര്‍ണീമയുടെ നേതൃത്വത്തില്‍ 70 സ്ത്രീകള്‍ ചേര്‍ന്ന് വാല്‍നായ്ക്കനു വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു. അസം ജനതയെ ഇവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞു ബോധവത്കരിച്ചു. അങ്ങനെ എല്ലായിടത്തും ഇവയുടെ ചിറകടികള്‍ക്കായി അവര്‍ ഒന്നിച്ചു. ഇന്ന് ലോകത്തുള്ള 1300 വാല്‍നായ്ക്കന്‍ പക്ഷികളില്‍ അഞ്ഞൂറ് എണ്ണത്തിന്റെ ചിറകടികളും അസമില്‍ നിന്നാണ്. ചിറകടിക്കട്ടെ ആ ഒരുമയുടെ കൂട്ടായ്മ.. ഒപ്പം ഹര്‍ഗില്ല എന്ന വാല്‍ നായ്ക്കനുകളും...

Ads by Google
Friday 18 Aug 2017 01.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW