Tuesday, October 31, 2017 Last Updated 36 Min 2 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Thursday 17 Aug 2017 02.55 PM

വാസ്തുബലി അഥവാ പുരവാസ്തുബലി എന്നാല്‍ എന്താണ് ​?

uploads/news/2017/08/137652/Weeklyvasthu170817.jpg

വീടുനിര്‍മാണം പൂര്‍ത്തിയായ ശേഷം ഗൃഹപ്രവേശത്തിന് മുന്‍പായി ചെയ്യുന്ന പൂജയാണ് വാസ്തുബലി അഥവാ പുരവാസ്തുബലി. പത്മമിട്ട് ചെയ്യുന്ന ഒരു പൂജാകര്‍മമാണിത്. പൂജാവിധികളറിയുന്ന ഉത്തമനായ ഒരു പൂജാരിയെക്കൊണ്ട് വേണം ഇത് ചെയ്യിക്കാന്‍.

വീട് പണിയും മുന്‍പ് അവിടെ മരത്തിലും മറ്റും താമസിച്ചിരുന്ന പക്ഷികളുടെയും മറ്റ് മൃഗാദികളുടെയും ശാപത്തില്‍നിന്നും മോചനം ലഭിക്കുന്നതുകൂടി കണക്കാക്കിയാണ് ഇത് നടത്തുന്നത്.

അതോടൊപ്പം വാസ്തുപുരുഷനെയും ദേവന്മാരെയുമൊക്കെ പ്രസാദിപ്പിക്കാനുമാണ് ഇതു നടത്തുന്നത്. ഇങ്ങനെ ചെയ്താല്‍ അവിടെ സന്തോഷകരമായി താമസിക്കാന്‍ കഴിയും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

വാസ്തുപുരുഷന്റെ ശരീരത്തിലെ ദേവാസുരന്മാരെ സന്തോഷിപ്പിക്കുന്ന ഈ ചടങ്ങിനുശേഷം പഞ്ചശിരസ് കൂടി സ്ഥാപിക്കുന്നത് സ്ഥലദോഷ സംബന്ധിയായ പരിഹാരമാണ്.

ആന, ആമ, പോത്ത്, പന്നി, സിംഹം എന്നിവയുടെ തലകളെയാണ് പഞ്ചശിരസ് എന്നു പറയുന്നത്. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളില്‍ നിര്‍മിച്ചവയാ
ണിത്.

സാധാരണയായി പ്രധാന വാതിലിനു മുകളില്‍ അകത്ത് വലതുവശത്താണ് ഇത് സ്ഥാപിക്കുന്നത്.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW