Tuesday, October 03, 2017 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 05.52 PM

അന്നു രാത്രിയില്‍ ഈ ഡോക്ടര്‍ ഓക്‌സിജനു വേണ്ടി കയറിയിറങ്ങിയത് നിരവധി ആശുപത്രികളില്‍, ഒടുവില്‍ ഓക്‌സിജനു പണം നല്‍കാന്‍ സ്വന്തം എ ടി എം കാര്‍ഡും കൊടുത്തുവിട്ടു

uploads/news/2017/08/136637/dr.jpg

ഗോരഖ്പൂരില്‍ 60 ലേറെ കുട്ടികളുടെ മരണത്തിനിടയാക്കിയ ദാരുണസംഭവത്തില്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍ കാണിച്ച ധൈര്യവും മനസാന്നിധ്യവും ചര്‍ച്ചയാകുന്നു. അദ്ദേഹത്തിന്റെ അവസരോചിതമായ പ്രവര്‍ത്തി മൂലം കുറച്ചു കുട്ടികളുടെ എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ദുരന്തമുണ്ടായ എന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനാണു കഫീല്‍ ഖാന്‍. ഓഗസ്റ്റ് 10 ന് രാത്രി ആശുപത്രി പരിസരത്തെ സെന്‍ട്രല്‍ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ ബീപ് ചെയ്യാന്‍ തുടങ്ങിയപ്പോഴേ കഫീല്‍ ഖാന്‍ അപകടം തിരിച്ചറിഞ്ഞു. ഓക്‌സിജന്‍ കുറവാണ് എന്നതിന്റെ സൂചനയാണ് ഇത്. എമര്‍ജന്‍സി സിലണ്ടറുകള്‍ വഴി ഓക്‌സിജന്‍ പുന:സ്ഥാപിച്ചാലും രണ്ടു മണിക്കൂറത്തെയ്ക്കു മാത്രമാണ് ഇത് ഉപകാരപ്പെടുക. മസ്തിഷ്‌ക്കവീക്കം മൂലം ഗുരുതരാവസ്ഥയില്‍ കിടക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ തുടര്‍ച്ചയായി ഓക്‌സിജന്‍ ആവശ്യമാണ്. ഇതു കൊണ്ടു തന്നെ ഡോക്ടര്‍ ചില വിതരണക്കാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. കുടിശിക അടച്ചാല്‍ മാത്രമേ സിലണ്ടര്‍ എത്തിക്കു എന്ന നിലപാടിലായിരുന്നു അവര്‍.

ഇതോടെ ആശുപത്രി അധികൃതര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഇതോടെ കഫീല്‍ ഖാന്‍ രണ്ടു ജീവനക്കാരേയും കൂട്ടി കാറുമായി അറിയാവുന്ന നഴ്‌സിങ് ഹോമുകളില്‍ കയറിയിറങ്ങി. അരമണിക്കൂറിനു ശേഷം മൂന്നു സിലണ്ടറുകള്‍ സ്വന്തം കാറില്‍ കയറ്റി അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കേവലം അരമണിക്കൂര്‍ കൂടിയെ വിതരണം നിലനിര്‍ത്താന്‍ ഇതു കഴിയുകയുള്ളായിരുന്നു. തുടര്‍ന്നു വീണ്ടും അദേഹ ഓക്‌സിജന്‍ സിലണ്ടറിനായുള്ള അന്വേഷണം തുടര്‍ന്നു. നാലു തവണയായി 12 ഓളം സിലണ്ടറുകള്‍ സ്വന്തം വാഹനത്തില്‍ ഡോക്ടര്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയല്‍ എത്തിയ അദ്ദേഹത്തിന് പണം നല്‍കിയാല്‍ സിലണ്ടര്‍ എത്തിക്കാം എന്നു പ്രദേശിക വിതരണക്കാര്‍ അറിയിച്ചതായിയുള്ള വിവരമാണു ലഭിച്ചു. ഇതോടെ സ്വന്തം എ ടിഎം കാര്‍ഡ് ജീവനക്കാരില്‍ ഒരാളുടെ കൈയില്‍ കൊടുത്തുവിട്ട് 10,000 രൂപ പിന്‍വലിപ്പിച്ചു. ഓക്‌സിജന്‍ ആശുപത്രിയിലേയ്ക്ക് എത്തിക്കാനുള്ള യാത്ര ചിലവും അദ്ദേഹം തന്നെ വഹിക്കുകയായിരുന്നു.

Ads by Google
Advertisement
Sunday 13 Aug 2017 05.52 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW