Friday, September 22, 2017 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 14 Aug 2017 09.46 AM

സ്മരണകള്‍ ഇരമ്പുന്ന രണസ്മാരകമായി ഇപ്പോഴും ഏറ്റുപാടുന്നു; 'ബലികുടീരങ്ങളേ....' ആറുപതാം പിറന്നാളിന്റെ നിറവില്‍

uploads/news/2017/08/136830/palayam.jpg

കോട്ടയം: ഇപ്പോഴും മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്നു മായാത്ത വിപ്ലവ വീര്യം ഉറങ്ങുന്ന നിത്യഹരിത ഹിറ്റായ ബലികുടീരങ്ങളേ ഗാനത്തിനു ആറു പതിറ്റാണ്ടിന്റെ നിറവ്. ഗാനത്തിന്റെ അറുപതാം പിറന്നാള്‍ പുരോഗമന കലാസാഹിത്യസംഘത്തതിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ആഘോഷിക്കും. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു 1957ല്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച ആഘോഷവേളയില്‍ ആലപിക്കാന്‍ ഒരുക്കിയ ഗാനം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗാനരൂപത്തിലുള്ള ഒരു മാനിഫെസ്‌റ്റോ പോലെ സാധാരണക്കാര്‍ ഏറ്റു പാടുകയായിരുന്നു.

വയലാര്‍ രാമവര്‍മയെഴുതി ദേവരാജന്‍ ഈണമിട്ട ബലികുടീരങ്ങളേ...സ്മരണകളിരമ്പും രണസ്മാരകങ്ങളേ...' എന്ന നാടകഗാനം പിറന്നതു കോട്ടയത്തെ ബെസ്‌റ്റോട്ടലിന്റെ അകത്തളത്തിലാണ്. ഓഗസ്റ്റ് 14ന് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് പാളയത്തെ രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായവര്‍ക്കായി പണിത സ്മാരകത്തിന്റെ ഉദ്ഘാടനവേളയില്‍ ലക്ഷണമൊത്ത വിപ്ലവഗാനം വേണമെന്നു സംഘാടകര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നു രചന വയലാറും സംഗീതം ജി. ദേവരാജനും നിര്‍വഹിക്കണമെന്നു ജോസഫ് മുണ്ടശേരി നിര്‍ദേശിച്ചു. പാട്ടെഴുത്തിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല കുമരകം ശങ്കുണ്ണി മേനോന്‍, പൊന്‍കുന്നം വര്‍ക്കി എന്നിവര്‍ക്കും നല്‍കി.

പാട്ടെഴുത്തിനായി പലരുടെയും പേരുയര്‍ന്നെങ്കിലും അത് വയലാര്‍ രാമവര്‍മ്മ തന്നെ ആവണമെന്ന് ജോസഫ് മുണ്ടശേരി നിര്‍ദേശിച്ചു. 1957 ജൂലൈ മാസത്തില്‍ കോട്ടയം ബെസ്‌റ്റോട്ടലിന്റെ അകത്തളത്തിലിരുന്നാണ് വയലാര്‍ ഗാനരചന പൂര്‍ത്തിയാക്കിയത്. സംഗീത സംവീധായകന്‍ ജി. ദേവരാജന്‍ ശങ്കരാഭരണം രാഗത്തില്‍ ഈ ഗാനം ചിട്ടപ്പെടുത്തി. തുടര്‍ന്നു കെ.പി.എ.സിയുടെ ഗായകസംഘം കെ.എസ്. ജോര്‍ജ്, കെ.പി.എ.സി സുലോചന, അയിരൂര്‍ സദാശിവന്‍, സി.എ. ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 60 അംഗ സംഘം ആദ്യമായി ബലികുടീരങ്ങള്‍ ആലപിച്ചു.

ഗാനം ആലപിക്കാന്‍ കെപിഎസിയുടെ ഗായകസംഘം കെ.എസ്.ജോര്‍ജിന്റെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ കെ.പി.എ.സി സുലോചന, അയിരൂര്‍ സദാശിവന്‍, സി.ഒ.ആന്റോ, ലളിത എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍. 1962 മുതല്‍ കെ.പി.എ.സി നാടകങ്ങളുടെ അവതരണ ഗാനമായി ബലികുടീരങ്ങളേ മാറുകയും പിന്നീട് കേരളസമൂഹം ഏറ്റു പാടുകയുമായിരുന്നു. പാട്ടിന്റെ അറുപതാം പിറന്നാള്‍ ആഘോഷം വയലാര്‍-പി ഭാസ്ക്കരന്‍-ദേവരാജന്‍ സംഗീതപരിപാടികളോടെ സമുചിതമായി ആഘോഷിക്കാനും കോട്ടയത്തെ സംഗീത പ്രേമികള്‍ തീരുമാനിച്ചിട്ടുണ്ട്.

Ads by Google
Advertisement
Monday 14 Aug 2017 09.46 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW