Sunday, December 17, 2017 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.21 PM

ബോള്‍ട്ടിന്റെ കണ്ണീര്‍മടക്കം: കാരണക്കാര്‍ സംഘാടകരെന്ന് ജമൈക്കയും ഗാറ്റ്‌ലിനും

World Athletic Championship, Bolt,  Agony

ലണ്ടന്‍: ബോള്‍ട്ടിന്റെ കണ്ണീര്‍മടക്കത്തിനു കാരണക്കാര്‍ സംഘാടകരെന്ന് ആരോപണം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിനായുള്ള കുതിപ്പിനിടെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കാലിടറിയ സംഭവത്തിലാണ് സംഘാടകര്‍ പ്രതിക്കൂട്ടില്‍.

മത്സരത്തിന് മുന്‍പ് തങ്ങളെ തണുപ്പേറിയ മുറിയില്‍ സംഘാടകര്‍ ഇരുത്തിയിരുന്നുവെന്നും ഓട്ടത്തിനു മുന്‍പുള്ള എല്ലാ തയാറെടുപ്പുകലും പൂര്‍ത്തിയാക്കി എത്തിയ തങ്ങളെ തണുപ്പേറിയ മുറിയില്‍ ഇരുത്തിയതാണ് ബോള്‍ട്ടിന് പരിക്കേല്‍ക്കാന്‍ കാരണമെന്നും അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍ പറഞ്ഞു.

മറ്റ് മത്സരങ്ങളുടെ മെഡല്‍ദാന ചടങ്ങ് വൈകിയതിനേത്തുടര്‍ന്നാണ് ബോള്‍ട്ടിനും കൂട്ടര്‍ക്കും തണുപ്പേറിയ മുറിയില്‍ ഇരിക്കേണ്ടി വന്നത്. ബോള്‍ട്ടിന്റെ പരിക്കിന് ഉത്തരവാദികള്‍ സംഘാടകര്‍ മാത്രമാണെന്ന് സഹതാരം യോഹാന്‍ ബ്ലെയ്ക്ക് പറഞ്ഞു. ഇതിനു പിന്നാലെ മത്സരത്തില്‍ വെള്ളി നേടിയ അമേരിക്കന്‍ ടീം അംഗം ജസ്റ്റിന്‍ ഗാറ്റ്‌ലിനും ജമൈക്കന്‍ താരങ്ങളുടെ പരാതിയെ പിന്തുണച്ച് രംഗത്തെത്തി.

ഇത് തനിക്ക് അറിവുള്ളതാണ്. അങ്ങനെയുള്ള അദ്ദേഹത്തിന് പരിക്കേറ്റെങ്കില്‍ അതിന് സംഘാടകര്‍ തന്നെയാണ് കാരണക്കാരെന്നും ഗാറ്റ്‌ലിന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന 100 മീറ്റര്‍ മത്സരത്തില്‍ ബോള്‍ട്ടിനെ പിന്തള്ളി ഗാറ്റ്‌ലിന്‍ ലോകചാമ്പ്യനായിരുന്നു.സ്വര്‍ണം പ്രതീക്ഷിച്ച് റിലേയ്ക്കിറങ്ങിയ ബോള്‍ട്ട്, ബ്ലെയ്ക്ക് നല്‍കിയ ബാറ്റണ്‍ വാങ്ങി കുതിച്ചു തുടങ്ങിയ ശേഷം 50 മീറ്റര്‍ പിന്നിട്ടപ്പോഴാണ് പേശിവലിവിനെത്തുടര്‍ന്ന് ട്രാക്കില്‍ വീണത്.

Ads by Google
TRENDING NOW