Monday, January 22, 2018 Last Updated 9 Min 27 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Monday 14 Aug 2017 01.55 PM

ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്

uploads/news/2017/08/136880/Weeklyedu140817.jpg

മനുഷ്യരുടെയും മറ്റു ജീവികളുടെയും ജൈവകാര്യങ്ങളില്‍ എന്‍ജിനീയറിംഗിന്റെയും ജീവശാസ്ത്രത്തിന്റെയും തത്വങ്ങള്‍ ഉപയോഗിച്ചുള്ള പഠനമാണ് ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്.

ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് വിദഗ്ദ്ധര്‍ ബയോളജിസ്റ്റുകളുമായും മെഡിക്കല്‍ ഡോക്ടര്‍മാരുമായും സഹകരിച്ച് മെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍, കൃത്രിമ അവയവങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കുന്നു. തൊഴില്‍മേഖലയില്‍ വലിയ പ്രാധാന്യമാണ് ഈ ശാഖയ്ക്കുള്ളത്.

ഗവേഷണ- വികസനരംഗത്താണ് ബയോമെഡിക്കല്‍ എന്‍ജിനീയര്‍ക്ക് കൂടുതല്‍ അവസരമുള്ളത്. കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലും അവസരങ്ങളുണ്ട്.

ബയോ ഇന്‍സ്ട്രമെന്റേഷന്‍, ബയോ മെക്കാനിക്‌സ്, ബയോ മെറ്റീരിയല്‍ സിസ്റ്റംസ്, ഫിസിയോളജി, ക്ലിനിക്കല്‍ എന്‍ജിനീയറിംഗ്, പുനരധിവാസ സാങ്കേതികവിദ്യ തുടങ്ങിയവയാണ് ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗിലെ പ്രധാന സ്‌പെഷ്യലൈസേഷനുകള്‍...

കേരളത്തില്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള മോഡല്‍ എന്‍ജിനീയറിംഗ് കോളജ് (തൃക്കാക്കര), ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എഴുകോണ്‍ (കൊല്ലം) എന്നിവിടങ്ങളില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് കോഴ്‌സുണ്ട്. ഐ.ഐ.ടി. കാണ്‍പൂര്‍, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (വാരണാസി) എന്നിവയ്‌ക്കൊപ്പം ശാസ്ത്ര യൂണിവേഴ്‌സിറ്റി (തഞ്ചാവൂര്‍), മണിപ്പാല്‍ യൂണിവേഴ്‌സിറ്റി (മണിപ്പാല്‍), ജെ.ബി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് (ഹൈദരാബാദ്), പി.എസ്.ജി. കോളജ് ഓഫ് ടെക്‌നോളജി (കോയമ്പത്തൂര്‍), നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി (തക്കല), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (ഝാന്‍സി), ആല്‍ഫ കോളജ് ഓഫ് എന്‍ജിനീയറിംഗ് (ചെന്നൈ) എന്നിവിടങ്ങളില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് പഠന സൗകര്യമുണ്ട്.

Ads by Google
TRENDING NOW