Sunday, August 13, 2017 Last Updated 6 Min 3 Sec ago English Edition
Todays E paper
Sunday 13 Aug 2017 08.59 PM

യോഗിയുടെ സന്ദര്‍ശനത്തിന് മുമ്പ് മരിച്ച കുട്ടിയുടെ കുടുംബത്തെ ബലമായി പുറത്താക്കി

Yogi Adithyanath, Gorkahpur Tragedy

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി മരിച്ച കുട്ടിയുടെ കുടുംബത്തെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയില്‍ നിന്നും പുറത്താക്കി. 71 കുട്ടികളുടെ മരണത്തെ തുടര്‍ന്ന് വിവാദത്തിലായ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ നിന്നുമാണ് മരിച്ച കുട്ടിയുടെ കുടുംബത്തെ പുറത്താക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് അര മണിക്കൂര്‍ മുന്‍പാണ് കുട്ടിയുടെ കുടുംബത്തെ പുറത്താക്കിയത്.

പുറത്താക്കലിനെക്കുറിച്ച് കുട്ടിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഓക്‌സിജന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 71 കുട്ടികള്‍ മരിച്ച ബിആര്‍ഡി ആശുപത്രിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയും സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന് മുന്നോടിയായാണ് മരിച്ച കുട്ടിയുടെ കുടുംബത്തെ ആശുപത്രിയില്‍ നിന്നും ബലമായി പുറത്താക്കിയത്.

Ads by Google
TRENDING NOW