Tuesday, October 17, 2017 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 06.21 PM

പീഡനക്കേസില്‍ പ്രതിയായ അധ്യാപകനെ ബിജെപി ജില്ലാ കമ്മറ്റിയുടെ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു

BJP, rape case, office  secretary

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ ഡിസംബറില്‍ കുട്ടികളെ പീഡിപ്പിച്ചതിന് പോസ്‌കോ നിയമപ്രകാരം കേസില്‍ പ്രതിയായ അധ്യാപകനെയാണ് ഓഫീസ് സെക്രട്ടറിയായി നിയമിച്ചത്. കേസിനെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേസില്‍ റിമാന്‍ഡിലായിരുന്ന അധ്യാപകന്‍ ജാമ്യത്തില്‍ ഇറങ്ങിയതോടെയാണ് ബിജെപി ജില്ലാ കമ്മറ്റിയുടെ ഓഫീസ് സെക്രട്ടറിയായി നിയമിച്ചത്. ബിജെപി സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ഇയാളെ പുറത്താക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കുമ്മനം ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു.

കേസിനെ തുടര്‍ന്ന് ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇയാളെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ഓഫീസ് സെക്രട്ടറിയായി നിയമനം നല്‍കുന്നത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW