Saturday, October 21, 2017 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 05.43 PM

ഒരു ഓവറിൽ ആറു വിക്കറ്റ്, കാണികളെ ഞെട്ടിച്ച് ഈ 13 കാരൻ

Luke Robinson

ഒരു ഓവറിൽ ആറു വിക്കറ്റും എടുത്ത് 13 കാരനാണ് ഇന്ന് ഇംഗ്ലണ്ട് ക്രിക്കറ്റിലെ താരം. ഫിലാഡൽഫിയ ക്രിക്കറ്റ് ക്ലബ്ബിന്റെ അണ്ടർ 13 കളിയിലാണ് ലുക് റോബിൻസണിന്റെ തകർപ്പൻ പ്രകടനം. വടക്ക് കിഴക്ക് ഇംഗ്ലണ്ടിന്റെ ടൈൻ ആൻഡ് വിയറിലെ ഹൗട്ടൻ ലെ സ്പ്രിങ് എന്ന സ്ഥലത്താണ് മത്സരം സംഘടിപ്പിച്ചത്. ലുക്കിന്റെ കുടുംബവും ഈ തകർപ്പൻ പ്രകടനത്തിന് സാക്ഷിയായി സ്റ്റേഡിയതിൽ ഉണ്ടായിരുന്നു. അച്ഛൻ സ്റ്റീഫനായിരുന്നു കളിയിൽ ബൗളർ സൈഡിലെ അമ്പയർ. സ്റ്റീഫൻ ജൂനിയർ കോച്ചും ഫിലാഡെൽഫിയിലെ സീനിയർ കളിക്കാരനുമാണ്.

ലുക്കിന്റെ അമ്മ ഹെലനാണ് മാച്ചിന്റെ സ്കോർ തെയ്യാറാക്കിയത്, ലുക്കിന്റെ അനിയൻ മാത്യു ഫീൽഡറായിരുന്നു. മുത്തച്ഛൻ ഗ്ലെൻ ബൗണ്ടറിയിൽ ഇരുന്ന് കളി കാണുന്നുണ്ടായിരുന്നു.

"വളരെ വിചിത്രമായ സംഭവമാണ് ഇത്. കഴിഞ്ഞ 30 വർഷമായി ഞാൻ കളിക്കുന്നു, ഹാറ്റ് ട്രിക്സ് എടുത്തിട്ടുണ്ട്, എന്നാൽ ഇങ്ങനൊരു കളി ആദ്യമയിയാണ് കാണുന്നത്. ഒരു നിമിഷം ഇത് സ്വപ്നമോ യാഥാർഥ്യമോ എന്ന ഞാൻ ചിന്തിച്ചു നിന്ന് പോയി," സ്റ്റീഫൻ പറഞ്ഞു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW