Tuesday, October 31, 2017 Last Updated 35 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 14 Aug 2017 02.44 PM

ബന്ധു - ശത്രു - സമക്ഷേത്രങ്ങളില്‍ നില്‍ക്കുന്ന സൂര്യന്റെ ദശാകാല ഫലങ്ങള്‍

നിങ്ങളുടെ ദശാകാലഫലങ്ങള്‍ " സൂര്യദശാഫലം" - ഭാഗം - 6
uploads/news/2017/08/136887/joythi140817.jpg

ശത്രുക്ഷേത്രങ്ങളായ ഇടവം, കുംഭം, മകരം എന്നീ രാശികളിലാണ് സൂര്യന്‍ നില്‍ക്കുന്നതെങ്കിലും ആ സൂര്യന്റെ ദശാകാലത്തില്‍ പലവിധത്തിലുള്ള ദുഃഖങ്ങളും ധനത്തിനും ഭാര്യാപുത്രാദികള്‍ക്കും വിഷമതയും, രാജാവ്, ശത്രുക്കള്‍, കളളന്മാര്‍, അഗ്നി തുടങ്ങിയവയില്‍നിന്ന് ഉപദ്രവവും കോടതി, പോലീസ് കേസ് തുടങ്ങിയവയും ബന്ധുജനങ്ങളുടെ വിരോധവും വിഷാദവും ഫലമാകുന്നു.

ബന്ധുക്ഷേത്രങ്ങളായ (മിത്രം) വൃശ്ചികം, കര്‍ക്കടകം, ധനു, മീനം എന്നീ രാശികളിലാണ് ജാതകത്തില്‍ സൂര്യന്‍ നില്‍ക്കുന്നതെങ്കില്‍ ആ സൂര്യന്റെ ദശാകാലത്തില്‍ ഭൃത്യന്മാര്‍, ബന്ധുക്കള്‍, പുത്രന്മാര്‍ രാജാവ് ഇവരില്‍ നിന്നും സല്‍ക്കാരം ലഭിക്കും.

അഥവാ ഇവരില്‍നിന്നും അനേകം ഗുണഫലങ്ങള്‍ ലഭ്യമാക്കും. സ്വന്തമായ ഭവനത്തില്‍ താമസിക്കാനുള്ള ഭാഗ്യവും ഇഷ്ടബന്ധുജന സമാഗമവും വാഹനലാഭവും വിശേഷ വസ്ത്രാഭരണ സിദ്ധിയും ഫലമാണ്.

ഉച്ചരാശിയായ മേടത്തിലാണ് സൂര്യനെങ്കില്‍ ഭൂമി, ധനം, പുത്രന്‍, കീര്‍ത്തി, ശൗര്യം മുതലായ ഗുണങ്ങള്‍ ലഭിക്കും. രാജാവില്‍നിന്നും ബഹുമതി സിദ്ധിക്കുകയും സഞ്ചാരവും വിനോദവും ധനപരമായ അഭിവൃദ്ധിയും വാഹനലാഭവും ഫലമാണ്. (പരമോച്ചസ്ഥനാണ് സൂര്യനെങ്കില്‍ ശുഭഫലത്തിന് പൂര്‍ണ്ണതയും അല്ലെങ്കില്‍ അല്പം കുറവും പറയാവുന്നതാണ്.)

സമക്ഷേത്രങ്ങളായ മിഥുനം, കന്നി എന്നീ രാശികളിലാണ് സൂര്യന്‍ നില്‍ക്കുന്നതെങ്കില്‍ ആ സൂര്യന്റെ ദശാകാലത്തില്‍ കൃഷി, ധനധാന്യങ്ങള്‍, പശു, വാഹനങ്ങള്‍, ദേവസൗഖ്യം തുടങ്ങിയവയെല്ലാം സമഫലമായിരിക്കും. സ്ത്രീകള്‍ക്കും സന്താനങ്ങള്‍ക്കും ദോഷങ്ങളും യുദ്ധസമാനമായ പലവിധി ഉപദ്രവങ്ങളും അനുഭവിക്കുവാന്‍ ഇടയാകും.

സ്വക്ഷേത്രമായ ചിങ്ങം രാശിയിലാണ് സൂര്യന്റെ സ്ഥിതിയെങ്കില്‍ പലവിധ മാര്‍ഗ്ഗങ്ങളില്‍ കൂടി ധാരാളം ധനലാഭം ഉണ്ടാകുന്നതാണ് പ്രത്യേകിച്ചും, രാജക്കന്മാരില്‍ നിന്നോ, ക്രൂരതകൊണ്ടോ, മാര്‍ഗ്ഗസഞ്ചാരം കൊണ്ടോ ധനാഗമമുണ്ടാകുന്നതാണ്.

വലുതായ പ്രശസ്തിയും, തൊഴില്‍പരമായ ഉന്നതിയും തീക്ഷ്ണമായ സ്വഭാവവും സ്വന്തം കര്‍മ്മമണ്ഡലത്തില്‍ വലുതായ താല്പര്യവും ഉണ്ടാകുന്നതാണ്.

ശത്രുക്ഷേത്രങ്ങളായ ഇടവം, കുംഭം, മകരം എന്നീ രാശികളിലാണ് സൂര്യന്‍ നില്‍ക്കുന്നതെങ്കിലും ആ സൂര്യന്റെ ദശാകാലത്തില്‍ പലവിധത്തിലുള്ള ദുഃഖങ്ങളും ധനത്തിനും ഭാര്യാപുത്രാദികള്‍ക്കും വിഷമതയും, രാജാവ്, ശത്രുക്കള്‍, കളളന്മാര്‍, അഗ്നി തുടങ്ങിയവയില്‍നിന്ന് ഉപദ്രവവും കോടതി, പോലീസ് കേസ് തുടങ്ങിയവയും ബന്ധുജനങ്ങളുടെ വിരോധവും വിഷാദവും ഫലമാകുന്നു.

നീചരാശിയായ തുലാം രാശിയിലാണ് സൂര്യന്റെ സ്ഥിതിയെങ്കില്‍ രാജകോപം നിമിത്തം മാനക്ഷയവും, ധനനാശവും വേണ്ടപ്പെട്ടവരായ വ്യക്തികള്‍ക്ക് വിഷമതകളും ബന്ധുജനവിയോഗ ദുഃഖവും അധഃപതനവും അപകീര്‍ത്തിയും ഫലമാകുന്നു.

തുലാം രാശിയില്‍ തന്നെ പരമനീചത്തിലാണ് സൂര്യനെങ്കില്‍ ദോഷം ഒന്നുകൂടി വര്‍ദ്ധിക്കുന്നതാകുന്നു. (നീചഭംഗം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദോഷങ്ങള്‍ക്ക് പകരം ഗുണങ്ങളാകാം. അനുഭവത്തില്‍ വരിക) ശുഭഗ്രഹങ്ങള്‍ രവിയെ ദൃഷ്ടി ചെയ്യുകയോ, സൂര്യനോടുകൂടി ചേരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ സൂര്യദശാകാലം അനുകൂലമായിരിക്കും.

മറിച്ച്, പാപഗ്രഹങ്ങളുടെ യോഗ-ദൃഷ്ടിയാണ് സൂര്യനെങ്കില്‍ കഷ്ടതയും ഫലമാണ്. കൂടാതെ ആരോഹിണി-അവരോഹിണി, അതിശത്രു- അതിബന്ധു, മൗഢ്യം, വക്രം, ഉച്ചാംഗശംകം, നീചാംശകം തുടങ്ങിയ അവസ്ഥകള്‍ കൂടി കണക്കിലെടുത്തുവേണം ശരിയായ ഫലനിര്‍ദ്ദേശത്തിലെത്തി ചേരുവാന്‍

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്, പാലക്കാട്

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW