Saturday, May 19, 2018 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Aug 2017 08.44 PM

ബ്ലൂവെയില്‍ ഗെയിംമില്‍ നിന്നു മക്കളെ രക്ഷിക്കാന്‍.. കല ഷിബു പറയുന്നു

uploads/news/2017/08/137253/kala.jpg

ബ്ലൂവെയില്‍ ഗെയിമില്‍ നിന്നു മക്കളെ രക്ഷിക്കുന്നതിനെ കുറിച്ചു കല ഷിബു പറയുന്നത് ഇങ്ങനെ. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഇതു പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഏതാനും നാൾ മുൻപ്ആണ് അസ്‌ട്രോപ്രോജെക്ഷൻ എന്ന വാക്ക് പലരും കേൾക്കുന്നത്..
കേതൽ എന്ന യുവാവ് നടത്തിയ കൊലപാതകം അതിന്റെ പേരിൽ ആയിരുന്നു..
ഇന്ന് ചർച്ച , BLUE WHALE എന്ന മരണ കളിയെ കുറിച്ച്..!
എന്നോട് ഇതിനുള്ള പ്രതിവിധി ചോദിക്കുന്നവരോട് വളരെ ലളിതമായ ഒരു ഉത്തരമേ ഉള്ളു..
മക്കളെ അറിയുക...!
തങ്ങളുടെ മക്കൾ ഇപ്പോഴും വീഡിയോ ഗെയിം കളിയുടെ ലോകത്താണെന്നു അഭിമാനത്തോടെ മാതാപിതാക്കൾ പറയാറുണ്ട്..
ബുദ്ധിയുടെ അളവ് കോലായി പലരും കാണുന്നത് ഇതൊക്കെ ആണ്..
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഞാൻ ജോലി നോക്കുന്നത്..
തനിക്കു ചുറ്റും എന്തെന്തു നടക്കുന്നു എന്നറിയാതെ ആണ് ഭൂരിപക്ഷം മാതാപിതാക്കളും മക്കളെ വളർത്തുന്നത്..
എന്നാൽ , അവരുടെ മനസ്സ് അറിയുന്നുമില്ല..
കൗമാരം എന്നത് ഒരു പ്രത്യേക കാലഘട്ടമാണ്.
.ജീവിതത്തിലെ ഏറ്റവും വലിയ നിർണ്ണായക ഘട്ടം..
ഒരു റിബൽ മനോഭാവം അവരിൽ ഉണ്ടാകും.
.പാപചിന്തകളെ പറ്റി, വ്യത്യസ്ത സങ്കൽപ്പങ്ങളെ കുറിച്ചൊക്കെ സങ്കര്ഷം കുട്ടികളിൽ കാണാറുണ്ട്...
ചിലർ അത് പ്രകടമാക്കും..
അല്ലാത്തവർ ഉൾവലിയും..
അങ്ങനെ ഉളളവർ ആണ് പ്രശ്നക്കാർ....
സങ്കടം വരാറുണ്ട്..
ഉറക്കപ്പായിൽ നിന്നും അതെ പോലെ വരുന്ന പോലെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളെ കാണുമ്പോൾ..
അതിശയം തോന്നാറുണ്ട്..
അവർ പ്രാതൽ കഴിച്ചില്ല..., ഉച്ച ഭക്ഷണം കൊണ്ട് വന്നില്ല എന്ന് കേൾക്കുമ്പോൾ..
വീട്ടിൽ നിന്നല്ലേ വരുന്നത് എന്ന് പലപ്പോഴും ചോദിക്കേണ്ടി വരാറുണ്ട്..
കളികൾ ഇങ്ങനെ മാറി മാറി വരും..
ഒന്ന് നിരോധിക്കുമ്പോൾ അടുത്തത്,.!
അതിന്റെ ആഴത്തിൽ പോയി ഗവേഷണം ചെയ്യേണ്ട...
മക്കളെ നോക്കാനും കേൾക്കാനും സമയം കണ്ടെത്തുക...
സാഹസം ഇഷ്‌ടപ്പെടുന്ന ഈ കാലഘട്ടത്തെ ഒന്ന് മനസ്സിലാക്കുക..
അവരെ അംഗീകരിക്കുക
.
മക്കളുടെ വൈകാരികതലങ്ങളെ മനസ്സിലാക്കി യുക്തി ഭദ്രമായ ജീവിതത്തിനു വേണ്ടത് ചെയ്തു കൊടുക്കുക..
..
അംഗീകരിക്കപ്പെടാൻ ജീവിതത്തിന്റെ അവസാനം വരെ നമ്മൾ ഏതൊക്കെ തരത്തിൽ യുദ്ധം ചെയ്യുന്നു..!
കുട്ടികളിലും അത്തരം വ്യഗ്രതകൾ ഉണ്ട്..
അത് തിരിച്ചറിയുക..
അവരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാറുക..
ആ മനസ്സുകളെ ,
ചേർത്ത് വെയ്ക്കുക...
അവരുടെ ഇഷ്‌ടങ്ങൾ, താല്പര്യങ്ങൾ അറിയുക...
മക്കളുടെ കൗമാരം മാതാപിതാക്കളുടെ കരുതലിന്റെ , വാത്സല്യത്തിന്റെ സ്പർശം ഏറ്റ് മുന്നോട്ടു പൊയ്ക്കോട്ടേ..
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്...
അതിനേക്കാൾ മികച്ച മരുന്ന് മറ്റൊന്നുമില്ല....
കൗമാരത്തിന് ഭീഷണി ആയി
മരണകളികൾ ഇനിയും സൈബർ ലോകത്തിൽ നിറയും..
അച്ഛനമ്മാരുടെ കരുതലിനും സ്നേഹത്തിനും അപ്പുറം മറ്റു പോവഴികൾ ഇല്ല..
, കിടക്കും മുൻപ്
നെറുകളിൽ ഉമ്മ..!
ഒറ്റമൂലി ഒന്നേയുള്ളു,..
ജീവിതത്തെ കുറിച്ച് ഒരു വിശ്വാസം അവരിൽ ഉണ്ടാക്കുക..

Ads by Google
Tuesday 15 Aug 2017 08.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW