Tuesday, September 12, 2017 Last Updated 0 Min 27 Sec ago English Edition
Todays E paper
Thursday 17 Aug 2017 02.46 PM

കുഞ്ഞിനു പാലു കൊടുക്കുമ്പോള്‍

uploads/news/2017/08/137650/askdrayurveda170817.jpg

ചോദ്യം: എട്ടുമാസം ഗര്‍ഭിണിയാണ് ഞാന്‍. ഗര്‍ഭകാലത്തെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. പ്രസവത്തിനു ശേഷം കുഞ്ഞിനു പ്രധാനമാണല്ലോ മുലപ്പാല്‍. മുലയൂട്ടുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.?
-----ആരതി, ചേര്‍ത്തല

ഉത്തരം: മുലപ്പാല്‍ എന്നത് ഓരോ സ്ത്രീയ്ക്കും പ്രകൃതി കനിഞ്ഞു നല്‍കിയ ഒരനുഗ്രഹമാണ്. രണ്ടു വയസ്സു വരെയുള്ള കുഞ്ഞിനെ സംബന്ധിച്ച് മുലപ്പാലാണ് സമ്പൂര്‍ണ ആഹാരം. അതോടൊപ്പം കുഞ്ഞിന്റെ സംതൃപ്തിയും.

കുഞ്ഞിനു വിശപ്പടക്കാന്‍ വേണ്ടി മാത്രമാണ് മുലയൂട്ടുന്നത് എന്ന ധാരണ മിക്കവരിലുമുണ്ട്. അങ്ങിനെയല്ല, അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പ്രധാനമാണ് മുലയൂട്ടല്‍. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത് മുലപ്പാലിലൂടെയാണ്.

പ്രസവ ശേഷം അരമണിക്കൂറിനുള്ളില്‍ കുഞ്ഞിനു പാല് കൊടുക്കാം. പ്രഥമ മുലപ്പാലിലാണ് (Colostrum) കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്കാവശ്യമായ ഘടകങ്ങള്‍ (Antibodies)അടങ്ങിയിരിക്കുന്നത്. ആറുമാസം വരെ കുഞ്ഞിന് അമ്മയുടെ മുലപ്പാല്‍ മാത്രം മതിയാകും.

കുഞ്ഞിനു പാലു കൊടുക്കുന്നതിനു മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുലയൂട്ടന്നതിനു മുന്‍പ് മുല നന്നായി കഴുകി വൃത്തിയാക്കണം. കസേരയില്‍ ചാരിയിരുന്ന് മുലയൂട്ടുന്നതാണ് നല്ലത്.

ഇങ്ങനെയിരിക്കുമ്പോള്‍ കുഞ്ഞിന്റെ മൂക്കടഞ്ഞ് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകും. കുഞ്ഞിനെ രണ്ട് മുലകളും മാറി മാറി കുടിപ്പിക്കാനും അമ്മ ശീലിപ്പിക്കണം.

കുഞ്ഞിന് പനി പോലെയുള്ള അസുഖങ്ങളാണെങ്കിലും പാലൂട്ടാം. എത്ര കാലം കഴിയുമോ അത്രയും കാലം മുലയൂട്ടുന്നതും നല്ലതാണ്. കുഞ്ഞ് പാലു കുടിച്ചതിനു ശേഷം പാല് പിഴിഞ്ഞു കളയാന്‍ മറക്കരുത്.

പാല്‍ കെട്ടിക്കിടന്ന് ഇന്‍ഫെക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്തനങ്ങളില്‍ തടിപ്പോ കല്ലിപ്പോ അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങളും കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.

ആറ് മാസത്തിനു ശേഷം പാലിനോടൊപ്പം തന്നെ റാഗി കുറുക്കിയത്, ഏത്തയ്ക്ക വേവിച്ചത്, തുടങ്ങിയ ലഘുവായ ഭക്ഷണങ്ങളും കുഞ്ഞിനു നല്‍കാം.
മുലയൂട്ടുന്നത് അമ്മയ്ക്കും ഗുണം ചെയ്യും.

ഗര്‍ഭപാത്രം ചുരുങ്ങി പൂര്‍വ്വ സ്ഥിതിയിലാകാനും ഹോര്‍മോണുകളുടെ ഉത്പാദനത്തിലും മുലയൂട്ട് മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഭാവിയില്‍ സ്തനാര്‍ബുദം,ഗര്‍ഭപാത്രത്തിലെ അര്‍ബുദം തുടങ്ങിയവയ്ക്കുള്ള സാധ്യതയും മുലയൂട്ടുന്നതിലൂടെ കുറയും.

മുലപ്പാല്‍ കുറവാണെങ്കില്‍ പാലുണ്ടാകാന്‍ ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാണ്. ശതാവരിക്കിഴങ്ങ് പശുവിന്‍ പാലില്‍ കാച്ചി കുടിക്കുന്നതും പാലുണ്ടാകന്‍ സഹായിക്കും. ദഹിക്കാന്‍ ബുദ്ധിമുട്ടേറിയ വിഭവങ്ങള്‍ ഒഴിവാക്കുക. മുലഞെട്ടില്‍ പൊട്ടലുണ്ടാകാതിരിക്കാന്‍ വെണ്ണ പുരട്ടുന്നതും നല്ലതാണ്.

മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കിയതു കൊണ്ടാണ് ആഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ ലോകാരോഗ്യ സംഘടന മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.

ഡോ. പ്രിയദര്‍ശന എന്‍. എം.സ്. (എ.വൈ),
വേദഗ്രാം, ഓമല്ലൂര്‍, പത്തനംതിട്ട

Ads by Google
Advertisement
TRENDING NOW