Wednesday, June 27, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 05.38 PM

പഠിക്കാനിരുന്ന കൗമാരക്കാരിയെ പുലര്‍ച്ചെ കണ്ടത് മരിച്ചനിലയില്‍; ആത്മഹത്യയോ കൊലപാതകമോ

Rincy, suicide

പത്തനാപുരം: പഠിക്കാനിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് ആവര്‍ത്തിച്ച് പോലീസ്. പത്തനാപുരം പിറവന്തൂര്‍ നല്ലകുളം സ്വദേശിയായ റിന്‍സി ബിജു (16) ആണ് മരിച്ചത്. കഴിഞ്ഞ 29ന് പുലര്‍ച്ചെ ആറ് മണിക്ക് റിന്‍സിയെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തറയില്‍ കിടക്കുന്ന നിലയില്‍ അമ്മ ബീനയാണ് റിന്‍സിയുടെ മൃതദേഹം കണ്ടെത്തിയത്.

റിന്‍സിയുടെ കഴുത്തിലെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കിടപ്പുമുറിയുടെ ഒരു വാതില്‍ തുറന്ന നിലയിലുമായിരുന്നു. മോഷണശ്രമത്തിനിടെ റിന്‍സിയെ കൊലപ്പെടുത്തിയതാണെന്ന സംശയമാണ് ബന്ധുക്കള്‍ക്കുള്ളത്. എന്നാല്‍ ആത്മഹത്യയുടെ ലക്ഷണങ്ങളാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കണ്ടെത്തിയതെന്നാണ് പോലീസ് സര്‍ജന്റെ നിലപാട്. കൊലപാതകത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും ശരീരത്തില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ കൊലപാതകമാണെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചു നില്‍ക്കുന്നത് പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നുണ പരിശോധനയ്ക്ക് അടക്കം വിധേയരാക്കാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. മാതാപിതാക്കള്‍ അവ്യക്തമായ മൊഴികള്‍ നല്‍കന്നതും പോലീസിന് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW