Monday, July 16, 2018 Last Updated 33 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 04.40 PM

ദിലീപിനെതിരെ അന്തിമകുറ്റപത്രം തയാറാക്കാന്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയാറാക്കിയ സംഘം?

uploads/news/2017/08/136633/dil.jpg

കൊച്ചിയില്‍ നടിയാക്രമക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന് ദിലീപിനെതിരെ അന്തിമകുറ്റപത്രം തയാറാക്കാനൊരുങ്ങി പോലീസ്. കേസ് അന്വേഷണത്തില്‍ ഇതുവരെ ലഭ്യമായ തെളിവുകള്‍ കൂട്ടിയിണക്കാനുള്ള നടപടിയാണു പോലീസ് ചെയ്യുന്നത് എന്നാണു വിവരം. ജിഷ വധക്കേസില്‍ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്തിമകുറ്റപത്രം പോലീസ് തയാറാക്കി വരുന്നത് എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഹൈക്കോടതിയില്‍ പ്രതിഭാഗം ഉന്നയിച്ചിരുന്ന വാദങ്ങളെ തകര്‍ത്തുകളയാനുള്ള തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്നാണു അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്ന സൂചന. ഫോണ്‍ മുഖാന്തരം പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ തയാറായിട്ടില്ല. വിവരങ്ങള്‍ പുറത്തു പോകുന്നത് ഒഴിവാക്കാനാണ് ഇത്. ഫാക്‌സ് മുഖാന്തരമാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറുന്നത്. അതേസമയം നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. 16 ന് കേസ് പരിഗണിക്കും.

Ads by Google
Sunday 13 Aug 2017 04.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW