Tuesday, December 12, 2017 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.55 PM

പാണ്ഡ്യയ്ക്ക് അതിവേഗ 'കന്നി' സെഞ്ചുറി: ഇന്ത്യ 487 നു പുറത്ത്

India-SriLanka, Third Century, Pandya

കാന്‍ഡി: ഹര്‍ദിക് പാണ്ഡ്യയുടെ അതിവേഗ കന്നി സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഹാര്‍ദിക് പാണ്ഡ്യ(108) യുടെ സെഞ്ചുറി മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 487 ല്‍ അവസാനിച്ചു.

ശ്രീലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ചാണ് പാണ്ഡ്യ സെഞ്ചുറി നേടിയത്. 86 പന്തില്‍ ഏഴ് സിക്‌സറുകളുടെയും എട്ട് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു സെഞ്ചുറി. എട്ടാം നമ്പരില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന വേഗമേറിയ സെഞ്ചുറിയാണിത്.

ആറിന് 329 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വൃദ്ധിമാന്‍ സാഹ (16) കുല്‍ദീപ് യാദവ് (26) മുഹമ്മദ് ഷമി (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. ഭക്ഷണത്തിനുശേഷമുള്ള ആദ്യ ഓവറില്‍ ഇന്ത്യയുടെ അവസാന വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ നിന്ന് 108 റണ്‍സെടുത്താണ് പാണ്ഡ്യ പുറത്തായത്.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 329 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ഒന്നാം വിക്കറ്റില്‍ ധവാന്‍- രാഹുല്‍ സഖ്യം 188 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് 141 റണ്‍സിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റു വീഴ്ത്തിയ സണ്ടാകന്‍, ഫെര്‍ണാണ്ടോ എന്നിവരാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.

Ads by Google
Sunday 13 Aug 2017 01.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW