Sunday, August 13, 2017 Last Updated 0 Min 54 Sec ago English Edition
Todays E paper
Sunday 13 Aug 2017 12.31 PM

അന്ന് പടവാള്‍ ഓങ്ങിയവര്‍ ഇന്ന് സെന്‍സര്‍ ബോര്‍ഡ് തലപ്പത്ത്; വിദ്യാ ബാലനുള്‍പ്പെടെ പുതിയ മുഖങ്ങള്‍

uploads/news/2017/08/136603/vidya.jpg

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന് പുതിയ മുഖങ്ങള്‍. പ്രസൂണ്‍ ജോഷി അധ്യക്ഷനായ കമ്മറ്റിയില്‍ പ്രമുഖ താരങ്ങളുള്‍പ്പെടെ പുത്തന്‍ സംഘമാണ് തലപ്പത്ത് എത്തിയിരിക്കുന്നത്. പ്രസൂണ്‍ ജോഷി(ചെയര്‍മാന്‍) ഗൗതമി തടിമല, നരേന്ദ്ര കോഹ്‌ലി(സാഹിത്യകാരന്‍), നരേഷ് ചന്ദ്രലാല്‍ (സംവിധായകന്‍), നീല്‍ നോന്ഗ്കിരിഹ്(സംഗീതജ്ഞന്‍), വിവേക് അഗ്നിഹോത്രി, വമന്‍ കെന്ദ്രേ, വിദ്യാ ബാലന്‍, ടിഎസ് നാഗാഭരണ, രമേഷ് പതന്‍ഗെ, വാണി ത്രിപാഠി, ജീവിത രാജശേഖര്‍, മിഹിര്‍ ഭുട്ട എന്നിവരാണ് പുതിയ അംഗങ്ങള്‍. ഇവരില്‍ പലരും മുന്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുളളവരാണെന്നതും പുതിയ ബോര്‍ഡിനെ ശ്രദ്ധേയമാക്കുന്നു.

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പഹലജ് നിഹലാനിയെ ഒഴിവാക്കിയാണ് ഗാനരചയിതാവും കവിയുമായ പ്രസൂണ്‍ ജോഷിയെ നിയമിച്ചത്. യാഥാസ്ഥിതിക കാഴ്ചപ്പാടുകളുള്ള നിഹലാനിക്കെതിരെ വന്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു.

Ads by Google
TRENDING NOW