Saturday, September 09, 2017 Last Updated 1 Min 10 Sec ago English Edition
Todays E paper
Wednesday 16 Aug 2017 03.55 PM

ആരോഗ്യത്തിന് വ്യായാമം

വ്യായാമം അദ്ധ്വാനിച്ച് ബുദ്ധിമുട്ടി ചെയ്യേണ്ടതല്ല, മറിച്ച് ആസ്വദിച്ച് അനായാസമായി ചെയ്യേണ്ടതാണ്. വ്യായാമം ശീലമായി മാറുമ്പോള്‍ ശ്രദ്ധിക്കാ നേറെയുണ്ട്...
uploads/news/2017/08/137339/exiceryogafitness160817.jpg

സുഹൃത്തിന്റെ കല്യാണത്തിന് പോകാന്‍ പുതിയ ഡ്രസ് എടുക്കാനെത്തിയതാണ് മീരയും ദിവ്യയും. മീര വളരെവേഗം തന്റെ ഫേവറൈറ്റ് മോഡേണ്‍ ഡ്രസുകള്‍ തെരഞ്ഞെടുത്തു.

പക്ഷേ ഒരുപാട് അന്വേഷിച്ചിട്ടും തനിക്ക് ചേരുന്ന ഡ്രസ് കണ്ടെത്താനാവാതെ ദിവ്യ വിഷമിച്ചു. മാത്രമല്ല മനംമയക്കുന്ന കളക്ഷന്‍സ് നോക്കി ''ഇതൊന്നും എനിക്ക് വിധിച്ചിട്ടില്ല'' എന്ന് ആത്മഗതപ്പെടാനേ അമിതവണ്ണമുള്ള അവള്‍ക്ക് സാധിച്ചുള്ളൂ.

അമിതവണ്ണമാണ് പലരുടെയും ആത്മവിശ്വാസം കെടുത്തുന്നത്. ചിട്ടയില്ലാത്ത ഭക്ഷണക്രമവും വ്യായാമമില്ലാത്ത ശരീരവുമാണ് ഒരു പരിധിവരെ വണ്ണത്തിന് കാരണം. ശരിയായ വ്യായാമത്തിലൂടെ മാത്രമേ ഭംഗിയും ആരോഗ്യവുമുള്ള ശരീരം സ്വന്തമാക്കാനാവൂ.

പക്ഷേ വ്യായാമം ചെയ്യാന്‍ ആളുകള്‍ക്ക് പൊതുവേ മടിയാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള വ്യായാമശൈലിയിലൂടെ ശരീരവടിവ് നിഷ്പ്രയാസം വീണ്ടെടുക്കാം.

ഏത് വ്യായാമം തെരഞ്ഞെടുക്കണമെന്നതും, പോഷാകാഹാരം തെരഞ്ഞെടുക്കണമെന്നതും, ഫിറ്റ്‌നസ് പ്രോഗ്രാം പിന്തുടരണമെന്നതും വിദഗ്ദ്ധപരിശീലകന്റെകൂടി സഹായത്തോടെ നിശ്ചയിക്കുക.

ഒരുദിവസം കൊണ്ട് ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. പലപ്പോഴും ഒരു മാറ്റം ഉണ്ടാവാന്‍ രണ്ടോ മൂന്നോ മാസങ്ങള്‍ വേണ്ടിവന്നേക്കാം.
വ്യായാമത്തിനോടൊപ്പം ക്രമീകരിക്കപ്പെട്ട ഭക്ഷണവും ശീലിക്കുക.

ഏതൊക്കെ ഭക്ഷണം കഴിക്കണം, ഏതൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ള കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ ശ്രദ്ധിക്കണം.

അപകടസാധ്യത പരിഗണിക്കുക


ഏത് വ്യായാമം തെരഞ്ഞെടുത്താലും അപകടസാധ്യതയും മുറിവ് സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയരുത്. പലപ്പോഴും അശ്രദ്ധയാണ് മുറിവുകളിലേക്കും മറ്റപകടങ്ങളിലേക്കും നയിക്കുന്നത്.

ദിവസേനയുള്ള വ്യായാമത്തില്‍ ചില കാര്യങ്ങള്‍ അവഗണിക്കരുത്. വാം-അപ്, കൂള്‍ഡൗണ്‍, വ്യായാമശേഷമുള്ള ഭക്ഷണക്രമം, യോഗ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ വ്യായാമത്തിനിടെയുണ്ടാവുന്ന ചെറിയ മുറിവുപോലും നിസാരമായി കാണരുത്. സാരമായ പരിക്കുകള്‍ക്ക് ഡോക്ടറെ കാണുകയും വേണം.

വ്യായാമം


സ്‌ക്വോട്‌സ്, ലാഞ്ചെസ്, ജംപിങ് ജാക്‌സ്, സ്‌റ്റെപ്- അപ്‌സ് തുടങ്ങിയ വ്യായാമങ്ങള്‍ നമ്മുടെ ശരീരത്തെ കൂടുതല്‍ ഫിറ്റാക്കി നിലനിര്‍ത്താനും കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുന്നു. അതിനാല്‍ ഇത്തരം വ്യായാമങ്ങള്‍ പരിശീലിക്കുന്നത് ഉത്തമമാണ്.

സ്‌ക്വോട്‌സ്


60 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഒരു വ്യായാമമാണ് സ്‌ക്വോട്‌സ്. ഇത് മൂന്നുതവണ ആവര്‍ത്തിക്കണം. പാദങ്ങള്‍ രണ്ടും നന്നായി അകന്നു നില്‍ക്കണം. വിരലുകള്‍ കാല്‍മുട്ടിന്റെ അതേദിശയില്‍ തന്നെയും ആയിരിക്കണം.

കൂടാതെ ശരീരം മെല്ലെ താഴ്ത്തുകയും അധോഭാഗം പുറകിലേക്ക് തള്ളിനില്‍ക്കുകയും വേണം. സ്‌ക്വോട്‌സ് അല്ലെങ്കില്‍ ചമ്പ്രംപടഞ്ഞിരിക്കുമ്പോള്‍ നമ്മുടെ നടുവ്ഭാഗം നിവര്‍ന്നിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇത്രയും ചെയ്തശേഷം ശരീരം പൂര്‍വസ്ഥിതിയിലാക്കുകയും വേണം, ഇങ്ങനെ മൂന്നുതവണ ആവര്‍ത്തിച്ചാലേ സ്‌ക്വോട്‌സ് പൂര്‍ത്തിയാവുകയുള്ളൂ.

Advertisement
TRENDING NOW