Tuesday, September 12, 2017 Last Updated 7 Min 43 Sec ago English Edition
Todays E paper
Wednesday 16 Aug 2017 02.02 PM

പുതുവര്‍ഷഫലം 1193 നിങ്ങള്‍ക്ക് എങ്ങനെ ?

uploads/news/2017/08/137322/joythimalayalamprd1193.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ആറാമിടത്ത് വ്യാഴവും ഒമ്പതാമിടത്ത് ശനിയും സഞ്ചരിക്കുന്ന കാലമാണ്. പൊതുവെ കാര്യതടസ്സങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ധനനഷ്ടങ്ങള്‍ സംഭവിച്ചേക്കാം. തൊഴില്‍രംഗത്ത് വിവിധ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിന് സാധ്യതയുണ്ട്. ദീര്‍ഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ സാധ്യമായിത്തീരുന്നതാണ്.

സെപ്റ്റംബര്‍ 12-ന് വ്യാഴം തുലാത്തിലേക്ക് പ്രവേശിക്കുന്നത് ഈ രാശിക്കാര്‍ക്ക് ഗുണകരമായിത്തീരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. ദോഷപരിഹാരമായി ഒരു വിഘ്‌നേശ്വരബലി, സത്യനാരായണപൂജ ഇവ നടത്തുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


വ്യാഴം ആറിലേക്ക് മാറുന്ന കാലഘട്ടമാണ്. പൊതുവെ കാര്യതടസ്സങ്ങള്‍ അനുഭവപ്പെടും. എല്ലാക്കാര്യത്തിലും മന്ദഗതിയിലുള്ള പുരോഗതിയായിരിക്കും ഉണ്ടാവുക. കര്‍മ്മരംഗത്ത് പ്രതികൂലാവസ്ഥ അനുഭവപ്പെടും. അവിചാരിത തടസ്സങ്ങളും ധനനഷ്ടങ്ങളും അനുഭവപ്പെടുന്നതിന് സാധ്യത കാണുന്നു. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സന്ദര്‍ഭമല്ല. ധനമിടപാടുകള്‍ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണ്.

രോഗക്ലേശങ്ങള്‍ അധികരിക്കുന്നതിന് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധപാലിക്കുക. ഏതുകാര്യത്തിലും വിശേഷപരിശ്രമം ആവശ്യമായി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതാണ്. ഔദ്യോഗികരംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സകലവിധ ദോഷനിവാരണത്തിനുമായി ഒരു ഗണപതിഹോമം, ഭഗവതിസേവ ഇവ നടത്തുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. തൊഴില്‍രംഗത്ത് വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിയും. വളരെ നാളായി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാനായി സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രീതിയില്‍ മുന്നോട്ടുപോകുവാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ പലതുമുണ്ടാകും.

വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വളരെ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പെണ്‍കുട്ടികളുടെ വിവാഹാദികാര്യങ്ങളില്‍ ഉടനെ തീരുമാനമാകും. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. വസ്തുവില്‍പ്പനയില്‍ നഷ്ടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. പൊതുവെ ദോഷപരിഹാരമായി ഒരു ജയസുദര്‍ശനബലി നടത്തുന്നത് വളരെ നന്നായിരിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)


പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ തുടരുന്നതായി കാണുന്നു. ജീവിതത്തില്‍ സ്വന്ത പരിശ്രമത്താല്‍ ക്രമാനുഗതമായ പുരോഗതി നേടിയെടുക്കുവാന്‍ സാധിക്കുന്നതാണ്. തൊഴില്‍രംഗത്ത് ഈ വര്‍ഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തിമേഖലയില്‍ പ്രവേശിക്കുന്നതിന് സാധ്യത കാണുന്നു. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാധിക്കും.

ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ സാധ്യമായിത്തീരുന്നതാണ്. ആരോഗ്യകാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. അവിചാരിത രോഗക്ലേശങ്ങള്‍, ധനനഷ്ടം ഇവ കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നേറുന്നതിന് കഴിഞ്ഞെന്ന് വരില്ല. ഔദ്യോഗികമേഖലയിലുള്ളവര്‍ക്കും പൂര്‍ണ്ണമായി സമയം ഗുണകരമല്ല. തല്‍ക്കാല പരിഹാരമായി ഒരു ഗണപതിഹോമം, ഭഗവതി സേവ ഇവ നടത്തുന്നത് ഉത്തമം.

Advertisement
Wednesday 16 Aug 2017 02.02 PM
YOU MAY BE INTERESTED
TRENDING NOW