Monday, July 16, 2018 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 08.08 PM

ഇന്ത്യക്കാരോട് മോശം പെരുമാറ്റം: ചൈനീസ് വിമാനക്കമ്പനിക്ക് എതിരെ പരാതി

chinese airline, staff misbehave

ന്യൂഡല്‍ഹി: ഇന്ത്യക്കാരായ യാത്രക്കാരോട് ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയതായി പരാതി. ഓഗസ്റ്റ് ആറിന് നടന്ന സംഭവമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിഞ്ഞതോടെ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ ചൈന അന്വേഷണം ആരംഭിച്ചു. ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിലെ ജീവനക്കാരാണ് ഷാന്‍ഹായ് വിമാത്തവളത്തില്‍വെച്ച് മോശമായി പെരുമാറിയതെന്നാണ് പരാതി.

വിമാനം മാറി കയറുന്നതിനായി പുറത്തിറങ്ങിയ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്‌നാം സിങ് ചഹാലാണ് വിമാന ജീവനക്കാരുടെ വഴിവിട്ട പെരുമാറ്റം കണ്ട് ഇക്കാര്യം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വീല്‍ചെയര്‍ യാത്രക്കാര്‍ക്കുള്ള ഗെയ്റ്റിലൂടെ പുറത്തേക്ക് കടക്കുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാരോട് ഗ്രൗണ്ട് സ്റ്റാഫ് ബോധപൂര്‍വം മോശമായി പെരുമാറിയെന്നാണ് സത്‌നാം സിങ് ചഹാലിന്റെ ആരോപണം.

ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പശശചാത്തലത്തിലാണ് വിമാനക്കമ്പനി ജീവനക്കാര്‍ മോശമായി പെരുമാറിയതെന്നും അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.

Ads by Google
Sunday 13 Aug 2017 08.08 PM
Ads by Google
Loading...
TRENDING NOW