Tuesday, October 31, 2017 Last Updated 36 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Aug 2017 03.26 PM

സ്ത്രീകള്‍ ആദരിക്കപ്പെടേണ്ടവര്‍

uploads/news/2017/08/137228/joythi150817.jpg

'യതേ നാര്യസ്തു പൂജ്യന്തേ-
രമതേ തത്ര ദേവത'.

എവിടെയെല്ലാം സ്ത്രീകള്‍ ആദരിക്കപ്പെടുന്നുവോ അവിടെയെല്ലാം ഐശ്വര്യദേവത പ്രസാദിക്കുമെന്ന് മനുസ്മൃതിയിലെ ഈ വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ഹൈന്ദവ വീക്ഷണത്തില്‍ പ്രഥമസ്ഥാനം മാതാവിനാണ്. മനുഷ്യ മാതാവിന്റെ ഉദരത്തില്‍ ജന്മമെടുക്കുന്ന ജീവി അവസാനം ഭൂമി മാതാവിന്റെ മടയില്‍ ലയിച്ചുചേരുന്നു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എത്രയേറെ ചര്‍ച്ചകള്‍ നടന്നാലും സ്ത്രീത്വത്തിന്റെ ശക്തി മുഴുവന്‍ മാതൃത്വത്തിലാണെന്നുള്ള പ്രാപഞ്ചിക സത്യം ചിന്താശേഷിയുള്ളവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല.

അഗ്നിയുടെ രണ്ടു പ്രധാനപ്പെട്ട വകഭേദങ്ങളാണ് സൂര്യനും ചന്ദ്രനും. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നതും നാഡികളാണ്. ഇവയില്‍ നട്ടെല്ലിന് ഇരുവശത്തും സ്ഥിതി ചെയ്യുന്ന രണ്ടു നാഡികളാണ് 'പിംഗള' നാഡിയും 'ഇഡാ' നാഡിയും.

ഇഡാനാഡിയെ ചന്ദ്രനും പിംഗളനാഡിയെ സൂര്യനും സ്വാധീനിക്കുന്നു. ഇവയില്‍- സ്ത്രീയില്‍ ഇടതുവശത്തെ നാഡിയായ ഇഡാ നാഡിക്കാണ് പ്രാമുഖ്യം. ഈ നാഡിയെ സ്വാധീനിക്കുന്നത് ചന്ദ്രനാണ്.

ഇച്ഛാശക്തിയുടെ പ്രതീകമായ ചന്ദ്രന്‍, ശീതള പ്രദായകമായി വര്‍ത്തിക്കുന്നു. അതിനാല്‍ സ്ത്രീകള്‍ ഇച്ഛാശക്തി കൂടുതലുളളവരായി കാണുന്നു. അവര്‍ അബലകളാണെന്നൊക്കെ പറയുന്നത് പുരുഷമേധാവിത്വത്തിന്റെ താഴ്ത്തിക്കെട്ടലുകളുടെ ഭാഗമാണെന്ന് സാരം.

ഒരു ഭവനത്തെ സംബന്ധിച്ചിടത്തോളം പുരുഷനിലൂടെ ക്രിയാത്മകതയും സ്ത്രീയിലൂടെ ഇച്ഛാശക്തിയും സന്നിവേശിക്കപ്പെടുന്നതായിട്ടാണ് ഹൈന്ദവ വിശ്വാസം. മാതാ, പിതാ, ഗുരു, ദൈവം എന്നാണല്ലോ പ്രമാണം. ഇവിടെ മറ്റു മൂന്നുപേര്‍ക്കും മാതാവ് കഴിഞ്ഞിട്ടുള്ള സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.

അതുകൊണ്ടു മറ്റ് മൂന്നുപേരുടെയും സ്ഥാനം താഴ്ത്തിക്കെട്ടുകയല്ല ചെയ്തിരിക്കുന്നത്. മാതാവിനെ ആദരിക്കുന്നവന്‍ മറ്റു മൂന്നുപേര്‍ക്കും ഏറ്റവും പ്രിയങ്കരനായി ഭവിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കേണ്ടത്.

മഹത്തരമായ ഗുണഗണങ്ങളുടെ ഉന്നതശ്രേണിയിലാണ് സ്ത്രീയുടെ സ്ഥാനം . ക്ഷമയുടെ പര്യായമായ അവള്‍ക്ക് 'സര്‍വ്വംസഹ' എന്ന നാമധേയം കൂടിയുണ്ട്. ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ പ്രപഞ്ചത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ഒരു ബന്ധത്തിന്റെ തുടക്കംകുറിക്കലാണത്.

താലിക്ക് 'മംഗല്യസൂത്ര' മെന്നാണ് പേര്. മംഗളം എന്ന പദത്തില്‍ നിന്നാണ് മാംഗല്യം എന്ന വാക്കുണ്ടായത്. സൂത്രമെന്നാല്‍ ചരട് എന്നാണര്‍ത്ഥം. ഇക്കാരണത്താല്‍ സ്ത്രീയുടെ സംരക്ഷണച്ചുമതല പുരുഷന്റെ ഉത്തരവാദിത്വമാണ്.

അനിലന്‍ പോറ്റി

Ads by Google
Advertisement
Advertisement
Tuesday 15 Aug 2017 03.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW