Saturday, May 19, 2018 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 14 Aug 2017 03.10 PM

കുടിച്ചും കൂത്താടി നടക്കാനും എന്നെ കിട്ടില്ല

uploads/news/2017/08/136894/CiniINWSruthy.jpg

തമിഴ് തെലുങ്ക് ഹിന്ദി എന്നീ മൂന്നു ഭാഷാചിത്രങ്ങളില്‍ തന്റേതായ ഒരു സ്ഥിരപ്രതിഷ്ഠ നേടിയ നടിയാണ് ശ്രുതിഹാസന്‍. ഇപ്പോള്‍ ഹോളിവുഡ് ഓഫറും ഇവര്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതേക്കുറിച്ചും തന്നെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളെക്കറിച്ചും ശ്രുതി തെല്ല് ക്ഷോഭത്തോടെ പ്രതികരിക്കുകയാണ്.

? രാശിയില്ലാത്ത നടിയെന്ന ദുഷ്‌പേര് നേടിയ നിങ്ങള്‍, അടുത്തടുത്തായി 100 കോടി കളക്്ഷന്‍ പടങ്ങള്‍... അജിത്, വിജയ്, മഹേഷ് ബാബു, അക്ഷയ്കുമാര്‍ എന്നീ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം ജോഡിയായി. എന്തു പറയുന്നു...


ഠ എന്റെ നാലുപടങ്ങള്‍ 100 കോടി കളക്്ഷന്‍ നേടിയത് ശരിയാണ്. പക്ഷേ നൂറുകോടി നിര്‍മ്മാതാവിന് കിട്ടിയിട്ട് എനിക്കെന്തു ഫലം? അതെനിക്കു കിട്ടിയിരുന്നെങ്കില്‍ ഭയങ്കര സന്തോഷമാകുമായിരുന്നു. (ചിരിക്കുന്നു) ഇതൊക്കെ ഒരു നമ്പരാണ്.

ജയവും പരാജയവും. സിനിമയില്‍ സഹജമാണ്. അതൊക്കെ ഒരു ആനക്കാര്യമായി ഞാന്‍ ചിന്തിക്കാറില്ല. എന്റെ തൊഴിലില്‍ ഞാന്‍ തുടരുന്നു.

പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചും കൂത്താടിയും സന്തോഷം പങ്കിടാന്‍ ശ്രുതിയെ കിട്ടില്ല. അതുപോലെ ഒരു ഹ്രസ്വ കാലയളവില്‍ എല്ലാ സൂപ്പര്‍ സ്റ്റാറുകളോടൊപ്പം അഭിനയിച്ചതില്‍ അഭിമാനവും ഉണ്ട്.

? ഒരേസമയം പല ഭാഷാചിത്രങ്ങളില്‍ അഭിനയിക്കുന്നത് ശ്രമകരമല്ലേ...


ഠ പല നായികനടിമാരെക്കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. കാരണം ഒരാള്‍തന്നെ എല്ലാ ഭാഷകള്‍ക്കും പെര്‍ഫെക്ടായി സമയം ഒതുക്കി ശരിക്കുള്ള ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നു. ആരോട് എങ്ങനെ സംസാരിക്കണം.

ഒരു വിഷയം എങ്ങനെ അവതരിപ്പിക്കണമെന്ന് മുന്‍കൂട്ടിയുള്ള ധാരണയോടെ വര്‍ക്ക് ചെയ്യുന്നു. പക്ഷേ എന്നെക്കൊണ്ട് ഇതിനൊന്നും പറ്റില്ല. തുറന്ന് പറയാമല്ലോ.

ഒരുപാട് തെറ്റുകള്‍ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അങ്ങനെ തെറ്റുകളിലൂടെ ശരികള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍. തൊഴിലിനോട് നീതി പുലര്‍ത്തുക എന്നത് എന്റെ സ്വഭാവമാണ്.

മറ്റുള്ളവരുടെ സിമ്പതി പിടിച്ചുപറ്റാനും അവരെ ചാക്കിടാനും എനിക്കറിയില്ല. ഇതുമൂലം പലരുമായി അഭിപ്രായങ്ങളിലൂടെ ഇടയേണ്ടതായി വന്നിട്ടുണ്ട്. ഇതെല്ലാം അതിജീവിച്ചാണ് എന്റെ കരിയര്‍ നിലനിന്നു പോരുന്നത്.

? നിങ്ങളുടെ കഥ നിര്‍ണയത്തില്‍ അച്ഛന്‍ കമല്‍ഹാസന്‍ ഇടപെടാറില്ല. പക്ഷേ ഏതെങ്കിലും പടം കണ്ടിട്ട്, ഇതെന്തിന് ചെയ്തു എന്ന് അദ്ദേഹം ചോദിക്കാറുണ്ടോ.


ഠ ചോദിക്കാറുണ്ട്. എങ്കില്‍കൂടി എന്റെ തീരുമാനങ്ങളില്‍ അദ്ദേഹം ഇടപെടാറില്ല. അതുപോലെ സഹോദരി അക്ഷയയുടെ ഫിലിം സെലക്ഷനിലും ഞാന്‍ ഇടപെടില്ല.

അവര്‍ക്ക് മറ്റെന്തെങ്കിലും സഹായ ആവശ്യമെങ്കില്‍ ഞാനോടിയെത്തി സഹകരിക്കും. അവള്‍ക്ക് ഞാന്‍ ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. എങ്കിലും അവളുടെ വിധികര്‍ത്താവ് അവള്‍ തന്നെയായിരിക്കും. അവള്‍ വളരെ സ്മാര്‍ട്ടാണ്.

? ബോളിവുഡില്‍ നിങ്ങള്‍ വളരെയേറെ പ്രശസ്തിയാണ് നേടിയിട്ടുള്ളത്. എങ്കിലും ഒരു തെന്നിന്ത്യന്‍ നടി എന്ന നിലയ്ക്ക് നിങ്ങളെ ഒതുക്കുക, നിങ്ങള്‍ക്കു കിട്ടുന്ന അവസരങ്ങള്‍ കവര്‍ന്നെടുക്കുക ഇതൊക്കെ അവിടെയും സംഭവിക്കാറുണ്ടോ.


ഠ കൊള്ളാം! അതേയുള്ളൂ അവിടെയും. എന്റെ അസി. മാനേജര്‍ എല്ലാപേരും സൗത്ത് ഇന്ത്യന്‍സാണ്. സത്യസന്ധമായി പെരുമാറുന്നവരാണ്.

? ബോംബെയില്‍ അമ്മ സരിക താമസിക്കുന്നു. പക്ഷേ നിങ്ങളും അക്ഷരയും പ്രത്യേകം പ്രത്യേകം താമസിക്കുന്നു. ഒരു ദിവസം അജ്ഞാതരായ ചിലരാല്‍ നിങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് വിചാരിക്കുക. എങ്കില്‍ കൂടി സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് വിചാരിക്കുന്നുണ്ടോ.


ഠ അങ്ങനെയൊന്നുമില്ല. ഞാനും അവളും ഒരുമിച്ച് കഴിഞ്ഞാലും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടല്ലോ? ഞങ്ങളെ സംബന്ധിച്ച് സ്വാതന്ത്ര്യം പ്രധാനമാണ്. ആ രീതിയിലാണ് ഞങ്ങള്‍ വളര്‍ന്നതും. അതേസമയം മദ്രാസില്‍ വന്നാല്‍ ഞാനും അക്ഷരയും അച്ഛനോടൊപ്പം ഉണ്ടാകും.
Ads by Google
Loading...
TRENDING NOW