Friday, July 20, 2018 Last Updated 19 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.57 PM

ബ്രിട്ടന്റെ പ്രൗഡിയിലേയ്ക്ക് ഇനി ചിക്കിംഗ് സ്വാദ്

Chicking Outlet, Launch,  UK

ബ്രിട്ടന്റെ പ്രൗഡിയിലേയ്ക്ക് ഇനി ചിക്കിംഗ് സ്വാദ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിക്കിംഗിന്റെ ആദ്യ സ്വന്തം ഔട്ട്‌ലെറ്റ് ഈ മാസം ലണ്ടനിലെ ആക്ടന്‍ ഹൈസ്ട്രീറ്റില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ചിക്കിംഗ് ചെയര്‍മാനും, മാനേജിംഗ് ഡയറടക്ടറുമായ എ.കെ മന്‍സൂര്‍ അറിയിച്ചു.

പിന്നാലെ യു.കെയില്‍ തന്നെ രണ്ട് ഔട്ട്‌ലൈറ്റുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. 2020 ആകുമ്പോഴേയ്ക്കും സ്വന്തം ഔട്ട്‌ലെറ്റുകളും ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുമായി 50 ലേറെ ഔട്ട്‌ലെറ്റുകള്‍ യു.കെ യില്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.

യുഎഇയിലെ ദുബൈ കേന്ദ്രമാക്കി 2000 ത്തിലാണ് ചിക്കിംഗ് പ്രവര്‍ത്തനമാരംഭിച്ചത്. 17 വര്‍ഷം കൊണ്ട് ലോകത്തിന് തന്നെ പരിചിതമായ ഒരു വേള്‍ഡ് ബ്രാന്‍ഡ് ആയി ചിക്കിംഗ് വളര്‍ന്നു. ചിക്കിംഗിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്. നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് ചിക്കിംഗിനെ വ്യത്യസ്തമാക്കുന്നത് വേറിട്ട രുചിക്കൂട്ടുകളാണ്. ഇതാണ് ഞങ്ങള്‍ ''ഇറ്റ്‌സ് മൈ ചോയ്‌സ്- ഇതെന്റെ ഇഷ്ടമാണ്'' എന്ന് ലളിതമായി അവതരിപ്പിക്കുന്നത്.

ദുബൈയിലെ ദെയ്‌റയിലായിരുന്നു ചിക്കിംഗിന്റെ ആദ്യ ഔട്ട്ലെറ്റ്. രുചിയേറിയതും സ്വാദിഷ്ടവുമായ ചിക്കിംഗ് വളരെപെട്ടന്ന് ഉപഭോക്താക്കളുടെ മനം കവര്‍ന്നു. വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും അന്താരാഷ്ര്ട നിലവാരം പുലര്‍ത്തുന്ന ചിക്കിംഗ് അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായ ക്വിക്ക് സര്‍വീസ് റെസ്‌റ്റോറന്റ് ബ്രാന്‍ഡായി. നൂതന വിഭവങ്ങളാണ് ചിക്കിംഗ് അവതരിപ്പിക്കുന്നത്. ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ബര്‍ഗര്‍ എന്നിവയാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്. നൂറുശതമാനം എണ്ണയില്ലാതെ ഗ്രില്‍ഡ് ചെയ്തെടുക്കുന്ന ചിക്കിംഗിന്റെ ഗ്രില്‍ഡ് ചിക്കനും ഗ്രില്‍ഡ് ബര്‍ഗറും മറ്റ് ഗ്രില്‍ഡ് പ്രൊഡക്ടുകളും ഇപ്പോള്‍ തന്നെ ക്വിക്ക് സര്‍വീസ് റെസ്‌റ്റോറന്റ് വിപണിയില്‍ ഹിറ്റായിക്കഴിഞ്ഞു.

Ads by Google
Sunday 13 Aug 2017 12.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW