Wednesday, September 13, 2017 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Aug 2017 12.44 PM

കാതിലണിയാം ലോലാക്കുകള്‍...

uploads/news/2017/08/137309/Weeklyfashion150817.jpg

മാലയോ വളയോ ഒന്നുമില്ലെങ്കിലും പെണ്ണിന്റെ ലുക്കിന് മാറ്റുകൂട്ടാന്‍ കമ്മലുകള്‍ക്ക് സാധിക്കും. പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി കമ്മലുകള്‍ മാറിക്കഴിഞ്ഞു.

ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് മിക്കവാറും കമ്മലുകള്‍ സെലക്ട് ചെയ്യുന്നത്. പോരാത്തതിന് തിരഞ്ഞെടുക്കുന്ന കമ്മലുകള്‍ മുഖത്തിന് ഇണങ്ങുന്നതാവണമെന്നാണ് പെണ്‍മനസ്സുകള്‍ ആഗ്രഹിക്കുന്നത്.

ഒരു ഡ്രസ്സ് വാങ്ങിയാല്‍ അതുമായി ലേഡീസ് സെന്ററുകളെ ആശ്രയിക്കുന്നവരോട് ഒരു കാര്യം. വാങ്ങണമെന്നുദ്ദേശിക്കുന്ന കമ്മല്‍ടൈപ്പുകളെക്കുറിച്ച് നിങ്ങള്‍ക്കൊരു ധാരണയുണ്ടാവണം.

അതായത് സ്‌റ്റൈല്‍ ഇയര്‍റിങ്‌സ്, ഷാന്‍ലിയര്‍ ഇയര്‍റിങ്‌സ്, ഡാംഗിള്‍സ് ഇയര്‍ റിങ്‌സ്, ഹഗ്ഗിങ് ഇയര്‍റിങ്‌സ് എന്നിങ്ങനെ പോകുന്നു കമ്മലുകളിലെ നീണ്ടനിര.

ഇവയെക്കുറിച്ച് അറിവുണ്ടെങ്കില്‍ ഒരുപാട് കമ്മലുകളില്‍നിന്നും തനിക്ക് ഇണങ്ങുന്നത് തെരെഞ്ഞെടുക്കാന്‍ പ്രയാസമുണ്ടാകില്ല.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW