Tuesday, September 12, 2017 Last Updated 26 Min 42 Sec ago English Edition
Todays E paper
Thursday 17 Aug 2017 05.41 PM

ഒരു വര്‍ഷത്തിനിടയില്‍ ലൈംഗീകബന്ധം നടന്നത് മൂന്നു തവണ മാത്രം, അവയെല്ലാം തീര്‍ത്തും പരാജയവും: ഒരു ഭാര്യയുടെ തുറന്നു പറച്ചില്‍

അയാള്‍ക്ക്‌ എന്നോട്‌ ലൈംഗികപരമായി പെരുമാറാന്‍ ആവുന്നില്ല. ഒരുതരം ബഹുമാനമാണ്‌ എപ്പോഴും. ഒരു വര്‍ഷത്തിനിടെ ഞങ്ങള്‍ ബന്ധപ്പെട്ടത്‌ മൂന്നു തവണ മാത്രമാണ്‌. അവയെല്ലാം തീര്‍ത്തും പരാജയവുമായിരുന്നു.
Ask to doctor

എനിക്ക്‌ 32 വയസ്‌. ഭര്‍ത്താവിന്‌ എന്നേക്കാള്‍ ആറ്‌ വയസ്‌ കുറവാണ്‌. രണ്ടാം വിവാഹമായിരുന്നു ഞങ്ങളുടേത്‌. ഒരു വര്‍ഷമായി ഒരുമിച്ച്‌ താമസിക്കുന്നു. പ്രണയ വിവാഹമായിരുന്നു. അയാളുടെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ വകവയ്‌ക്കാതെയാണ്‌ ഞങ്ങള്‍ ഒന്നിച്ചു കഴിയുന്നത്‌. തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്നതിനാല്‍ സാമ്പത്തിക പ്രശ്‌നമൊന്നും ഞങ്ങള്‍ക്കില്ല. വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു. എന്നാല്‍ അയാള്‍ക്ക്‌ എന്നോട്‌ ലൈംഗികപരമായി പെരുമാറാന്‍ ആവുന്നില്ല. ഒരുതരം ബഹുമാനമാണ്‌ എപ്പോഴും. ഒരു വര്‍ഷത്തിനിടെ ഞങ്ങള്‍ ബന്ധപ്പെട്ടത്‌ മൂന്നു തവണ മാത്രമാണ്‌. അവയെല്ലാം തീര്‍ത്തും പരാജയവുമായിരുന്നു. എന്റെ അടുത്ത്‌ എത്തുമ്പോള്‍ ഉദ്ധാരണം ഉണ്ടാകുന്നില്ല. പ്രായ വ്യത്യാസമാണോ ഇതിനു കാരണം. അയാളെ എങ്ങനെ മാറ്റിയെടുക്കാനാകും?

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഇളപ്പമായിരിക്കണം എന്നത്‌ ജീവശാസ്‌ത്രപരമായ ഒരു നിബന്ധനയല്ല. സത്രീകള്‍ക്ക്‌ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുതലായതുകൊണ്ടും സ്‌ത്രീകളുടെ പ്രത്യുല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുരുഷനെ അപേക്ഷിച്ച്‌ നേരത്തെ ആരംഭിക്കുകയും നേരത്തേ നിലക്കുകയും ചെയ്യുന്നതുകൊണ്ടും ഉണ്ടായ കീഴ്‌വഴക്കമാവാമിത്‌. സ്‌ത്രീക്ക്‌ പുരുഷനേക്കാള്‍ പ്രായം കുറഞ്ഞിരിക്കണം എന്ന്‌ നിര്‍ബന്ധമില്ല. സാമൂഹ്യ നിയമങ്ങള്‍ മനുഷ്യന്റെ മനസില്‍ പല വേലിക്കെട്ടുകളും ബോധമായും അബോധമായും സൃഷ്‌ടിക്കുന്നു.

തന്നേക്കാള്‍ പ്രായം കൂടിയ സ്‌ത്രീയെ ഭാര്യയായോ കാമുകിയായോ സങ്കല്‍പ്പിക്കാന്‍ കഴിയാതെ വരുന്നത്‌ അബോധമായി മനസിലുള്ള ചില അരുതായ്‌മകള്‍ മൂലമാവാം. അമ്മ, സഹോദരി, അധ്യാപിക തുടങ്ങിയ സ്‌ഥാനങ്ങളിലുള്ള വ്യക്‌തിയോട്‌ ലൈംഗികബന്ധം പാടില്ല എന്ന അലിഖിത നിയമത്തിന്‌ മനുഷ്യസംസ്‌കാരത്തോളം പഴക്കമുണ്ട്‌. ഏതാണ്ട്‌ എല്ലാ സംസ്‌കാരങ്ങളിലും ഇത്തരം നിയമങ്ങള്‍ ഉണ്ട്‌ എന്നത്‌ നരവംശശാസ്‌ത്രജ്‌ഞന്മാരും മനഃശാസ്‌ത്രജ്‌ഞരും നിരീക്ഷിച്ചിട്ടുള്ളവയാണ്‌. നിങ്ങളുടെ ഭര്‍ത്താവിന്റെ മനസില്‍ കുടികൊള്ളുന്ന ഇത്തരം അബോധ നിഷേധങ്ങളാകാം ഇങ്ങനെയൊരവസ്‌ഥ സൃഷ്‌ടിച്ചിരിക്കുന്നത്‌.

ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കുന്നതും സമ്മര്‍ദം ചെലുത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കും. അതുകൊണ്ട്‌ തല്‍ക്കാലം അതിന്‌ തുനിയാതിരിക്കുക. ലൈംഗിക പരാജയവും പരാജയഭീതിയും കൂടുതല്‍ പരാജയത്തിലേക്ക്‌ നയിച്ചേക്കാം. അതിനാല്‍ ഒരു മാനസികാരോഗ്യവിദഗ്‌ധനെ നേരിട്ട്‌ കണ്ട്‌ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കാവുന്നതാണ്‌.

ഡോ. ജെയിന്‍ ജോസഫ്‌
ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്,
(സെക്‌സ് ആന്‍ഡ്‌ മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്‌റ്റ് )
ഗവ. മെന്റല്‍ ഹെല്‍ത്ത്‌ സെന്റര്‍, തൃശൂര്‍

Ads by Google
Advertisement
Thursday 17 Aug 2017 05.41 PM
YOU MAY BE INTERESTED
TRENDING NOW