Tuesday, September 05, 2017 Last Updated 17 Min 10 Sec ago English Edition
Todays E paper
Monday 14 Aug 2017 03.57 PM

കവിത പോലെ ചിരിക്കുന്നവര്‍

തമിഴ്മക്കള്‍ക്ക് സുഹാസിനി അഭിനേത്രി മാത്രമല്ല. അവരുടെ മകളും സഹോദരിയും അമ്മയും ഒക്കെയാണ്. തന്റെ സുന്ദരമായ ജീവിതത്തെക്കുറിച്ച് സുഹാസിനി മണിരത്നം...
uploads/news/2017/08/136899/SUHASINI140817.jpg

തന്റെ മുന്നിലെത്തുന്നവര്‍ക്കെല്ലാം മനസുനിറഞ്ഞ പുഞ്ചിരി സമ്മാനിച്ച്, എല്ലാവരേയും സുഹൃത്തുക്കളായി ചേര്‍ത്തുപിടിച്ച് ... ഒറ്റപ്പെട്ടവര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന നന്‍മ നിറഞ്ഞ മനസിനുടമയാണ് സുഹാസിനി മണിരത്‌നം എന്ന നന്മ മരം. സംവിധാനത്തിലും കഴിവുതെളിയിച്ച നടിയാണ് സുഹാസിനി.

സിനിമയിലെ സാങ്കേതിക വശങ്ങളുള്‍പ്പെടെ എല്ലാ മേഖലകളെപറ്റിയും സുഹാസിനിക്ക് വ്യക്തമായ അറിവുണ്ട്. സിനിമാ പാരമ്പര്യമുള്ള വലിയ കുടുംബത്തില്‍നിന്ന് വന്ന സുഹാസിനി സിനിമയേക്കാള്‍ കൂടുതല്‍ മറ്റെന്തിന് പ്രാധാന്യം നല്‍കും. പഠിച്ചതും സിനിമ. ജോലിയും സിനിമയില്‍.

ജീവിക്കുന്നതും സിനിമയ്ക്കുവേണ്ടി. മണിരത്‌നം എന്ന വലിയ കലാകാരനെ വിവാഹം കഴിച്ചെങ്കിലും തന്റെയുള്ളില്‍നിന്ന് സിനിമയെ അടര്‍ത്തിമാറ്റാന്‍ അദ്ദേഹം തയാറായില്ല എന്നും സുഹാസിനി പറയുന്നു.

തന്റെ ജീവിതം കുടുംബത്തിനും സിനിമയ്ക്കും വേണ്ടി മാത്രമല്ല മറ്റ് ചിലര്‍ക്കുവേണ്ടി കൂടി ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഇവര്‍. ആരോരുമില്ലാത്ത കുറേ സ്ത്രീകള്‍ക്കു വേണ്ടി... ഒറ്റപ്പെട്ടുപോയ കുറേ മനുഷ്യര്‍ക്കുവേണ്ടി.... തന്റെ ജീവിതത്തിലെ വ്യത്യസ്തമായ വേഷങ്ങളെക്കുറിച്ച് സുഹാസിനി മണിരത്‌നം.

സുഹാസിനി എന്ന വാക്കിനര്‍ഥം നല്ല ചിരിയുള്ളവള്‍, എവര്‍ സ്‌മൈലിങ് എന്നൊക്കെയാണ്. പേരുപോലെതന്നെ ചിരിയും?


എന്റെ പേരില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. അതെന്റെ ചിരിയുടെ കാര്യത്തിലല്ല. ഞാന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കൊച്ചുമകളാണ്. എനിക്കും സഹോദരിക്കും പേരിട്ടത് മുത്തച്ഛന്‍ ഡി. ശ്രീനിവാസനാണ്.
സുഹാസിനീ സുമധുര ഭാഷിണീം....

വന്ദേമാതരത്തിലെ വരിയില്‍ നിന്നാണ് ഞങ്ങളുടെ പേരുകള്‍.. സുഹാസിനിയും ഭാഷിണിയും. ഏത് ഇന്ത്യക്കാരനാണ് ഇങ്ങനെയൊരു പേര് ലഭിച്ചതില്‍ അഭിമാനിക്കാത്തത്.

പഠിച്ചത് ഛായാഗ്രഹണമാണ്. അതൊക്കെ എത്രത്തോളം സിനിമാപ്രവര്‍ത്തനങ്ങളെ സഹായിച്ചിട്ടുണ്ട്?


സിനിമയിലെ ടെക്‌നിക്കല്‍ വശങ്ങളെക്കുറിച്ചൊക്കെ നന്നായറിയാമെങ്കിലും ഞാന്‍ ഭാഗമായിട്ടുള്ള ചിത്രത്തില്‍ സാങ്കേതിക കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ല.

നടി എന്ന രീതിയില്‍ മാത്രമേ എന്റെ സിനിമകളില്‍ നിന്നിട്ടുള്ളൂ. പക്ഷേ സിനിമാ ഫീല്‍ഡില്‍ എനിക്ക് എഴുത്തുകാരും ടെക്‌നീഷ്യന്‍മാരുമായുള്ള ധാരാളം സുഹൃത്തുക്കളുണ്ട്.

നടിയില്‍നിന്ന് സംവിധായികയിലേക്കുള്ള കടന്നുവരവ് ?


മൂന്ന് വര്‍ഷം സിനിമാറ്റോഗ്രാഫിയും ഫിലിംമേക്കിംഗും പഠിച്ചു. അതാണ് എന്റെ വിദ്യാഭ്യാസ യോഗ്യത. വളരെ യാദ്യച്ഛികമായാണ് അഭിനയരംഗത്ത് എത്തിപ്പെട്ടത്. പക്ഷേ എന്റെ അഭിനയം എന്നെയോ പ്രേക്ഷകരെയോ ബോറടിപ്പിച്ചിട്ടില്ലന്നു കരുതുന്നു.

ഇന്ദിര യ്ക്കുശേഷം എന്തുകൊണ്ടാണ് മറ്റൊരു സിനിമ സംവിധാനം ചെയ്യാതിരുന്നത്?


ഇന്ദിരയ്ക്കുശേഷം തമിഴില്‍ ധാരാളം ഹ്രസ്വചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തു. സിനിമാ സംവിധാന രംഗത്തേക്കില്ലെന്ന് തീരുമാനിക്കാന്‍ കാരണം മകന്‍ നന്ദനാണ്്.

ഞാനോ അവന്റെ അച്ഛനോ കൂടെയുണ്ടാവണമെന്നത് അവന് നിര്‍ബന്ധമാണ്. അവന്റെയടുത്തുനിന്ന് മാറിനില്‍ക്കുന്ന ജോലിയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല.

TRENDING NOW