Monday, January 29, 2018 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 08.28 PM

കൊച്ചിയിലേക്ക് വന്ന കാര്‍ കത്തി; ഭാര്യയെയും കുട്ടിയെയും രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

catches fire, coimbatore

കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കാര്‍ കോയമ്പത്തൂരില്‍വെച്ച് തീപിടിച്ച് ഒരാള്‍ മരിച്ചു. ദിലീപ് കുമാര്‍ എന്നയാളാണ് മരിച്ചത്. തീപിടിച്ച കാറില്‍ നിന്നും ഭാര്യയെയും രണ്ട് കുട്ടികളെയും രക്ഷിക്കുന്നതിനിടെയാണ് ദിലീപ് മരിച്ചത്. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ തീപടരുന്നതിന് മുമ്പ് പുറത്തിറങ്ങാന്‍ ഇയാള്‍ക്ക് സാധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.

കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ മധുരക്കരയിലുള്ള ടോള്‍ ഗേറ്റിനടുത്ത് വച്ച് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എഞ്ചിന്‍ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മക്കളും സുരക്ഷിതരാണെന്ന് പോലീസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW