Wednesday, October 18, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 08.56 PM

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ യാസിന്‍ ഇട്ടുവിനെ സൈന്യം വധിച്ചു

hizbul commander, yasin ittu

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹുദീര്‍ കമാന്‍ഡര്‍ യാസിന്‍ ഇട്ടു കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് യാസിനടക്കം മൂന്ന് തീവ്രവദികള്‍ കൊല്ലപ്പെട്ടത്. യാസിന്റെ മരണം ജമ്മു കശ്മീര്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴാണ് അവസാനിക്കുന്നത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇന്ത്യ ലക്ഷ്യമിട്ടിരുന്ന തീവ്രവാദികളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു യാസിന്റെ സ്ഥാനവും. കശ്മീരില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികളില്‍ ഒരാളാണ് യാസിന്‍.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW