Tuesday, November 14, 2017 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 14 Aug 2017 04.42 PM

വാതപ്പനി ചികിത്സിച്ചുമാറ്റാം

uploads/news/2017/08/136910/vadapani140817.jpg

സ്‌ട്രെപ്‌റ്റോകോക്കസ് വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകളുടെ അണുബാധയെത്തുടര്‍ന്ന് ശരീരത്തിലെ സന്ധികളില്‍ നീരും വേദനയും ഉണ്ടാക്കുന്ന, ജ്വരപ്രധാനമായ ഒരു രോഗമാണ് വാതപ്പനി.

സാധാരണയായി അഞ്ച് വയസിനും പതിനഞ്ച് വയസിനും ഇടയിലുള്ള കുട്ടികളെ ബാധിക്കുന്ന ഈ അസുഖം സന്ധികളെ മാത്രമല്ല, ഹൃദയം, തലച്ചോറ്, ത്വക് തുടങ്ങിയ അവയവങ്ങളേയും കാര്യമായി ബാധിക്കുന്നു.

ശരീരത്തിലെ സന്ധികളെ വേദനയുടെ നീരാളിപ്പിടുത്തത്തിലാക്കുന്ന ഒരു രോഗവിശേഷമാണ് വാതപ്പനി എന്നറിയപ്പെടുന്ന റൂമാറ്റിക് ഫിവര്‍. സ്‌ട്രെപ്‌റ്റോകോക്കസ് വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകളുടെ അണുബാധയെത്തുടര്‍ന്ന് ശരീരത്തിലെ സന്ധികളില്‍ നീരും വേദനയും ഉണ്ടാക്കുന്ന, ജ്വരപ്രധാനമായ ഒരു രോഗമാണ് വാതപ്പനി.

സാധാരണയായി അഞ്ച് വയസിനും പതിനഞ്ച് വയസിനും ഇടയിലുള്ള കുട്ടികളെ ബാധിക്കുന്ന ഈ അസുഖം സന്ധികളെ മാത്രമല്ല, ഹൃദയം, തലച്ചോറ്, ത്വക് തുടങ്ങിയ അവയവങ്ങളേയും കാര്യമായി ബാധിക്കുന്നു. സാധാരണ വാതരോഗങ്ങളില്‍ കാണുന്ന ലക്ഷണങ്ങള്‍ ഈ രോഗത്തിലും കാണാറുണ്ട്.

ലക്ഷണങ്ങള്‍ തിരിച്ചറിയുക


സന്ധികള്‍തോറും മാറിമാറി വരുന്ന നീര്, വേദന, സന്ധികള്‍ അനക്കാന്‍പോലും കഴിയാത്ത തരത്തിലുള്ള വേദന, പനി, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ക്രമേണ സന്ധികളിലേക്ക് നീരും വേദനയും വ്യാപിക്കുന്നു.

പൂര്‍ണമായും ശയ്യാവലംബിയായിത്തീരുന്ന രോഗിക്ക് ചെറുതായ ചലനങ്ങള്‍പോലും സാധ്യമാകാത്ത തരത്തിലുള്ള തീവ്രമായ വേദനയുണ്ടാകുന്നു. വിശപ്പില്ലായ്മ, രുചിയില്ലായ്മ, പനി, കടുത്ത ക്ഷീണം ഇവയെല്ലാം അനുബന്ധമായി കണ്ടുവരാറുണ്ട്.

രോഗത്തിന്റെ അനന്തര ഫലങ്ങളായി ഹൃദയവാല്‍വുകള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നു. ഹൃദയവാല്‍വുകളുടെ സാധാരണ ഗതിയിലുള്ള ചലനങ്ങള്‍ തടസപ്പെടുന്നു. ഇതിനുപുറമെ ചില രോഗികളില്‍ ശരീരഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് കൈകളില്‍ അനിയന്ത്രിതവും അലക്ഷ്യവുമായ ചലനവിശേഷങ്ങള്‍ പ്രത്യക്ഷമാകുന്നു.

വിറയല്‍ പോലെ കാണുന്ന ഈ ലക്ഷണം രോഗത്തിന്റെ വളരെനാളുകള്‍ക്കുശേഷം മാത്രം സംഭവിച്ചേക്കാവുന്ന, നാഡികളുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണ്. ത്വക്കിലും ചുവന്ന നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

രോഗസ്വഭാവത്തിന് ഇപ്രകാരമുള്ള വൈവിധ്യങ്ങള്‍ എല്ലാം ഉണ്ടെങ്കിലും ആദ്യാവസ്ഥയില്‍ കാണുന്ന സന്ധിവേദനയും നീരും പനിയുമെല്ലാമാണ് സര്‍വസാധാരണയായി രോഗികളില്‍ കണ്ടുവരുന്നത്.

uploads/news/2017/08/136910/vadapani140817a.jpg

ആയുര്‍വേദ നിരീക്ഷണം


രോഗകാരണങ്ങളുടെയും രോഗ പുരോഗമനത്തിന്റെയും അടിസ്ഥാനത്തില്‍ രോഗങ്ങളെ വിശകലനം ചെയ്യുന്ന ശാസ്ത്രമാണ് ആയുര്‍വേദം. വാതപ്പനി എന്ന രോഗാണുജന്യമായ രോഗത്തിന്റെ അവസ്ഥാവിശേഷങ്ങള്‍ വാതപ്പനിയുമായി ബന്ധപ്പെടുത്തിയാണ് ആയുര്‍വേദം ചര്‍ച്ചചെയ്യുന്നത്.

ആമവാതം എന്ന രോഗത്തിന്റെ സ്വഭാവമാണ് മിക്കപ്പോഴും വാതപ്പനി രോഗികള്‍ കാണിക്കുന്നത്. ശരീരത്തിന്റെ ചയാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന 'ജംരാഗ്നി'യുടെ പ്രവര്‍ത്തനങ്ങള്‍ മന്ദമാകുന്ന അവസ്ഥയില്‍ നിന്നാണ് ഈ രോഗത്തിന്റെ ഉല്‍പ്പത്തി.

'ആമം' എന്ന വ്യാധ്യവസ്ഥയെന്നത്, ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറഞ്ഞ, അഗ്നിമാന്ദ്യത്തിന്റെ പ്രാഥമിക അവസ്ഥയാണ്. ശരീരത്തിലെ വിവിധ കോശങ്ങള്‍, ധാതുക്കള്‍, അവയവങ്ങള്‍, അവയവ വ്യവസ്ഥകള്‍ എന്നിവയെല്ലാം സുഗമമായി പ്രവര്‍ത്തിക്കുന്നത് ജഠരാഗ്നിയെന്ന ചയാപചയ പ്രവര്‍ത്തനങ്ങളുടെ കാരണമായ ഘടകത്തിലൂടെയാണ്.

ദഹനവ്യവസ്ഥയിലെ താകരാറുകള്‍ കൊണ്ടാരംഭിക്കുന്ന ആമം, ഇതര ധാതുക്കളിലേക്കു വ്യാപിക്കുകയും ശരീരത്തിന്റെ ചലന വ്യാപാരങ്ങള്‍ക്കു കാരണമായ വാതദോഷത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ കഫദോഷത്തിന്‍േറയും അനുബന്ധം രോഗികളില്‍ കാണുന്നു.

നീര്, അവയവങ്ങള്‍ക്കുണ്ടാകുന്ന ഗൗരവം, അരുചി ഇവയെല്ലാം കഫദോഷ ജന്യ ലക്ഷണങ്ങളാണ്. ചുരുക്കത്തില്‍ ത്രിദോഷ സിദ്ധാന്തത്തിലധിഷ്ഠിതമായ ആയുര്‍വേദ ശാസ്ത്രമനുസരിച്ച് ആമപ്രധാനമായി, വാത കഫ സ്വഭാവത്തിലുണ്ടാകുന്ന, ജ്വരപ്രധാനമായ രോഗമാണു വാതപ്പനി.

ദഹനവ്യവസ്ഥയെ ബാധിക്കുന്ന ആമം, ധാതുഗതമാകുമ്പോള്‍ ഹൃദയം, നാഡികള്‍, ത്വക്ക് തുടങ്ങിയവയിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. ആധുനിക മതമനുസരിച്ചു ബാക്ടീരിയയുടെ പങ്കിനെ, വിഷസ്വഭാവമുള്ള ആമവുമായി ബന്ധപ്പെടുത്തിയാണ്, ആയുര്‍വേദം നോക്കി കാണിക്കുന്നത്.

Ads by Google
TRENDING NOW