Tuesday, May 29, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Aug 2017 11.30 AM

മാളികമുകളിലേറിയ താരം

" തനിക്ക് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്നും അതിനായി ഒരു പുരുഷനെ ആവശ്യമുണ്ടെന്നും താരം വെളിെപ്പടുത്തി"
uploads/news/2017/08/137294/weeklyprijakachopra1.jpg

അഭിനേത്രി, നിര്‍മ്മാതാവ്, ഗായിക തുടങ്ങിയ റോളുകള്‍ കൈകാര്യം ചെയ്യുന്ന ബോളിവുഡിലെ താരറാണിയാണ് പ്രിയങ്കാ ചോപ്ര.

ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്ന അശോക് ചോപ്രയുടെയും ഭാര്യ മധു ചോപ്രയുടെയും മൂത്തമകള്‍. 2000ത്തിലെ ലോകസുന്ദരി പട്ടം നേടിയ ഈ താരം വിജയ് നായകനായ 'തമിഴന്‍' എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം തുടങ്ങുന്നത്.

ഉയര്‍ന്ന പ്രതിഫലത്തിനുടമ


ഹിന്ദി സിനിമാലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാംസ്ഥാനം പ്രിയങ്കയ്ക്ക് അവകാശപ്പെട്ടതാണ്. സിനിമകള്‍ ഏതുമായിക്കോട്ടെ, തന്റെ കഥാപാത്രവും പ്രതിഫലവും ആരെക്കാളും മികച്ചതാകണമെന്ന വാശി ഈ താരത്തിനുണ്ട്.

സിനിമയ്ക്ക് പുറമെ അനേകം പരസ്യചിത്രങ്ങളിലും താരം ഭാഗമാണ്. 25 പരസ്യചിത്രങ്ങള്‍ക്കായി 40 ദിവസം അഭിനയിച്ചതിന് താരം വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും. നൂറുകോടി രൂപയാണ് പ്രിയങ്ക വാങ്ങിയത്.

പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിതുക പരസ്യചിത്രങ്ങളിലൂടെ ലഭിച്ചതോടെ സിനിമകള്‍ ചെയ്യാനുള്ള താല്പര്യം കുറഞ്ഞു. പരസ്യങ്ങളോട് ഇഷ്ടം വന്നതോടെ പ്രമുഖരായ പരസ്യനിര്‍മ്മാതാക്കള്‍ പലരും അവരെ സമീപിക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

സിനിമയിലെ ശത്രുക്കള്‍


പ്രിയങ്ക ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതോടെ സഹനടിമാര്‍ക്ക് അവരോടുള്ള ശത്രുതയേറി. പലപ്പോഴും അവരുടെ വേഷങ്ങള്‍ തട്ടിയെടുക്കാന്‍ മറ്റുനടിമാര്‍ ശ്രമിച്ചിരുന്നെങ്കിലും അവരെല്ലാം തന്നെ പരാജയപ്പെട്ടു.

താരത്തേക്കാള്‍ സൗന്ദര്യമേറെയുള്ള മറ്റുനടിമാരെ പിന്തള്ളിയാണ് ഗ്‌ളാമറസ് വേഷങ്ങളിലൂടെ പ്രിയങ്ക ഒന്നാമതെത്തിയത്. തനിക്കെതിരെ ശത്രുത വെച്ച് പുലര്‍ത്തുന്നവര്‍ക്ക് യാതൊരു ജോലിയും ഉണ്ടാകില്ലയെന്നും അവരുടെ പ്രവൃത്തികള്‍ കാര്യമാക്കുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്.

uploads/news/2017/08/137294/weeklyprijakachopra.jpg

ഞെട്ടിച്ചുകളഞ്ഞ വെളിപ്പെടുത്തല്‍


തനിക്ക് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്നും അതിനായി ഒരു പുരുഷനെ ആവശ്യമുണ്ടെന്നും താരം വെളിപെടുത്തി. ഉദരത്തില്‍ കുഞ്ഞ് ജന്മമെടുത്തു കഴിഞ്ഞാല്‍ പിന്നെ അതിന് സഹായിച്ച പുരുഷനെ ആവശ്യമില്ലെന്നും ആ കുഞ്ഞിന് മേല്‍ അയാള്‍ക്ക് യാതൊരു അവകാശവുമില്ലെന്നും ഇത്തരമൊരു കരാറില്‍ ഒപ്പിടാന്‍ താല്പര്യമുള്ള എതൊരു പുരുഷനും തന്നെ സമീപിക്കാമെന്നുമുള്ള പ്രിയങ്കയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

ദുരൂഹതകള്‍ ഒളിഞ്ഞിരിക്കുന്ന സ്വപ്നമാളിക


അഭിനയിച്ച് കിട്ടിയ പ്രതിഫലത്തിന്റെ ഒരു ഭാഗം കൊണ്ട് പ്രിയങ്ക ഒരു മാളിക സ്വന്തമാക്കി. 15 ഉറക്കറകള്‍ ഉള്ള ഈ മാളികയിലെ ഓരോ മുറികളിലും എന്തൊക്കെയോ ദുരൂഹതകള്‍ ഒളിഞ്ഞിരിക്കുന്നതായി പറയപ്പെടുന്നു. താരത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ഈ മാളികയില്‍ പ്രവേശനമുള്ളത്.

മറ്റുള്ളവര്‍ക്ക് പുറമെ നിന്ന് ദര്‍ശിക്കാം എന്നുമാത്രം. എല്ലാ ദിവസവും പുലര്‍ച്ചെ ഉറക്കമെണീറ്റ് കടലില്‍ സൂര്യോദയം ദര്‍ശിക്കണമെന്ന ആഗ്രഹത്താലാണ് പൊന്നുംവില കൊടുത്ത് താരം കടലിനോട് ചേര്‍ന്നിരിക്കുന്ന മാളിക സ്വന്തമാക്കിയത്.

മനസ്സലിവ് മുഖമുദ്ര


ആരോരുമില്ലാത്ത കുട്ടികള്‍ക്ക് ആരോഗ്യവും വിദ്യാഭ്യാസവും നല്‍കുന്നതിനായി പ്രിയങ്ക ഒരു സംഘടന രൂപീകരിക്കുകയും തന്റെ പ്രതിഫലത്തില്‍ നിന്ന് നല്ലൊരു പങ്ക് അതിനായി നല്‍കുകയും ചെയ്യുന്നു.

എഴുപതോളം കുട്ടികളാണ് ഈ സംഘടനയിലുള്ളത്. മുംബൈയിലെ പ്രമുഖ ആശുപത്രിക്ക് 50 ലക്ഷം രൂപ മുതല്‍മുടക്കില്‍ കാന്‍സര്‍വാര്‍ഡ് നിര്‍മിച്ച് നല്‍കാനുള്ള മനസ്സ് കാട്ടി മറ്റുതാരങ്ങള്‍ക്ക് മാതൃകയാകുകയാണ് പ്രിയങ്കാ ചോപ്ര.

പ്രിയങ്കാ സ്‌റ്റൈല്‍


എന്നും രാവിലെ എഴുന്നേല്‍ക്കാനും മുടങ്ങാതെ യോഗ ചെയ്യാനും താരം സമയം കണ്ടെത്തുന്നുണ്ട്. മട്ടന്‍ ബിരിയാണി, ചിക്കന്‍, ഫിഷ്‌കറി തുടങ്ങി ഭക്ഷണങ്ങളോടാണ് താല്‍പര്യം.

അതിനാല്‍ വര്‍ക്കൗട്ട് ചെയ്യാറില്ല. ഒഴിവുദിവസങ്ങളില്‍ പാട്ട് കേള്‍ക്കാനും കവിതകള്‍ എഴുതാനുമാണ് ഇഷ്ടം. ചിലപ്പോള്‍ ഡാന്‍സും കളിക്കാറുണ്ട്. മറ്റുചിലപ്പോള്‍ ദൂരയാത്രകള്‍ നടത്താനും സമയം കണ്ടെത്തും.

ഡി. ആര്‍

Ads by Google
Ads by Google
Loading...
TRENDING NOW