Tuesday, October 17, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 02.10 PM

തലൈവിയോട് ഫോണ്‍ എടുക്കാന്‍ പറയാമോ?; ഒവിയ ആരാധകരോട് തമിഴ് സംവിധായകര്‍

uploads/news/2017/08/136614/oviya.jpg

10 വര്‍ഷം സിനിമയിലഭിനയിച്ചിട്ടും കിട്ടാത്ത ജനപ്രീതിയാണ് 5 ആഴ്ച ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അഭിനയിച്ചതിലൂടെ ഓവിയ നേടിയത്. ഇതിനിടെ ഷോയില്‍ നിന്ന് സ്വയം പുറത്ത് പോവുകയും ചെയ്തു. ഇപ്പോള്‍ വന്‍ താരമായി മാറിയ ഓവിയയെ തേടി നിരവധി സംവിധായകരാണ് രംഗത്തു വരുന്നത്. തന്റെ പുതിയ ചിത്രത്തില്‍ ഓവിയയെ നായികയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംവിധായകന്‍ സിഎസ് അമുദന്‍. എന്നാല്‍ എത്ര വിളിച്ചിട്ടും ഒവിയയെ ഫോണില്‍ കിട്ടുന്നില്ലെന്നാണ് സംവിധായകന്റെ പരാതി. തുടര്‍ന്ന് സംവിധായകന്‍ ആാധകരോട് സഹായം അഭ്യര്‍ത്ഥിച്ചു.

'ആരാധകരെ നിങ്ങളുടെ തലൈവിയോട് ആ ഫോണൊന്ന് സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറയൂ'എന്ന് അമുദന്‍ ട്വിറ്ററില്‍ കുറിച്ചു. ഷോയില്‍ നിന്ന് സ്വമേധയ പുറത്ത് പോയെങ്കിലും വീണ്ടും ഷോയിലേയ്ക്ക് തിരിച്ചു വരുന്നെന്നാണ് സൂചന.

കടുത്ത മാനസിക സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോട് തനിക്ക് കടുത്ത പ്രണയം ആണെന്നും അത് നിയന്ത്രിക്കാനാവാത്തത് കൊണ്ടാണ് പുറത്തു പോയതെന്നുമാണ് ഒവിയ പറഞ്ഞത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW