Sunday, August 13, 2017 Last Updated 4 Min 54 Sec ago English Edition
Todays E paper
Sunday 13 Aug 2017 06.40 PM

പെരിന്തല്‍മണ്ണയില്‍ യുവാവ് കഴുത്തിന് വെടിയേറ്റ് മരിച്ചു

Malappuram, shot dead

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണയിലാണ് സംഭവം. മാനത്തുമംഗലം സ്വദേശി മാസിന്‍ (21) ആണ് മരിച്ചത്. ഇയാള്‍ കോഴിക്കോട് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. കഴുത്തിന് വെടിയേറ്റ നിലയില്‍ രണ്ട് പേര്‍ ബൈക്കിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മരണം സംഭവിച്ചിരുന്നു.

മാസിനെ ആശുപത്രിയില്‍ എത്തിച്ച രണ്ട് പേര്‍ ആരെന്ന് വ്യക്തമല്ല. മാസിന്‍ മരിച്ചുവെന്ന് വ്യക്തമായതോടെ ഇവര്‍ രക്ഷപെടുകയായിരുന്നു. എയര്‍ ഗണ്ണില്‍ നിന്നുമാണ് യുവാവിന് വെടിയേറ്റതെന്നാണ് പ്രാഥമിക സൂചന. ആറ് മണിയോടെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Ads by Google
LATEST NEWS
TRENDING NOW