Saturday, May 19, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 07.51 PM

ഗൊരഖ്പൂര്‍ സംഭവം; കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

Gorakhpur tragedy,

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ 71 കുട്ടികള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ് വീണ്ടും വിവാദത്തില്‍. ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് പകരം ഓക്‌സിജന്‍ എത്തിച്ച ഡോ. കസീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തു. ശിശുരോഗ വിഭാഗം തലവനാണ് ഡോ. കസീല്‍ ഖാന്‍. ഇദ്ദേഹം സ്വന്തം പണം മുടക്കി ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചിരുന്നു. മസ്തിഷ്‌കജ്വരത്തിന് ചികിത്സയിലായിരുന്ന 71 കുട്ടികളാണ് ഒരാഴ്ചയ്ക്കിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.

അതിനിടെ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിദ്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് യോഗി വ്യക്തമാക്കി. പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയ്‌ക്കൊപ്പം ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.

അടിയന്തര സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ യുപിയില്‍ എത്തിയിട്ടുണ്ട്. മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് ധാരാളം കുട്ടികള്‍ മരിച്ചു വീഴുന്നത് കണ്ടയാളാണ് താന്‍. ഇനിയും അത് അനുവദിക്കില്ല. ബിആര്‍ഡി ആശുപത്രിയിലേക്ക് തന്റെ നാലാമത്തെ സന്ദര്‍ശനമാണ് ഇതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കൂട്ടമരണത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ ആശുപത്രിയില്‍ വന്ന് കാര്യങ്ങള്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഏഴ് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 71 ആയി. യോഗി ആദിത്യനാഥ് അഞ്ച് തവണ ലോക്‌സഭാ എംപിയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രിയാണ് കുട്ടികള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ്. ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് ദുരന്ത കാരണം. ഓക്‌സിജന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 70 ലക്ഷം രൂപ കുടിശിഖ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് കമ്പനി വിതരണം നിര്‍ത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW