Friday, February 23, 2018 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 14 Aug 2017 02.28 PM

സ്തനാര്‍ബുദം പുരുഷന്മാരിലും

പുരുഷന്മാരിലും സ്തനാര്‍ബുദത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. നൂറ് സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്തുമ്പോള്‍ ഒരു പുരുഷന് എന്നതാണ് കണക്ക്.
uploads/news/2017/08/136885/askdr140817.jpg

സ്തനാര്‍ബുദം പുരുഷന്മാരിലും


എനിക്ക് 52 വയസ്. അധ്യാപകനാണ്. എന്റെ വലതു നെഞ്ചില്‍ മുലക്കണ്ണിനു സമീപത്തായി മുഴപോലെ കാണുന്നു. ഏതാനും മാസമായി ഇത് കണ്ടു തുടങ്ങിയിട്ട്. ചെറിയ കുരുവായാണ് തുടങ്ങിയത്. പിന്നീട് വലുതായി. തുടക്കത്തില്‍ വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വേദനയില്ല. ഇതു കാന്‍സറായിരിക്കുമോ? പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ഉണ്ടാകുമോ? ഞാന്‍ കാന്‍സര്‍ രോഗവിദഗ്ധനെ കാണേണ്ടതുണ്ടോ?
_____എസ്.ആര്‍.ജി, ഗുരുവായൂര്‍

പുരുഷന്മാരിലും സ്തനാര്‍ബുദത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. നൂറ് സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്തുമ്പോള്‍ ഒരു പുരുഷന് എന്നതാണ് കണക്ക്.

സ്തനാര്‍ബുദ ചികിത്സയില്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതിന് സമാനമായ ചികിത്സയാണ് പുരുഷന്മാര്‍ക്കും നല്‍കുന്നത്. ഇനി താങ്കളുടെ കത്തിലേക്ക് കടക്കാം. കത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷണം പക്ഷേ, സ്തനാര്‍ബുദത്തിന്റേതല്ല. അണുബാധമൂലം ഇത്തരത്തില്‍ തടിപ്പും വേദനയും ഉണ്ടാകാം. എത്രയും വേഗം സര്‍ജനെ കണ്ട് പരിശോധന നടത്തുക.

എല്ലുകളിലെ കാന്‍സര്‍


എന്റെ സുഹൃത്തിനു വേണ്ടിയാണ് ഈ കത്ത്. അവന് 45 വയസ്. കാലിനു വേദനയുമായാണ് ഡോക്ടറെ സമീപിച്ചത്. വാതമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പരിശോധനയില്‍ ബോണ്‍ ട്യൂമര്‍ ആണെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത് കാന്‍സര്‍ ആണോ? ബോണ്‍ ട്യൂമറും ബോണ്‍ കാന്‍സറും തമ്മില്‍ എന്താണ് വ്യത്യാസം? സുഹൃത്തിന്റെ രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകുമോ?
______ ഡേവിഡ് റോജന്‍, മുംബൈ

45 വയസില്‍ വരുന്ന ബോണ്‍ ട്യൂമര്‍ കാന്‍സറാകാനുള്ള സാധ്യത ഏറെയാണ്. എല്ലുകളില്‍ വേദനാ രഹിതമായ മുഴകള്‍ സാധാരണമാണ്. എന്നാല്‍ ബോണ്‍ കാന്‍സറിന്റെ ലക്ഷണം അസഹ്യമായ വേദനയാണ്.

മള്‍ട്ടിപ്പിള്‍ മൈലോമ, ഓസ്റ്റിയോ സര്‍ക്കോമ എന്നിങ്ങനെയുള്ള അര്‍ബുദങ്ങള്‍ ബോണ്‍ ട്യൂമറായി വരാം. രോഗം ഏതെന്ന് അനുസരിച്ച് ചികിത്സാഫലങ്ങളും വ്യത്യസ്തമാവാം.

റേഡിയേഷനും കീമോതെറാപ്പിലും


ഞാനൊരു കാന്‍സര്‍ രോഗിയാണ്. 50 വയസ്. ചികിത്സ ആരംഭിച്ചതേയുള്ളൂ. ശ്വാസകോശത്തെയാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ഡോക്ടര്‍ പറഞ്ഞ റേഡിയേഷന്‍ നടന്നുവരുന്നു. ഇപ്പോള്‍ കീമോതെറാപ്പികൂടി വേണമെന്ന് പറയുന്നു. എന്തിനാണ് രണ്ടു ചികിത്സകളും ഒരുമിച്ച് നടത്തുന്നത്? റേഡിയേഷനും കീമോ തെറാപ്പിയും ഒരേതരം ചികിത്സാ രീതിയല്ലേ?
____ വി.റാം , തുറവൂര്‍

ശ്വാസകോശാര്‍ബുദത്തിന്റെ ചികിത്സ അതിന്റെ സ്‌റ്റേജ് അനുസരിച്ചായിരിക്കും. രോഗത്തിന്റെ തുടക്ക കാലട്ടത്തില്‍ ശസ്ത്രക്രിയയാണ് ചികിത്സയെങ്കില്‍ രോഗം വളരെ മൂര്‍ച്ഛിച്ച അവസ്ഥയില്‍ കീമോതെറാപ്പി മാത്രമേ ചികിത്സയായുള്ളൂ.

എന്നാല്‍ മൂന്നാമത്തെ സ്‌റ്റേജ് രോഗിക്ക്, അതായത് രോഗം മറ്റ് അവയവങ്ങളില്‍ പടരാതെ ശ്വാസകോശത്തില്‍ മാത്രം കൂടിയ അവസ്ഥയിലാണെങ്കില്‍ കീമോതെറാപ്പിയും റേഡിയേഷനും ഒരേസമയം നല്‍കേണ്ടിവരും. റേഡിയേഷന്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാകുന്നതിനാണിത്.

ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ്
രാജഗിരി ഹോസ്പിറ്റല്‍, ആലുവ

Ads by Google
Ads by Google
LATEST NEWS
TRENDING NOW