Tuesday, September 12, 2017 Last Updated 5 Min 38 Sec ago English Edition
Todays E paper
Monday 14 Aug 2017 12.23 PM

സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വഴിമാറിക്കൊടുത്തു - ഭീമന്‍രഘു

ഭീമന്‍രഘുവിന്റെ ആരും കാണാത്ത മുഖം
uploads/news/2017/08/136863/weeklybehamaraghu2.jpg

രഘു എങ്ങനെ ഭീമനായി?


ചെറുപ്പം മുതല്‍ എം.ജി.ആര്‍, ശിവാജിഗണേശന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അച്ഛന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലായതുകൊണ്ട് എനിക്ക് ടിക്കറ്റ് സൗജന്യമായിരുന്നു. സിനിമകളൊക്കെ കണ്ട് വൈകിട്ട് ഒരു നേരത്താണ് വീട്ടിലെത്തുക. അതും അടുക്കളഭാഗത്തുകൂടിയേ ഞാന്‍ വരികയുള്ളൂ.

അച്ഛന്‍ അറിയാതെയാണ് സിനിമയ്ക്ക് പോയിരുന്നത്. ഇടയ്ക്കിടെ എന്നെ തിരക്കുമ്പോള്‍ ഞാന്‍ ഉറങ്ങിയെന്ന് കള്ളം പറഞ്ഞ് അമ്മ രക്ഷിക്കും. നിയമബിരുദം നേടി പോലീസ് സര്‍വീസില്‍ പ്രവേശിച്ചെങ്കിലും സിനിമയോടുള്ള ഇഷ്ടത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എസ്.ഐ. ആയി ജോലിചെയ്യുന്ന സമയം. ഷൂട്ടിംഗിനായി മധു, ജയന്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ താരങ്ങളൊക്കെ നിരന്തരം വന്നുപോകുന്നു. എല്ലാവരുമായി ഞാന്‍ സൗഹൃദത്തിലായി.

പിന്നെപ്പിന്നെ എയര്‍പോര്‍ട്ടില്‍ വരുന്ന അവസരങ്ങളിലെല്ലാം എന്നോട് കുശലം പറഞ്ഞിട്ടേ അവര്‍ പോകുകയുള്ളൂ. അതില്‍ എടുത്തുപറയേണ്ടത് ജയനെയാണ്. ഞാന്‍ പോലീസിലും, ജയന്‍ നേവിയിലും ജോയിന്‍ചെയ്തത് ഏതാണ്ട് ഒരേ സമയത്താണ്.

ഞങ്ങളുടെ ട്രെയിനിംഗും ഒരേപോലെയാണ്. നേവി ഉദ്യോഗസ്ഥനായ ജയന്‍ അവിടെ അറിയപ്പെട്ടത് 'ജാവാകൃഷ്ണന്‍നായര്‍' എന്ന പേരിലാണ് 'ജാവാ' എന്ന മോട്ടോര്‍ സൈക്കിളിലാണ് അദ്ദേഹത്തിന്റെ യാത്ര.

സിനിമാമേഖലയില്‍ ഇത്രത്തോളം വൃത്തിയായി, മനോഹരമായി വസ്ത്രധാരണം ചെയ്യുന്ന മറ്റൊരു നടനും ഉണ്ടായിരുന്നില്ല. ഓരോ ചിത്രത്തിന്റെയും ഷൂട്ടിംഗ് കഴിയുമ്പോള്‍ എന്നോട് ആ സിനിമയുടെ വിശേഷങ്ങള്‍ പറയുമായിരുന്നു. അവസാനമായി കണ്ടപ്പോള്‍ അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു.

കാര്യം തിരക്കിയപ്പോള്‍ 'ജീവിതത്തില്‍ ആദ്യമായി ഞാന്‍ സ്വപ്നം കണ്ടപോലെ ഒരു സിനിമ ചെയ്യുന്നു. സോമേട്ടനും സുകുവേട്ടനും മധുവേട്ടനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഞാനാണ് പ്രധാന കഥാപാത്രം എന്നൊക്കെ പറഞ്ഞ് മറ്റൊരു ലോകത്തായിരുന്നു ആ മനുഷ്യന്‍. അന്ന് വിജയാശംസകള്‍ നല്‍കിവിട്ട മനുഷ്യന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.

മൃതദേഹം എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതുവരെ ഞാനും ഒപ്പമുണ്ടായിരുന്നു. ചേതനയറ്റ ആ ശരീരം കണ്ടപ്പോള്‍ മനസ് ഒരുനിമിഷം വല്ലാതായി. അക്കൂട്ടത്തില്‍ പലരും യൂണിഫോമിട്ട് നില്‍ക്കുന്ന എന്നെ നോക്കിനിന്നു.

ജയന്റെ രൂപസാദൃശ്യം എനിക്കുണ്ടായിരുന്നതാവാം കാരണം. അദ്ദേഹത്തിന്റെ മരണശേഷം എനിക്കൊരു ഫോണ്‍കാള്‍ വന്നു. സംവിധായകന്‍ ഹസനാണ് വിളിച്ചത്. 'അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ! എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള ആദ്യ ചോദ്യം. ആഗ്രഹക്കുറവൊന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.

'ജയനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയാണ്. ഇനിയത് നടക്കില്ലല്ലോ, പക്ഷേ താങ്കള്‍ക്ക് ജയനുമായി നല്ല രൂപസാദൃശ്യം തോന്നുന്നു' എന്നു പറഞ്ഞപ്പോള്‍ ഞാനവരോട് 'നിങ്ങള്‍ എന്നെ വിളിച്ചുനോക്കൂ. എന്നെക്കൊണ്ടാവുംവിധം ചെയ്യാം, പറ്റുമെങ്കില്‍ എടുക്ക്, എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

അദ്ദേഹം എന്നോട് ചെന്നൈയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. മൂന്നുദിവസത്തെ ലീവെടുത്ത് ഞാന്‍ മദ്രാസിനുപോയി. സംവിധായകന്റെയും നിര്‍മാതാവിന്റെയും മുമ്പില്‍വച്ച് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തുകാണിച്ചു. അതെല്ലാം റിക്കോര്‍ഡു ചെയ്തു.

പിറ്റേദിവസം ഒരു തീയേറ്ററിലിരുത്തി റെക്കോര്‍ഡ് ചെയ്ത കാര്യങ്ങള്‍ കാണിച്ചുതന്നു. അപ്പോഴാണ് സിനിമയെന്താണെന്ന് മനസിലായത്. തൊട്ടടുത്തമാസം ഷൂട്ടിംഗും തുടങ്ങി. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ രഘുവെന്ന പേരിനു മുന്നില്‍ കഥാപാത്രത്തിന്റെ പേരുകൂടി ചേര്‍ത്ത് ഭീമന്‍ രഘുവെന്നായി.

നായകനില്‍നിന്ന് വില്ലനിലേക്ക്?


നായകവേഷത്തില്‍ നിന്ന് പെട്ടെന്ന് ഒരു പ്രൊമോഷനായിരുന്നു വില്ലനിലേക്ക്. (ചിരിക്കുന്നു). ഒരുപക്ഷേ എന്റെ മുഖം കണ്ടിട്ടാകാം വില്ലന്‍ കഥാപാത്രങ്ങള്‍ കിട്ടിയത്. അഭിനേതാവ് എന്ന നിലയില്‍ ഏല്പിക്കുന്ന കഥാപാത്രമെന്തായാലും ചങ്കൂറ്റത്തോടെ സ്വീകരിക്കണമെന്നാണ് എന്റെ പോളീസി.

ഓടിക്കളിക്കുന്ന പ്രായം മുതല്‍ വില്ലത്തരം എന്റെ സുഹൃത്തായിരുന്നു. എന്നു കരുതി ആര്‍ക്കും ദ്രോഹമൊന്നും ചെയ്യില്ലാട്ടോ. സ്വന്തം നിലനില്‍പ്പിനുവേണ്ടി അല്പസ്വല്പം കുരുത്തക്കേടുകള്‍ ചെയ്തിട്ടുണ്ട്. വളര്‍ന്നുവന്നപ്പോള്‍ വില്ലത്തരങ്ങളൊക്കെ എന്നില്‍നിന്നും പോയി.

Advertisement
TRENDING NOW