Monday, November 20, 2017 Last Updated 55 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Aug 2017 03.31 PM

ഗ്യാസ്ട്രബിള്‍ കുറയ്ക്കാം ഭക്ഷണക്രമത്തിലൂടെ

uploads/news/2017/08/137230/gastrabilproblms1508.jpg

ജീവിതരീതിയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഗ്യാസ്ട്രബിള്‍ മൂലമുള്ള വലിയ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും. ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

പ്രായഭേദമില്ലാതെ എല്ലാത്തരം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഗ്യാസ്ട്രബിളിനുള്ള കാരണങ്ങള്‍ ഏറെക്കുറെ മനസിലാക്കിയിട്ടുണ്ടെങ്കിലും, ഇഷ്ടഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ മടികാണിക്കുന്നവരാണ് പലരും.

ജീവിതരീതിയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഗ്യാസ്ട്രബിള്‍ മൂലമുള്ള വലിയ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും. ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ഗ്യാസ്ട്രബിള്‍ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്. വയര്‍ കമ്പിക്കുകയാണ് സാധാരണയായി പലര്‍ക്കും അനുഭവപ്പെടുക. കൂടാതെ വയര്‍ വീര്‍ക്കുക, ഏമ്പക്കം പോകുക തുടങ്ങിയ ലക്ഷണങ്ങളും ഗ്യാസ്ട്രബിളിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.

കാരണങ്ങള്‍ പലത്


ശ്വാസമെടുക്കുന്ന അവസരങ്ങളിലോ, ഭക്ഷണം കഴിക്കുമ്പോഴോ കുടലിനുള്ളില്‍ ഗ്യാസ് ഉണ്ടാകാം. ഇത് വെളിയിലേക്ക് വരുന്നതാണ് ഗ്യാസ്ട്രബിള്‍ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിലൂടെ കുടലില്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

കൂടാതെ രക്തത്തില്‍ നിന്നും കുടല്‍ഭിത്തിയിലൂടെ കുടലിനകത്തേക്ക് ഗ്യാസ് ഉണ്ടാകാറുണ്ട്. ഇവയിലേതെങ്കിലും അസ്വസ്ഥതകളാകാം ഗ്യാസ് ഉണ്ടാകുന്നതിനു ഇടയാക്കുന്നത്. ഗ്യാസ് പുറത്തേക്ക് പോകുന്നത് പ്രധാനമായും രക്തത്തിലേക്ക്് തിരികെ പോകുന്നതിലൂടെയാണ്.

ഗ്യാസ്ട്രബിളിന്റെ പ്രശ്‌നങ്ങള്‍ ഏറ്റവും അധികരിക്കുന്നത് കുടലിനകത്ത് അണുക്കള്‍ ഉണ്ടാകുന്നതു മൂലമാണ്. ചിലരില്‍ കുടലിന്റെ ചലനക്കുറവ് കൊണ്ട് ഗ്യാസ് ഉണ്ടാകാനിടയുണ്ട്. കുടലിന്റെ സാധാരണയായിട്ടുള്ള ചലനം കുറവാണെങ്കില്‍ ഗ്യാസുണ്ടാകാനുള്ള സാധ്യതയുണ്ടാകാം.

ഗ്യാസ്ട്രബിളിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിയന്ത്രിച്ചാല്‍ ഏറെക്കുറെ ഇതു പരിഹരിക്കാനാകും. ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ഭക്ഷണങ്ങള്‍ ഗോതമ്പ്, കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍, പാലുത്്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ്.

ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ ഗ്യാസിനു കാരണമാകും. ഇവയൊക്കെ പൂര്‍ണമായും ദഹിക്കാതെ ചെറുകുടലില്‍ നിന്നും വന്‍കുടലിലേക്ക് എത്തും.

വന്‍കുടലില്‍ വച്ച്് ബാക്ടീരിയയുടെ പ്രവര്‍ത്തനഫലമായി ഗ്യാസ് ഉണ്ടാകുന്നു. ഗ്യാസ്ട്രബിളിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായുള്ളവര്‍ ഭക്ഷണത്തില്‍ തീര്‍ച്ചയായും നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്.

പരിഹാരമുണ്ട്


ജീവിതരീതിയിലും ഭക്ഷണക്രമത്തിലും ശ്രദ്ധിച്ചാല്‍ ഗ്യാസ്ട്രബിള്‍ ഏറെക്കുറെ പരിഹരിക്കാനാകും. ഗ്യാസ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഭക്ഷണങ്ങള്‍ അധികം കഴിക്കാതിരിക്കുക.

പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണത്തില്‍ ഗ്യാസ് കുറവായിരിക്കും. മത്സ്യം മാംസം ഇവയൊന്നും ഗ്യാസ്ട്രബിളുണ്ടാക്കില്ല. കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ഗ്യാസ്്ട്രബിളിനു കാരണമാകുന്നത്.

കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണങ്ങള്‍ മനസിലാക്കി അവ ഒഴിവാക്കുക. ചിലരില്‍ ദുര്‍ഗന്ധത്തോട് കൂടി ഗ്യാസ് പുറത്തേക്ക് പോകാറുണ്ട്. അതിനു കാരണമാകുന്ന ഭക്ഷണങ്ങള്‍ കഴിക്കാതിക്കുക. ഉദാഹരണത്തിന് കാബേജ്, കോളിഫ്‌ളവര്‍ എന്നിവ കഴിക്കുന്നത് കുറയ്ക്കുക.

Tuesday 15 Aug 2017 03.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW