Tuesday, September 05, 2017 Last Updated 19 Min 5 Sec ago English Edition
Todays E paper
Tuesday 15 Aug 2017 02.58 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/08/137225/weeklyjokes150817.jpg

വാസു സുഹൃത്തിനോട്: രോഗം പരത്തുന്ന പെണ്‍കൊതുകുകളെ മുഴുവന്‍ നശിപ്പിക്കണം.
സുഹൃത്ത്: നശിപ്പിക്കാനോ... ഇക്കണക്കിന് ഒരു പെണ്‍കുട്ടിയെയാണ് നിന്റെ കൈയില്‍ കിട്ടുന്നതെങ്കില്‍... നീ ആളു കൊള്ളാലോ...
- മിജേഷ്, അടിമാലി

****

ഭാര്യ ഭര്‍ത്താവിനോട്: എന്റെ കൂട്ടുകാരി ഷേര്‍ളിയെ കണ്ടപ്പോള്‍ ചേട്ടന്റെ കണ്ണുനിറഞ്ഞതെന്തിനാ?
ഭര്‍ത്താവ്: സത്യം പറയാല്ലോ. അവളെ ഞാന്‍ ഒരിക്കല്‍ ചുംബിച്ചിട്ടുണ്ട്.
ഭാര്യ: അങ്ങനെയാണെങ്കില്‍ നിങ്ങളുടെ സുഹൃത്ത് ലോറന്‍സിനെ കാണുമ്പോള്‍ ഞാന്‍ പൊട്ടിക്കരയണമല്ലോ.
- നീരജ്, ചുനക്കര

****

കാമുകി കാമുകനോട്: സ്ത്രീകള്‍ക്കാ എപ്പോഴും മുന്‍ഗണന. കേട്ടിട്ടില്ലേ വധൂവരന്മാര്‍, കാമുകീകാമുകന്മാര്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍. ഇംഗ്ലീഷിലാണെങ്കില്‍ത്തന്നെ ലേഡീസ്
ആന്റ് ജെന്റില്‍മാന്‍...
കാമുകന്‍: പക്ഷേ ഇന്നലെ ഒരുത്തി എന്നോടു സംസാരിച്ചപ്പോള്‍ ആണുങ്ങള്‍ക്കായിരുന്നു മുന്‍ഗണന.
കാമുകി: എന്തുപറഞ്ഞു?
കാമുകന്‍: ആണും പെണ്ണും കെട്ടവനെന്ന്.
- ഡിയോണ്‍, മഡോണ

***

uploads/news/2017/08/137225/weeklyjokes150817a.jpg

ഭാര്യ ഭര്‍ത്താവിനോട്: ദേ... നിങ്ങളിങ്ങു വന്നേ... ഈ ആടിന്റെ കാലില്‍ ഒന്നു പിടിച്ചേ... പാലു കറക്കാനാ...
ഭര്‍ത്താവ്: അരലിറ്റര്‍ പാലിനുവേണ്ടി ആടിന്റെ കാലുവരെ പിടിക്കണം. പിന്നെ ശമ്പളം തരുന്ന സര്‍ക്കാരിന്റെ കാര്യം ചോദിക്കണോ...
- റഫീക്, കയ്പമംഗലം

****

ഗോപി ഓഫീസ് സുഹൃത്തിനോട്:
സാര്‍... ഒരാഴ്ചത്തെ അവധി വേണം. എന്റെ വിവാഹമാണ്.
സൂപ്രണ്ട്: താന്‍ രണ്ടുദിവസത്തെ നിയമപരമായ അവധി കഴിഞ്ഞ് ഇന്നലെയല്ലേ വന്നത്? അവധിക്കാലത്തു വിവാഹം നടത്താന്‍ മേലാരുന്നോ?
ഗോപി: അവധിക്കാലം സുഖമായി ഇരിക്കാമെന്നു കരുതി.
- അബി, പുതുപ്പള്ളി

****

ഹോട്ടലിന്റെ വാതില്‍ക്കലെത്തിയിട്ട് വേഗത്തില്‍ തിരിച്ചുപോകുന്ന ആളിനോട് സപ്ലേയര്‍: എന്താ നിങ്ങള്‍ കഴിക്കാതെ പോകുന്നത്?
വന്നയാള്‍: വീട്ടിലെ ഊണ് മടുത്ത് ഇങ്ങോട്ടു വന്നപ്പം ഇവിടേം ദേ എഴുതിവച്ചിരിക്കുന്നു, 'വീട്ടിലൂണ്.'
രാജേഷ്, അയ്മനം

****

ദിനേശന്‍ പുതുതായി വന്ന ഡ്രൈവറോട്:
എന്റെ കാര്‍ഡ്രൈവറായി ഞാന്‍ നിന്നെ നിയമിക്കാം. സ്റ്റാര്‍ട്ടിംഗ് സാലറി മൂവായിരം രൂപ തരാം.
ഡ്രൈവര്‍: സ്റ്റാര്‍ട്ടിംഗ് സാലറി മൂവായിരം മതി. പക്ഷേ ഡ്രൈവിംഗ് സാലറി എത്ര തരും?
- ഹരി, കീര്‍ത്തിനഗര്‍

****

uploads/news/2017/08/137225/weeklyjokes150817b.jpg

പ്രൈവറ്റ് ബാങ്ക് മാനേജര്‍ സുഹൃത്തിനോട്:
ഞങ്ങളുടെ ബാങ്ക് ഒരു കാഷ്യറെ അന്വേഷിക്കുകയാ...
സുഹൃത്ത്: കഴിഞ്ഞയാഴ്ചയല്ലേ നിങ്ങളൊരു കാഷ്യറെ നിയമിച്ചത്?
മാനേജര്‍: അയാളെത്തന്നെയാ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
- രാജീവ്, കുമളി

Ads by Google
Tuesday 15 Aug 2017 02.58 PM
YOU MAY BE INTERESTED
TRENDING NOW