Tuesday, November 07, 2017 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 17 Aug 2017 04.04 PM

ഈ പെണ്ണ് പാമ്പിനെ പിടിക്കും, ലോറിയും ഓടിക്കും !

ഒരു പെണ്ണിന് പാമ്പിനെ പിടിക്കാമോ, ലോറിയുടെയും ബസ്സിന്റെയും ഡ്രൈവറാകാമോ? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരമാണ് രാജി.
uploads/news/2017/08/137664/rajisnkaINW.jpg

ഞാനൊരു പെണ്ണല്ലേ??എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരുടെ മുന്നിലേക്കാണ് രാജി എന്ന വീട്ടമ്മ ജീവിച്ചു കാണിക്കുന്നത്. പുരുഷന്‍മാര്‍ പോലും അമ്പരപ്പോടെ കാണുന്ന അണലിയെയും മൂര്‍ഖനെയും പിടികൂടി വനത്തില്‍ വിടുന്ന രാജി.

ഹെവി വാഹനങ്ങളുമായി ദൂരയാത്രകള്‍ക്ക് വളയം പിടിക്കുന്നതും നിരാലംബരായവര്‍ക്ക് സഹായവുമായി എത്തുന്നതും എല്ലാം ഒരാള്‍ തന്നെ, രാജി അനില്‍കുമാര്‍. ഒരു ജീവിതത്തില്‍ ഒരുപാട് വേഷങ്ങളിലൂടെ ഒരുപാട് പേരുടെ മുന്നില്‍ പ്രത്യക്ഷെപ്പടുന്ന രാജിയുടെ കുറച്ച് വിശേഷങ്ങള്‍.

പേടിയോ ?


തിരുവനന്തപുരം നന്ദിയോട് സ്വദേശി രാജി വെറുമൊരു പെണ്ണല്ല. അങ്ങനെ പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്നാണ് പാമ്പ് പിടുത്തക്കാരി രാജി എന്ന വിളിപേര്.

പാമ്പ് എന്നു കേട്ടാല്‍ തല കറങ്ങുന്നവരാണ് പലരും. രാജിയുടെ തല കറങ്ങാറില്ല. മറിച്ച് ആ പാമ്പുകളെ കറക്കി വലയിലാക്കുകയാണ് രാജി ചെയ്യുന്നത്. ഒരു പെണ്ണ് പാമ്പിനെ പിടിക്കുകയോ, ആര്‍ക്കും ഒരു സംശയം തോന്നാം. പാലോട്, നന്ദിയോട് ഗ്രാമത്തിലുള്ളവര്‍ ദിവസവും കാണുന്ന കാഴ്ചകളിലൊന്നു മാത്രമാണിത്.

വാവ സുരേഷിനെ പോലുള്ളവര്‍ പാമ്പിനെ പിടിക്കുമ്പോള്‍ എനിക്ക് എന്തുകൊണ്ട് കഴിയില്ല എന്നു ചിന്തിച്ച് തുടങ്ങിയതല്ല രാജി. കുഞ്ഞ് മനസ്സില്‍ മുളച്ചതാണ് പാമ്പുകേളാടുള്ള കൗതുകം. അന്ന് തൊടാനുള്ള അവസരം പോലും കിട്ടിയിട്ടില്ല. ഇന്ന് ആ വിഷമങ്ങളെല്ലാം മാറി. മുപ്പതോളം പാമ്പുകളെയാണ് നാലഞ്ചു മാസത്തുനുള്ളില്‍ രാജി പിടികൂടിയത്.

പാമ്പുകളെ രാജിയ്ക്ക് പേടിയില്ല, അന്നും ഇന്നും കൗതുകം മാത്രമാണ്. പാമ്പിനെ പേടിയില്ലേ എന്ന് ആരു ചോദിച്ചാലും രാജിയുടെ മറുപടി ഇതാണ്. എന്തിനാണ് മനുഷ്യന്‍ പാമ്പിനെ പേടിക്കുന്നത്? അതിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ അതും തിരിച്ചടിക്കും അത്രമാത്രം. പല കാരണങ്ങള്‍ കൊണ്ടും അവ നമ്മുടെ വീട്ടിലും മറ്റും വരാറുണ്ട്.

ആരെയും ഉപദ്രവിക്കാനായി കയറി വരുന്നതല്ല. എങ്ങിനെയോ എത്തിപ്പെട്ടു പോവുന്നതാണ്. അങ്ങനെയുള്ളപ്പോഴാണ് സുരേഷ് സാറിനെ(വാവ സുരേഷ്) പോലുള്ളവര്‍ പാമ്പുകളെ പിടികൂടുന്നത്.

പിടിയിലാകുന്ന പാമ്പിനെ ആരും കൊല്ലാറുമില്ല. അതിനെ കാട്ടില്‍ വിടും.. വളരെ ലാഘവത്തോടെയാണ് രാജി വിശദീകരിക്കുന്നതെങ്കിലും പാമ്പിനെ കാണുമ്പോള്‍ മറ്റുള്ളവര്‍ ഇതെല്ലാം മറക്കും.

ആദ്യത്തെ അതിഥി


പാമ്പ് വിദഗ്ധന്‍ വാവ സുരേഷിന്റെ വലിയ ഫാനാണ് രാജിയെങ്കിലും ഇതുവരെയും നേരില്‍ കാണാനായിട്ടില്ല. സംശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വേണ്ടി പലപ്പോഴും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സാറിന്റെയെല്ലാം ഉപദേശത്തില്‍ നിന്നും പാമ്പുകളുടെ സ്വഭാവം മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ടാകും ഇതുവരെ അനിഷ്ടമായി ഒന്നും സംഭവിച്ചിട്ടില്ലല്ല.

കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നെങ്കിലും വളരെ യാദൃച്ഛികമായാണ് പാമ്പുകളെ പിടികൂടാനുള്ള അവസരം രാജിയെ തേടി എത്തുന്നത്. വീടിനടുത്ത് പാമ്പിനെ കണ്ടെന്നു കേട്ടപ്പോള്‍ അതിനെ കാണാനായി രാജി ഓടിയെത്തി.

വനംവകുപ്പ് ഉദ്യോഗസ്ഥനായ സനല്‍രാജ് പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ കൈയില്‍ വാങ്ങിയാണ് രാജിയുടെ പാമ്പു പിടുത്തത്തിനു തുടക്കമായത്.

Ads by Google
TRENDING NOW