Sunday, May 20, 2018 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Aug 2017 12.30 PM

കൂടുതല്‍ ഒന്നും വേണ്ട, ഇതില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്യുക; സമ്പത്ത് താനേ വരും, ധനികനാകുകയും ചെയ്യും

സമ്പന്നനാകുക എന്നത ഏതൊരാളുടെയും ആഗ്രഹമാണ്. വേഗത്തില്‍ സമ്പന്നത കൈവരിക്കുന്നതിന് ജ്യോതിഷം, വാസ്തു, തന്ത്രവിദ്യ തുടങ്ങിയ ശാസ്ത്രങ്ങളില്‍ വിവിധ വഴികള്‍ പറയുന്നുണ്ട്.
How can you become rich?

സമ്പന്നനാകുക എന്നത ഏതൊരാളുടെയും ആഗ്രഹമാണ്. വേഗത്തില്‍ സമ്പന്നത കൈവരിക്കുന്നതിന് ജ്യോതിഷം, വാസ്തു, തന്ത്രവിദ്യ തുടങ്ങിയ ശാസ്ത്രങ്ങളില്‍ വിവിധ വഴികള്‍ പറയുന്നുണ്ട്. അതെക്കുറിച്ച് ഒന്നു പരിശോധിക്കാം.

ജാതകത്തില്‍ രണ്ട്, അഞ്ച്, ഒമ്പത്, പതിനൊന്ന് ഭാവങ്ങളില്‍ വ്യാഴം അനുകൂല രാശിയില്‍ നിന്നാല്‍ ആ വ്യക്തി സ്വയമേവ ധനികനായിത്തീരും. അഥവാ വിപുലമായ പൂര്‍വ്വിക സമ്പത്തു ലഭിക്കും. ജാതകത്തില്‍ വ്യാഴം മോശായാല്‍ ധനനഷ്ടങ്ങളു പരാജയങ്ങളും ഉണ്ടായേക്കാം. ഗ്രഹനിലയില്‍ വ്യാഴം മോശമായി നില്‍ക്കുന്നവര്‍ വ്യാഴശാന്തി എന്ന കര്‍മ്മം അനുഷ്ഠിച്ച് പുഷ്യരാഗ ലോക്കറ്റ് ധരിക്കുന്നത് ഉത്തമം. വീടിനു മുമ്പില്‍ മഞ്ഞ അരളി പുഷ്പങ്ങളുടെ ചെടി വളര്‍ത്തുന്നത് ഗുണകരം. ഫ്‌ളവര്‍ വെയ്‌സില്‍ മഞ്ഞ നിറമുള്ള പുഷ്പങ്ങള്‍ സൂക്ഷിക്കുക. ഗൃഹാരൂഢം നിര്‍മ്മിക്കുമ്പോള്‍ ആയം എന്ന ഗണിതത്തില്‍ വരുവാന്‍ ശ്രദ്ധിക്കുക. സമചതുരമോ, വൃത്തമോ ആയ ആരൂഢ സ്ഥിതി ഉത്തമം. ഓരോ ഭാഗങ്ങളിലും സ്ഥാനഭ്രംശമുണ്ടാകാതെ സൂക്ഷിക്കുക. ലാഫിംഗ് ബുദ്ധ, കര്‍ഷകബുദ്ധ, ധനബുദ്ധ പ്രതിമകള്‍ ഏതെങ്കിലും ഗൃഹത്തില്‍ സൂക്ഷിക്കുക തെക്കുപടിഞ്ഞാറ് ദിക്കില്‍ ഒരു ഷെല്‍ഫില്‍ സ്ഫടിക പിരമിഡ് വയ്ക്കുക. വടക്കു ദിക്കില്‍ ഒരു മേശമേല്‍ 'പഗോഡ' സ്ഥാപിക്കുക. ഇടവം, കര്‍ക്കടകം, കന്നി രാശിക്കാരും മകരം മീനം രാശിക്കാരും ടര്‍ക്യൂയിസ് എന്ന സ്‌റ്റോണ്‍ ധരിക്കുന്നത് ഉത്തമം. മേടം, മിഥുനം രാശിക്കാര്‍ മുക്താഫലം ധരിക്കുക. ചിങ്ങം തുലാം വൃശ്ചികം രാശിക്കാര്‍ വിദ്രുമരത്‌നം ധരിക്കണം. ധനു, കുംഭം രാശിക്കാര്‍ അമദ മണി ധരിക്കുക.

തന്ത്രശാസ്ത്രപരമായ ചില മാര്‍ഗ്ഗങ്ങള്‍ പറയുന്നു: ലക്ഷ്മീ കുബേര ചക്രം ഗൃഹത്തില്‍ സ്ഥാപിക്കുന്നത് ഉത്തമം. മേരു ശ്രീചക്രം വിധിപ്രകാരം സ്ഥാപിച്ച് നിത്യവും ലഘുപൂജ ചെയ്യുക. ഗൃഹത്തില്‍ സാളഗ്രാമം സ്ഥാപിച്ച് നിത്യപൂജ നടത്തുക. രാജഗോപാലം, അശ്വാരൂഢം തുടങ്ങിയ മന്ത്രങ്ങള്‍ നിത്യേന ചൊല്ലുന്നത് വളരെ ഫലപ്രദം. 'രാജമണി രുദ്രാക്ഷം' മാലയായി ധരിക്കുക. പാശുപത രുദ്രാക്ഷം ധരിക്കുക. ശിവലിംഗപൂജ നടത്തുക ഇവ വളരെ ഫലപ്രദം. സകലവിധ ദോഷസാന്നിധ്യങ്ങളെയും സ്ഫടിക ശിവലിംഗത്തില്‍ ആകര്‍ഷിച്ചു സമര്‍പ്പണം നടത്തുന്നത് അതീവ ഗുണകരമാകുന്നു.
ശ്രീരാമ ജാതകം ഗൃഹത്തില്‍ സൂക്ഷിക്കുന്നത് വളരെ ഭാഗ്യപ്രദമായി കണക്കാക്കുന്നു.

അനില്‍ പെരുന്ന 9847531232

Ads by Google
Tuesday 15 Aug 2017 12.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW