Saturday, May 19, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 17 Aug 2017 07.16 AM

'സുഹൃത്തുക്കളെ വിട, മരിച്ചാല്‍ നിങ്ങള്‍ കരയുമോ' എന്ന സന്ദേശങ്ങള്‍ അയച്ചു ; ഓട്ടോ ഡ്രൈവറുടെ മരണത്തിനു പിന്നിലും ബ്ലൂ വെയില്‍?

uploads/news/2017/08/137576/blue-whale.jpg

തലശേരി: കഴിഞ്ഞദിവസം പള്ളൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ വിജേഷ് ആത്മഹത്യ ചെയ്തതിനു പിന്നിലും ബ്ലൂ വെയിലെന്നു സംശയം. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കുമുമ്പ് 'സുഹൃത്തുക്കളെ വിട' എന്നും 'മരിച്ചാല്‍ നിങ്ങള്‍ കരയുമോ' എന്നുമുള്ള സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്ത് കഴിഞ്ഞ മാസം പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്കു തള്ളിയിട്ടതും ബ്‌ളൂവെയ്ല്‍ ഗെയിമാണെന്നാണ് സംശയം. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ആരും ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കൊലയാളിത്തിമിംഗലത്തിനു മുന്നില്‍ അകപ്പെട്ടവരെപ്പറ്റി വ്യക്തതയില്ലാത്തതിനാല്‍ പോലീസിനും ദുരന്തസാധ്യത പ്രതിരോധിക്കാനാകുന്നില്ല. മരിച്ച മനോജ് ചന്ദ്രന്റെ (17) അമ്മയാണു സംശയിക്കാനുള്ള കാരണങ്ങള്‍ നിരത്തിയത്. ജൂെലെ 26-നാണ് മലയിന്‍കീഴ് മഞ്ചാടിമുക്കം ശ്രീലക്ഷ്മിയില്‍ രാമചന്ദ്രന്റെ മകനായ മനോജിനെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൊെബെല്‍ഫോണും കമ്പ്യൂട്ടറുമൊക്കെ പരിശോധിച്ചെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. മാധ്യമങ്ങളില്‍ ബ്ലൂ വെയ്ല്‍ ഗെയിമിനെക്കുറിച്ച് വിവരങ്ങള്‍ വന്നതോടെയാണ് മകന്റെ മരണത്തിനു പിന്നിലും ഈ കൊലയാളിക്കളിയുണ്ടെന്ന് അമ്മ അനു സംശയിച്ചത്.

ബ്ലൂ വെയ്ല്‍ എന്നൊരു ഗെയിമുണ്ടെന്ന് മനോജ് തന്നോടു പറഞ്ഞിരുന്നതായി അനു പറയുന്നു. ഗെയിം ടാസ്‌ക് കഴിയുമ്പാള്‍ വല്ലാത്ത മാനസികാവസ്ഥയുണ്ടാകുമെന്നും ആത്മഹത്യ ചെയ്യുകയോ ഒരാളെ കൊല്ലുകയോ ചെയ്യുമെന്നുമൊക്കെ മകന്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും മകന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ കണ്ടു. പലപ്പോഴും പുലര്‍ച്ച വരെ മൊെബെലില്‍ കളിക്കുമായിരുന്നു. െകെയില്‍ പലപ്പോഴും മുറിവേല്‍പ്പിക്കുമായിരുന്നു. പുലര്‍ച്ചെവരെ മൊെബെല്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂട്ടുകാരുമായി ചാറ്റിങ് എന്നാണു പറഞ്ഞിരുന്നത്. എവിടെയും തനിച്ചുപോകുക പതിവില്ലായിരുന്ന മനോജ് പിന്നീട് സിനിമാ സെക്കന്‍ഡ് ഷോയ്ക്കും കടല്‍ കാണാനും ഒറ്റയ്ക്ക് പോകാന്‍ തുടങ്ങി. സിനിമയ്‌ക്കെന്നു പറഞ്ഞ് പോയിരുന്നത് സെമിത്തേരിയിലേക്കാണെന്ന് മകനില്‍നിന്നു ചോദിച്ചറിഞ്ഞിരുന്നു. അവിടെ പോസിറ്റീവ് ഊര്‍ജമാണോ നെഗറ്റീവ് ഊര്‍ജമാണോ ഉള്ളതെന്ന് അറിയുകയായിരുന്നത്രേ ലക്ഷ്യം! നീന്തലറിയാത്ത മകന്‍ പുഴയിലേക്ക് എടുത്തുചാടുകയും കൂട്ടുകാരെക്കാണ്ട് ഇത് ചിത്രീകരിക്കുകയും ചെയ്തു.

അടുത്തിടെയാണ് െകെയില്‍ കോമ്പസ് കൊണ്ട് എ.ബി.ഐ. എന്ന് സുഹൃത്തിനെക്കൊണ്ട് എഴുതിച്ചതും അനു ഓര്‍മിക്കുന്നു. താന്‍ മരിച്ചാല്‍ വിഷമം ഉണ്ടാകുമോ എന്നു ചോദിച്ചു. ബ്ലൂ വെയ്‌ലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ മകന്റെ മരണവുമായി സാമ്യം തോന്നിയതുകൊണ്ടാണ് ബന്ധുക്കളുമായി ആലോചിച്ച് പരാതി നല്‍കിയത്. വിശദമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അന്വേഷണം ഇക്കാര്യത്തിലുണ്ടാകുമെന്ന് ഐ.ജി. മനോജ് ഏബ്രഹാം അറിയിച്ചു. ശാസ്ത്രീയ അന്വേഷണത്തിനായി പോലീസ് െസെബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ബ്ലൂ വെയ്ല്‍ മരണക്കളിയുടെ വ്യാപനവുമായി ബന്ധപ്പെട്ട് െസെബര്‍ സെല്ലിനും െസെബര്‍ ഡോമിനും ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നത്. സംസ്ഥാനത്ത് ആയിരത്തിലധികം പേരിലേക്ക് ഈ ഗെയിം എത്തിയതായി അനൗദ്യോഗിക വിവരമുണ്ട്.

ഓണ്‍െലെന്‍ െസെറ്റുകളില്‍ പരസ്യം നല്‍കുന്നവരും ഓണ്‍െലെന്‍ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നവരും ഇതു സംബന്ധിച്ച് നേരത്തേ പോലീസിനു വിവരം നല്‍കിയിരുന്നു. എന്നാല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടും ഈ മരണക്കളിയുടെ െകെമാറ്റം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാകുന്നില്ല. െസെബര്‍ കുറ്റാന്വേഷണത്തിലും െസെബര്‍ സുരക്ഷയിലും പോലീസിനെ സഹായിക്കുന്ന െസെബര്‍ വിദഗ്ധരുടെയും ഹാക്കര്‍മാരുടെയും ഓണ്‍െലെന്‍ ഓഫീസായ െസെബര്‍ ഡോമിനും ഇതു കണ്ടെത്താനായില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW